അന്യസംസ്ഥാനത്ത് നിന്ന് ലൈസന്‍സ് എടുത്തവരാണോ? കേരളത്തിലേക്ക് വിലാസം മാറ്റാന്‍ പുതിയ കടമ്പ
തൃശൂര്‍: കേരളത്തിന് പുറത്ത് നിന്നെടുത്ത ഡ്രൈവിംഗ് ലൈസന്സുകളിലെ മേല്‍വിലാസം സംസ്ഥാനത്തേക്ക് മാറ്റാന്‍ ഇനി കടമ്പകളേറെ. കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിക്കുന്ന തരത്തില്‍ വാഹനം ഓടിച്ച് കാണിച്ചാല്‍ മാത്രമെ ഇനി ഇവിടത്തെ മേല്‍വിലാസത്തിലേക്ക് ലൈസന്‍സ് മാറ്റാന്‍ സാധിക്കൂ. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ലൈസന്‍സ് കിട്ടാന്‍ കേരളത്തെ അപേക്ഷിച്ച് എളുപ്പമാണ് എന്ന് വിലയിരുത്തലുണ്ട്.
അതിനാല്‍ കേരളത്തില്‍ സ്ഥിര താമസമുള്ള അതിര്‍ത്തി ജില്ലകളിലെ പലരും തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ പോയി ലൈസന്‍സ് എടുക്കാറുണ്ട്. ഇവരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് പുതിയ തീരുമാനം. അന്യ സംസ്ഥാനങ്ങളില്‍ പോയി എളുപ്പത്തില്‍ ലൈസന്‍സ് എടുത്ത് വരുന്നവരുടെ എണ്ണം കൂടുന്നതിനാലാണ് മേല്‍വിലാസ മാറ്റത്തിന്റെ നിബന്ധന കര്‍ശനമാക്കിയത് എന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നല്കുന്ന വിശദീകരണം.

മേല്‍വിലാസം മാറ്റുമ്പോള്‍ അപേക്ഷകന് വാഹനം ഓടിക്കാന്‍ അറിയാമോ എന്ന് ബോധ്യപ്പെടാന്‍ റോഡ് ടെസ്റ്റ് വേണമോ എന്ന കാര്യത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് തീരുമാനിക്കാം. എന്നാല്‍ റിസ്കെടുക്കേണ്ട എന്ന കാരണത്താല്‍ മിക്ക മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരും റോഡ് ടെസ്റ്റ് നടത്തുന്നുണ്ട് എന്നാണ് വിവരം. നേരത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെടുത്ത ലൈസന്‍സ് കാലാവധിയാകുന്നതിന് മുമ്പ് പുതുക്കാന്‍ പോലും കേരളത്തില്‍ റോഡ് ടെസ്റ്റ് വേണ്ടായിരുന്നു.
എന്നാല്‍ അടുത്ത കാലത്ത് ലൈസന്‍സ് അനുവദിക്കുന്നതിന് കര്‍ശന നിയന്ത്രണമാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയത്. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ നടപടി എന്നാണ് വിവരം. അതേസമയം രാജ്യത്ത് എവിടെ നിന്നും പൗരന്മാര്ക്ക് ലൈസന്‍സ് എടുക്കാം എന്നാണ് മോട്ടോര്‍ വാഹന നിയമ പ്രകാരം. ലൈസന്‍സ് അനുവദിക്കുന്നതിന് രാജ്യത്തെല്ലായിടത്തും ഒരേ മാനദണ്ഡമാണ് സ്വീകരിച്ച് വരുന്നതും.
അതിനിടെയാണ് കേരളത്തിലെ ടെസ്റ്റിംഗും മറ്റും കുറെക്കൂടി കര്‍ശനമാക്കിയത്. അടുത്തിടെ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റില്‍ പങ്കെടുക്കാന്‍ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസില്‍ പങ്കെടുത്ത രേഖ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ബന്ധമാക്കിയിരുന്നു. ലേണേഴ്സ് ടെസ്റ്റില്‍ വിജയിക്കുന്നവര്‍ ആര് ടി ഓഫീസുകളില്‍ നടത്തുന്ന റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസില്‍ പങ്കെടുത്തതിന്റെ രേഖയുമായി എത്തിയാലേ ലൈസന്‍സ് ടെസ്റ്റിന് അനുവദിക്കുകയുള്ളൂ.
മോട്ടോര്‍ വെഹിക്കിള്‍സ് (ഡ്രൈവിങ്) റെഗുലേഷന്‍സ് 2017 പ്രകാരം വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നിര്‍ദേശങ്ങളാണ് ക്ലാസില്‍ നല്‍കുക. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമായിരിക്കും ബോധവത്കരണ ക്ലാസിന് ഉണ്ടാകുക. ബുധന്‍, ശനി ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ പത്ത് വരെയാണ് ക്ലാസുകള്‍.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications