കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം കൊടുംവരള്‍ച്ചയിലേക്ക്; വെള്ളം കിട്ടാക്കനി, മലയാളിയുടെ തൊണ്ട വരളും!! കൊടുംചൂട്, ജാഗ്രത

Google Oneindia Malayalam News

Recommended Video

cmsvideo
കേരളത്തിൽ കടുത്ത വരള്‍ച്ചാ സാധ്യത | Oneindia Malayalam

കോഴിക്കോട്: പ്രളയക്കെടുതിയില്‍ നിന്ന് കരകയറിയ കേരളത്തെ കാത്തിരിക്കുന്നത് കൊടും വരള്‍ച്ച. ഇതിന്റെ സൂചനയായി കൊടുംചൂട് അനുഭവപ്പെടാന്‍ തുടങ്ങി. ഉഷ്ണ തരംഗം മലബാറില്‍ അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടമഴ പെയ്തില്ലെങ്കില്‍ സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുമെന്ന് ഉറപ്പ്. വെള്ളം മിതമായി ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് അധികൃതര്‍.

ഉഷ്ണ തരംഗത്തിന്റെ സാധ്യതയുള്ളതിനാല്‍ കോഴിക്കോട്ടെ സ്‌കൂളുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. കുട്ടികളെ വേഗത്തില്‍ ബാധിക്കാന്‍ സാധ്യതയുള്ളതിനാലാണ് സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കോഴിക്കോട് കോര്‍പറേഷന്‍ ജീവനക്കാര്‍ ജോലി സമയം പുനക്രമീകരിച്ചിരിക്കുകയാണ്. വളരെ ആശങ്കപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്....

കടുത്ത വരള്‍ച്ചാ സാധ്യത

കടുത്ത വരള്‍ച്ചാ സാധ്യത

കേരളത്തില്‍ കടുത്ത വരള്‍ച്ചാ സാധ്യതയുണ്ടെന്ന് കേന്ദ്ര ജലവിഭവ കേന്ദ്രം അറിയിക്കുന്നു. മലബാറിലെ ജില്ലകളിലാണ് കടുത്ത വരള്‍ച്ച നേരിടാന്‍ സാധ്യതയുള്ളത്. ഭൂഗര്‍ഭ ജലവിതാനത്തില്‍ കുറവുണ്ടായിട്ടുണ്ട്. ഇടമഴ ലഭിച്ചില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകും.

തുലാവര്‍ഷം കുറഞ്ഞു

തുലാവര്‍ഷം കുറഞ്ഞു

തുലാവര്‍ഷം മലബാറില്‍ കുറവായിരുന്നു. സാധാരണ ലഭിക്കുന്നതില്‍ നിന്ന 15 ശതമാനം കുറവാണ് ഇത്തവണ അനുഭവപ്പെട്ടത്. ഈ സാഹചര്യത്തില്‍ ഇടമഴ ലഭിച്ചാല്‍ പ്രതിസന്ധിക്ക് അല്‍പ്പം ശമനമുണ്ടാകും. പ്രളയ ശേഷമുണ്ടായ ചില സാഹചര്യമാണ് വെള്ളത്തിന്റെ ലഭ്യതയില്‍ കുറവ് വരുത്തിയത്.

ജലം കുറയാന്‍ കാരണം

ജലം കുറയാന്‍ കാരണം

പ്രളയത്തില്‍ മേല്‍മണ്ണ് വ്യാപകമായി ഒലിച്ചുപോയി. വെള്ളം പിടിച്ചുനിര്‍ത്താനുള്ള ശേഷി കുറയുകയും ചെയ്തു. പെയ്ത മഴ മണ്ണില്‍ ആഴ്ന്നിറങ്ങുന്നില്ല. നദികളില്‍ നിന്ന് മണ്ണ് കൂടുതലായി ഒലിച്ചുപോയതും തിരിച്ചടിയായി. ഇതെല്ലാമാണ് ഭൂഗര്‍ഭ ജലത്തില്‍ കുറവുണ്ടാകാന്‍ കാരണം.

ഉപയോഗം കുറയ്ക്കണം

ഉപയോഗം കുറയ്ക്കണം

വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ഇടമഴ ലഭിച്ചാല്‍ അല്‍പ്പം ആശ്വാസമാകും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇടമഴ ലഭിച്ചാലും മണ്ണിന്റെ ആഗിരണ ശേഷി കുറഞ്ഞത് പ്രതിസന്ധി സൃഷ്ടിക്കും. നിലവിലുള്ള വെള്ളം ഫലപ്രദമായി ഉപയോഗിക്കുകയാണ് ഏക പരിഹാര മാര്‍ഗം.

ജോലി സമയം പുനക്രമീകരിച്ചു

ജോലി സമയം പുനക്രമീകരിച്ചു

കോഴിക്കോട് ജില്ലയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് ജില്ലാ ഭരണകൂടം പ്രത്യേക യോഗം വിളിച്ചിട്ടുണ്ട.് കോര്‍പറേഷന്‍ ജീവനക്കാരുടെ ജോലി സമയം പുനക്രമീകരിച്ചു. കളക്ടറുടെ അധ്യക്ഷതയിലാണ് യോഗം ചേരുക.

