Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ ദേശീയപാതയില്‍ ഒരൊറ്റ ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍ മാത്രം! കണക്കുപുറത്തുവിട്ട് കേന്ദ്രം

രാജ്യത്തുടനീളമുള്ള ദേശീയപാതകളിലെ 84 ഇടങ്ങളില്‍ മാത്രമാണ് പ്രവര്‍ത്തനക്ഷമമായ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉള്ളതെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനങ്ങള്‍ തിരിച്ചുള്ള കണക്കുകള്‍ പങ്കുവെച്ചായിരുന്നു നിതിന്‍ ഗഡ്കരിയുടെ മറുപടി.

സ്വര്‍ണവില താഴാന്‍ ചൈന സമ്മതിക്കില്ല... ടണ്‍ കണക്കിന് സ്വര്‍ണം വാങ്ങിക്കൂട്ടുന്നു, ലക്ഷ്യം യുഎസ് തന്നെ
സ്വര്‍ണവില താഴാന്‍ ചൈന സമ്മതിക്കില്ല... ടണ്‍ കണക്കിന് സ്വര്‍ണം വാങ്ങിക്കൂട്ടുന്നു, ലക്ഷ്യം യുഎസ് തന്നെ

ദേശീയപാതകളിലെ 84 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ പകുതിയിലധികവും രാജസ്ഥാന്‍, ഹരിയാന എന്നീ രണ്ട് സംസ്ഥാനങ്ങളിലായാണ് സ്ഥിതി ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ പ്രവര്‍ത്തനക്ഷമമായ സ്റ്റേഷനുകള്‍ രാജസ്ഥാനിലാണ് ഉള്ളത്, 20 എണ്ണം. ഇതില്‍ എട്ടെണ്ണം 2025-26 കാലയളവില്‍ മാത്രം കൂട്ടിച്ചേര്‍ത്തതാണ് എന്നും ഗഡ്കരി വ്യക്തമാക്കി. 18 സ്റ്റേഷനുകളുമായി ഹരിയാന തൊട്ടുപിന്നിലുണ്ട്.

Kerala Road

2023-24-ന് മുമ്പ് 12 സ്റ്റേഷനുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും, കഴിഞ്ഞ സാമ്പത്തിക വര്‍ഷം രണ്ട് പുതിയ കേന്ദ്രങ്ങള്‍ മാത്രമാണ് അവിടെ കൂട്ടിച്ചേര്‍ത്തത്. ഗുജറാത്തിലും ഉത്തര്‍പ്രദേശിലും 10 വീതവും, മധ്യപ്രദേശില്‍ ആറും, തമിഴ്നാട്ടില്‍ അഞ്ചും സ്റ്റേഷനുകളാണുള്ളത്. കര്‍ണാടകയില്‍ ആകെ നാല് കേന്ദ്രങ്ങളാണുള്ളത്. 2023-24-ല്‍ ഒരെണ്ണവും തൊട്ടടുത്ത വര്‍ഷം മൂന്നെണ്ണവും പ്രവര്‍ത്തനസജ്ജമായെങ്കിലും 2025-26-ല്‍ പുതിയവയൊന്നും കൂട്ടിച്ചേര്‍ത്തില്ല.

തീവ്രമഴ തുടരും... ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ട് ജില്ലകളില്‍ സ്‌കൂള്‍ അവധി
തീവ്രമഴ തുടരും... ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ട് ജില്ലകളില്‍ സ്‌കൂള്‍ അവധി

ആന്ധ്രാപ്രദേശിലും അസമിലും മൂന്ന് വീതവും പശ്ചിമ ബംഗാളില്‍ രണ്ടെണ്ണവും ആണ് ഉള്ളത്. അതേസമയം കേരളത്തിലും തെലങ്കാനയില്‍ ഒരെണ്ണം വീതവുമാണുള്ളത്. 2023-24 സാമ്പത്തിക വര്‍ഷത്തിന് മുമ്പ് ഉത്തര്‍പ്രദേശില്‍ നാല് ചാര്‍ജിംഗ് കേന്ദ്രങ്ങളുണ്ടായിരുന്നു. പിന്നീട് 2024-25-ല്‍ അഞ്ചെണ്ണവും 2025-26-ല്‍ ഒരെണ്ണവും കൂടി ചേര്‍ത്ത് ആകെ എണ്ണം 10-ല്‍ എത്തിച്ചു.

