Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ് യാഥാര്‍ത്ഥ്യത്തിലേക്ക്; ചെലവ് 8000 കോടി, ടെണ്ടര്‍ ക്ഷണിച്ചു

തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡിന്റെ നിര്‍മ്മാണത്തിനായി നാഷണല്‍ ഹൈവേ അതോറിറ്റി ടെണ്ടറുകള്‍ ക്ഷണിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുകയാണ്. 8,004.72 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി, 'ബില്‍ഡ്-ഓപ്പറേറ്റ്-ട്രാന്‍സ്ഫര്‍' (ബിഒടി) മാതൃകയില്‍ നവായിക്കുളത്തെയും വിഴിഞ്ഞത്തെയും ബന്ധിപ്പിക്കുന്ന 78 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നാലുവരി പാതയുടെ വികസനം ഉള്‍ക്കൊള്ളുന്നു.

ഡോളര്‍ വരവ് കൂടുന്നു, രൂപയ്ക്ക് കരുത്ത്; സ്വര്‍ണത്തിന് പണിയാകുമോ? പുതിയ പദ്ധതി വില കുറയ്ക്കും?
ഡോളര്‍ വരവ് കൂടുന്നു, രൂപയ്ക്ക് കരുത്ത്; സ്വര്‍ണത്തിന് പണിയാകുമോ? പുതിയ പദ്ധതി വില കുറയ്ക്കും?

ടെണ്ടര്‍ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് പ്രകാരം പദ്ധതി നടപ്പിലാക്കുന്നതിനുള്ള ചുമതല കേന്ദ്ര സര്‍ക്കാര്‍ നാഷണല്‍ ഹൈവേ അതോറിറ്റിയെ ഏല്‍പ്പിക്കുകയും, നിര്‍വ്വഹണത്തിനായി ഒരു സ്വകാര്യ കരാറുകാരനെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. നിര്‍ദ്ദിഷ്ട ഔട്ടര്‍ റിംഗ് റോഡ്, നഗരത്തിലൂടെയുള്ള ഗതാഗതത്തിന് ബദല്‍ മാര്‍ഗം ഒരുക്കുന്നതിലൂടെയും, ജില്ലയുടെ വടക്കന്‍ ഭാഗങ്ങളും വിഴിഞ്ഞവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലൂടെയും തിരുവനന്തപുരത്തിന് ചുറ്റുമുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Kerala Road

നാഷണല്‍ ഹൈവേ അതോറിറ്റി തങ്ങളുടെ ഔദ്യോഗിക പോര്‍ട്ടലിലൂടെയും കേന്ദ്ര ഇ-പ്രൊക്യുര്‍മെന്റ് പ്ലാറ്റ്ഫോമിലൂടെയും 'റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസല്‍' രേഖകള്‍ ലഭ്യമാക്കിയിട്ടുണ്ട്. താല്‍പ്പര്യമുള്ളവര്‍ക്ക് ഓഗസ്റ്റ് 6 വരെയുള്ള കാലയളവില്‍ ഈ രേഖകള്‍ പരിശോധിക്കാവുന്നതാണ്. ഓണ്‍ലൈന്‍ ടെണ്ടറുകള്‍ ഓഗസ്റ്റ് 5-ന് രാവിലെ 11:00-നകം സമര്‍പ്പിക്കണം. ടെണ്ടറുകള്‍ ഓഗസ്റ്റ് 7-ന് രാവിലെ 11:30-ന് തുറക്കും.

ഈ രാശിക്കാരാണോ? ജൂലൈ 24 കഴിഞ്ഞാല്‍ മൂന്ന് മാസത്തേക്ക് സുവര്‍ണകാലം
ഈ രാശിക്കാരാണോ? ജൂലൈ 24 കഴിഞ്ഞാല്‍ മൂന്ന് മാസത്തേക്ക് സുവര്‍ണകാലം

ഓണ്‍ലൈന്‍ വഴിയുള്ള ടെണ്ടറുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ബിഡ് സെക്യൂരിറ്റി, പവര്‍ ഓഫ് അറ്റോര്‍ണി, കണ്‍സോര്‍ഷ്യം കരാറുകള്‍, ഇന്റഗ്രിറ്റി പാക്റ്റ് തുടങ്ങിയ ചില പ്രധാന രേഖകള്‍, കരാര്‍ അനുവദിക്കുന്നതിനുള്ള ഔദ്യോഗിക അറിയിപ്പ് നല്‍കുന്നതിന് മുന്‍പായി ഏറ്റവും ഉയര്‍ന്ന ബിഡ് സമര്‍പ്പിച്ച വ്യക്തിയോ സ്ഥാപനമോ നേരിട്ട് സമര്‍പ്പിക്കേണ്ടതുണ്ട്.

പ്രാദേശിക ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിലും നിലവിലുള്ള റോഡുകളിലെ തിരക്ക് കുറയ്ക്കുന്നതിലും യാത്രക്കാരുടെയും ചരക്കുകളുടെയും ഗതാഗതം സുഗമമാക്കുന്നതിലും തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ് നിര്‍ണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ, വിഴിഞ്ഞം മേഖലയിലേക്കുള്ള ഗതാഗത ബന്ധം ശക്തിപ്പെടുന്നതിനൊപ്പം കേരളത്തിന്റെ റോഡ് അടിസ്ഥാന സൗകര്യങ്ങളുടെ ദീര്‍ഘകാല വികസനത്തിനും ഇത് മുതല്‍ക്കൂട്ടാകും.

ഒരു വര്‍ഷം മുമ്പ് സ്വര്‍ണം വാങ്ങിയവരും വിറ്റഴിക്കല്‍ തുടങ്ങി; ഇപ്പോള്‍ വിറ്റാലും ലാഭം 30000 രൂപ!
ഒരു വര്‍ഷം മുമ്പ് സ്വര്‍ണം വാങ്ങിയവരും വിറ്റഴിക്കല്‍ തുടങ്ങി; ഇപ്പോള്‍ വിറ്റാലും ലാഭം 30000 രൂപ!

കഴിഞ്ഞ മാസം ഔട്ടര്‍ റിംഗ് റോഡ് പദ്ധതിക്കായി ഭൂമി വിട്ടുനല്‍കിയവരുടെ നഷ്ടപരിഹാരം വേഗത്തില്‍ വിതരണം ചെയ്യുമെന്ന് കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയം അറിയിച്ചിരുന്നു. ഇതോടെ നാല് വര്‍ഷമായി നഷ്ടപരിഹാരത്തിനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമാകും. ഏകദേശം 6,500 കുടുംബങ്ങള്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കാതെ തുടരുന്നത്.

പൊതുതാല്‍പര്യം മുന്‍നിര്‍ത്തി ഭൂമി വിട്ടുനല്‍കിയെങ്കിലും ദേശീയപാത അതോറിറ്റിയും സംസ്ഥാന സര്‍ക്കാരും നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയെന്ന് ചൂണ്ടിക്കാട്ടി ഭൂവുടമകള്‍ രംഗത്തെത്തിയിരുന്നു. ഇതോടെ ഹൈക്കോടതി വിഷയത്തില്‍ ഇടപെടുകയായിരുന്നു. കേരളത്തിലെ തന്നെ ഏറ്റവും വലിയ അടിസ്ഥാനസൗകര്യ വികസന പദ്ധതികളിലൊന്നായാണ് നിര്‍ദ്ദിഷ്ട ഔട്ടര്‍ റിംഗ് റോഡ് കണക്കാക്കപ്പെടുന്നത്.

78 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കുന്ന ഈ പാത വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ദേശീയപാത ശൃംഖലയുമായും ദേശീയപാത 66 മായും ബന്ധിപ്പിക്കുന്ന പ്രധാന റോഡായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+