ജാഗ്രത പുലര്‍ത്തണം

ജാഗ്രത പുലര്‍ത്തണം

ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്ന് തിങ്കളാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൊവ്വാഴ്ച കൂടി ഉഷ്ണ തരംഗ സാധ്യതയുണ്ട്. അതുകഴിഞ്ഞാല്‍ ഭീതി പൂര്‍ണമായും ഒഴിഞ്ഞുവെന്ന് പറയാന്‍ സാധിക്കില്ല. ജാഗ്രത പുലര്‍ത്തണം.

നടപടിയുണ്ടാകും

നടപടിയുണ്ടാകും

കോര്‍പറേഷന്‍ ക്ലീനിങ് തൊഴിലാളികള്‍ ഉള്‍പ്പെടെ വെയിലത്ത് ജോലിയുള്ളവരുടെ പ്രവര്‍ത്തന സമയം ഉച്ചയ്ക്ക് 12 മണി വരെയാക്കി. ഒരാഴ്ച വരെ ഇങ്ങനെയാകും. പകല്‍ 11 മുതല്‍ മൂന്ന് മണിവരെ സൂര്യതാപം ഏല്‍ക്കുന്ന ജോലികള്‍ ചെയ്യാന്‍ പാടില്ല. നിര്‍ദേശം ലംഘിക്കുന്ന കമ്പനികള്‍ക്കും ഉടമകള്‍ക്കുമെതിരെ നടപടിയുണ്ടാകും.

 എന്താണ് ഉഷ്ണ തരംഗം

എന്താണ് ഉഷ്ണ തരംഗം

കൂടിയ താപനില ശരാശരി താപനിലയേക്കാള്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസില്‍ കൂടുകയോ ഒരു പ്രദേശത്തെ കൂടിയ താപനില 40 ഡിഗ്രി സെല്‍ഷ്യസില്‍ അധികമാകുകയോ ചെയ്യുന്ന അവസ്ഥയാണ് ഉഷ്ണതരംഗം എന്ന് വിളിക്കുന്നത്. കോഴിക്കോട് കൂടിയ താപനില ശരാശരിയേക്കാള്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസില്‍ വരെ അധികം രേഖപ്പെടുത്തിയിട്ടുണ്ട്.

 ചെയ്യേണ്ട കാര്യങ്ങള്‍

ചെയ്യേണ്ട കാര്യങ്ങള്‍

ശുദ്ധജലം ധാരാളമായി കുടിക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് നല്ലതാണ്. നിര്‍ജലീകരണം ഒഴിവാക്കണം. ആവശ്യമെങ്കില്‍ ഒആര്‍എസ് ലായനി ഉപയോഗിക്കാം. സ്‌കൂളുകളില്‍ ക്ലാസ് മുറികളില്‍ ആവശ്യമായ വായു സഞ്ചാരം ഉറപ്പാക്കണമെന്നു കളക്ടറുടെ നിര്‍ദേശമുണ്ട്.

ഗള്‍ഫിലെ പോലെ

ഗള്‍ഫിലെ പോലെ

ഗള്‍ഫിലെ പോലെയുള്ള സാഹചര്യമാണ് ജോലി സമയത്തില്‍ വന്നിരിക്കുന്നത്. വെയില്‍ ചൂട് കൂടുന്ന വേളകളില്‍ പുറംജോലികള്‍ ചെയ്യാന്‍ പാടില്ല. വെള്ളം, മരുന്നുകള്‍, വിശ്രമ സൗകര്യം എന്നിവ ജോലി കേന്ദ്രങ്ങള്‍ ഉറപ്പാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിക്കുന്നു.

നിര്‍ദേശങ്ങള്‍ ഇങ്ങനെ

നിര്‍ദേശങ്ങള്‍ ഇങ്ങനെ

കന്നുകാലികളെ ചൂടുള്ള സമയം പുറത്ത് മേയാന്‍ വിടരുത്. സ്‌കൂളുകളില്‍ അസംബ്ലികള്‍ ഒഴിവാക്കണം. കലാകായിക പരിപാടികള്‍ നിയന്ത്രിക്കണം, കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നല്‍കണം, വനമേഖലയില്‍ കാട്ടുതീയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിക്കുന്നു.

ഇന്ത്യയെ അമേരിക്ക കൈവിട്ടു; ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ണായക പ്രഖ്യാപനം, വ്യാപാര കരാര്‍ റദ്ദാക്കിഇന്ത്യയെ അമേരിക്ക കൈവിട്ടു; ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ണായക പ്രഖ്യാപനം, വ്യാപാര കരാര്‍ റദ്ദാക്കി

English summary
Kerala run towards drought; Heat continue, Under ground water level fall
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X