ഹരിയാനയില്‍ 2023-24-ന് മുമ്പ് 12 കേന്ദ്രങ്ങളുണ്ടായിരുന്നു. ആ വര്‍ഷം നാലെണ്ണം കൂട്ടിച്ചേര്‍ത്തു. 2024-25-ല്‍ പുതിയവയൊന്നും വന്നില്ല. എന്നാല്‍ 2025-26-ല്‍ രണ്ടെണ്ണം കൂടി നിലവില്‍ വന്നു. തമിഴ്നാട്ടില്‍ 2023-24-ന് മുമ്പ് ഒരെണ്ണം മാത്രമായിരുന്നത് ഇപ്പോള്‍ അഞ്ചായി ഉയര്‍ന്നു. 2023-24-ല്‍ രണ്ടെണ്ണവും 2024-25-ല്‍ രണ്ടെണ്ണം കൂടി കൂട്ടിച്ചേര്‍ത്താണ് ഈ വര്‍ധനയുണ്ടായത്.

ജീവിതത്തില്‍ ഇനി സന്തോഷം മാത്രം.. സമ്പത്തിന്റെ പെരുമഴ; നാളെ മുതല്‍ ഇവരുടെ നല്ലകാലം
ജീവിതത്തില്‍ ഇനി സന്തോഷം മാത്രം.. സമ്പത്തിന്റെ പെരുമഴ; നാളെ മുതല്‍ ഇവരുടെ നല്ലകാലം

അതേസമയം, മധ്യപ്രദേശില്‍ 2023-24-ന് മുമ്പ് രണ്ടെണ്ണമുണ്ടായിരുന്നു. 2024-25-ല്‍ നാലെണ്ണം കൂട്ടിച്ചേര്‍ത്തെങ്കിലും അതിനുശേഷം പുതിയവയൊന്നും വന്നില്ല. രാജ്യത്താകെ, പ്രവര്‍ത്തനക്ഷമമായ 84 കേന്ദ്രങ്ങളില്‍ 83 എണ്ണവും 2025-26 അവസാനത്തോടെ നിലവില്‍ വന്നവയാണ്. നിലവിലെ സാമ്പത്തിക വര്‍ഷമായ 2026-27-ല്‍ ഇതുവരെ ഒരെണ്ണം കൂടി പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്.

2023-24-ല്‍ ആറ് കേന്ദ്രങ്ങള്‍ കൂട്ടിച്ചേര്‍ത്ത ഗുജറാത്ത് 2025-26-ല്‍ നാലെണ്ണം കൂടി ചേര്‍ത്തു. എന്നാല്‍, കര്‍ണാടക, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നിവയുള്‍പ്പെടെ 2024-25-ല്‍ പുതിയ കേന്ദ്രങ്ങള്‍ ആരംഭിച്ച പല സംസ്ഥാനങ്ങളിലും തൊട്ടടുത്ത വര്‍ഷം പുതിയ ഇവി ചാര്‍ജിംഗ് സൗകര്യങ്ങളൊന്നും നിലവില്‍ വന്നില്ല.

നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ 'നാഷണല്‍ ഹൈവേസ് ലോജിസ്റ്റിക്‌സ് മാനേജ്മെന്റ് ലിമിറ്റഡ്' വഴിയാണ് ഇവി ചാര്‍ജിംഗ് സൗകര്യങ്ങളോട് കൂടിയ ഹൈവേ വിശ്രമ കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നത്. സ്ഥലലഭ്യതയും സാമ്പത്തിക ലാഭക്ഷമതയും കണക്കിലെടുത്ത്, ദേശീയപാതകളിലും എക്‌സ്പ്രസ് വേകളിലും 40 മുതല്‍ 60 കിലോമീറ്റര്‍ വരെ അകലത്തിലാണ് സാധാരണയായി ഇവ സ്ഥാപിക്കുന്നത്.

ഇവി ചാര്‍ജിംഗ് പോയിന്റുകള്‍ക്ക് പുറമേ, ഭക്ഷണശാലകള്‍, ശുചിമുറികള്‍, കുടിവെള്ളം, പാര്‍ക്കിംഗ്, ഇന്ധന സ്റ്റേഷനുകള്‍, വൈദ്യസഹായം, വാഹനയാത്രക്കാര്‍ക്കും ട്രക്ക് ഡ്രൈവര്‍മാര്‍ക്കും ഹ്രസ്വകാല താമസസൗകര്യം എന്നിവയും ഓരോ കേന്ദ്രത്തിലും ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+