'ബാലഗോപാലിനെക്കൊണ്ട് ഏറ്റില്ലെന്ന് കണ്ട് മരുമകൻ മന്ത്രിയെക്കൂടി ഇറക്കി നോക്കി': വി മുരളീധരന്‍
കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച നടപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. കേന്ദ്ര സർക്കാരിനെക്കുറിച്ച് പറഞ്ഞു നടന്ന പച്ചക്കള്ളം കണക്കുകൾ ഉദ്ധരിച്ച് പൊളിച്ചപ്പോൾ കൂട്ടത്തോടെയിറങ്ങി എന്നെ ചീത്തവിളിക്കുകയാണെന്നാണ് വി മുരളീധരന്‍ വ്യക്തമാക്കുന്നത്. അതോടൊപ്പം തന്നെ മുഖ്യമന്ത്രിയോടും ധനകാര്യ മന്ത്രിയോടും നിരവധി ചോദ്യങ്ങളും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ഉയർത്തുന്നു. കേന്ദ്ര സഹമന്ത്രിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
"ഉള്ളതു പറഞ്ഞാൽ പൊള്ളു"മെന്ന് വീണ്ടും തെളിയിച്ചു, പിണറായി വിജയനും കൂട്ടരും. കേന്ദ്ര സർക്കാരിനെക്കുറിച്ച് പറഞ്ഞു നടന്ന പച്ചക്കള്ളം കണക്കുകൾ ഉദ്ധരിച്ച് പൊളിച്ചപ്പോൾ കൂട്ടത്തോടെയിറങ്ങി എന്നെ ചീത്തവിളിക്കുകയാണ്. ബാലഗോപാലിനെ ഇറക്കിയെങ്കിലും ഏറ്റില്ലെന്ന് കണ്ട് മരുമകൻ മന്ത്രിയെക്കൂടി ഇറക്കി നോക്കി. അതിലും ജനങ്ങൾക്ക് ബോധ്യം വന്നില്ലെന്ന് കണ്ടപ്പോൾ സാക്ഷാൽ മുഖ്യമന്ത്രി കൂടി ഇറങ്ങിയിരിക്കുന്നു.
അതിനാൽ ഒരു എളിയ കേന്ദ്രസഹമന്ത്രി മാത്രമായ എൻ്റെ താഴെപ്പറയുന്ന ചോദ്യങ്ങൾക്ക് ബഹു.മുഖ്യമന്ത്രി 'ഭരണഘടനാ പരമാ'യും വസ്തുതാപരമായും മറുപടി നൽകണമെന്ന് ജനങ്ങൾക്ക് മുമ്പിൽ അഭ്യർഥിക്കുന്നു.

1. നടപ്പുസാമ്പത്തിക വർഷം ആകെ (GSDP's 3% +Replacement borrowing +NPS) കേരളത്തിന് അനുവദിച്ച വായ്പാപരിധി എത്രയാണ്?
2. ഈ പട്ടികയിൽ പറയുന്ന വായ്പകൾ കേരളം ഇതിനോടകം എടുത്തു കഴിഞ്ഞതാണോ ?
A. NABARD Loan, EAP Loan, NSSF loan Rs. 5,700 Cr
B. Off-budget borrowing Rs. 2,500 Cr
C. Over-borrowing of previous year due variation in estimates declared by the State Rs.13,284 crore
D. Borrowing from Public account Rs. 13,177 crore
3. ഇതെല്ലാം കിഴിച്ച് ഇനി കേരളത്തിന് അവകാശപ്പെട്ട തുക എത്രയാണ്?
4. 'സാമ്പത്തിക വർഷത്തെ' 9 മാസം എന്നാൽ ഏത് മാസം മുതൽ ഏത് മാസം വരെ ?
5. മെയ് 26ന് കിട്ടിയ കത്തിൽ പറഞ്ഞത് ധനമന്ത്രിക്ക് പിടികിട്ടിയില്ലെങ്കിൽ കേന്ദ്രധനകാര്യ മന്ത്രാലയത്തോട് വ്യക്തത തേടിയിരുന്നോ ?
6. വ്യക്തത തേടാതെ "കേന്ദ്രം വെട്ടിക്കുറച്ചു ,മുക്കിക്കൊല്ലുന്നു ,രാഷ്ട്രീയ പ്രതികാരം " എന്നെല്ലാം പറഞ്ഞ് ധനമന്ത്രി ചാടിയിറങ്ങിയത് കോർപ്പറേറ്റ് ഫെഡറലിസത്തിൻ്റെ അന്തസത്തക്ക് നിരക്കുന്നതാണോ ?
7.സംസ്ഥാനങ്ങളുടെ വായ്പ പരിധി നിശ്ചയിക്കുന്നത് ധനകാര്യ കമ്മിഷനല്ലേ ? അത് എല്ലാ സംസ്ഥാനങ്ങൾക്കും ഒരുപോലെയല്ലേ?
8. പതിനഞ്ചാം ധനകാര്യ കമ്മിഷൻ രാജ്യത്ത് ഏറ്റവുമധികം റവന്യു കമ്മി ഗ്രാൻ്റ് അനുവദിച്ച സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനത്തല്ലേ കേരളം ?
9. റിസർവ് ബാങ്ക് റിപ്പോർട്ട് പ്രകാരം രാജ്യത്ത് ഏറ്റവുമധികം കടബാധ്യതയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നല്ലേ കേരളം ? ഈ കടത്തിൻ്റെയെല്ലാം ഈട് കേന്ദ്രസർക്കാരല്ലേ ?
10. ആശങ്കകളും പരാതികളും ഉന്നയിക്കാൻ കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി വിളിച്ചു ചേർത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിൽ താങ്കൾ പങ്കെടുക്കാതിരുന്നത് എന്താണ് ?
ശ്രീ.ബാലഗോപാലിനോട് പറയാനുള്ളത്
*replacement borrowing, NPS എന്നൊന്നും താങ്കൾ കേട്ടിട്ടേയില്ലാത്തത് എൻ്റെ കുഴപ്പമല്ല.
* "കേന്ദ്രമന്ത്രി അരുതാത്തത് പറഞ്ഞു" എന്ന് താങ്കൾ ആവർത്തിച്ചത് കേട്ടു. അത് വ്യക്തമാക്കണം.
*താങ്കൾ പറഞ്ഞതിലെ ഏറ്റവും വലിയ തമാശ " കേന്ദ്രമന്ത്രിക്കെങ്ങനെ കേന്ദ്രസർക്കാരിൽ നിന്ന് കണക്കുകൾ കിട്ടുന്നു " എന്നതാണ് ! ഇന്ത്യയിലെ കേന്ദ്രമന്ത്രിക്ക് പിന്നെ ക്യൂബയിലെ കണക്ക് കിട്ടുമോ സർ ?
*ഞാൻ കൂടി അംഗമായ കേന്ദ്രമന്ത്രി സഭയെക്കുറിച്ച് താങ്കൾ ദിവസവും തെറ്റായ പ്രസ്താവനകൾ നടത്തുമ്പോൾ ഞാൻ മൗനമായിരിക്കണം എന്ന് പറയുന്നത് ന്യായമാണോ സർ ?
*താങ്കൾക്ക് സംസ്ഥാന സർക്കാരിൻ്റെ വാദം മാധ്യമങ്ങൾക്ക് മുന്നിൽ പറയാം ,കേന്ദ്രത്തിൻ്റെ ഭാഗം രഹസ്യമായ കത്തിടപാടിലൂടെയാകണം എന്ന് ശഠിക്കുന്നത് എവിടുത്തെ ന്യായമാണ് ?
* ഞാൻ സംസാരിക്കുന്നത് കേരളത്തിനെതിരായല്ല , താങ്കളുടെ സർക്കാരിൻ്റെ നയങ്ങൾക്കെതിരെയാണ്. കേരളമെന്നാൽ സിപിഎം അല്ല.
* താങ്കളുടെ വികലമായ നയങ്ങൾ മൂലം കേരളത്തിലെ വരും തലമുറയ്ക്ക് ശ്രീലങ്കൻ യുവതതയുടെ ഗതി വരാതെ നോക്കേണ്ട ഉത്തരവാദിത്തം എനിക്കുമുണ്ട്.
*പിന്നെ ,എന്നെ ചാരിയാണെങ്കിലും ഐസക്കിനിട്ട് ഒരു കുത്ത് കുത്തിയത് ഇഷ്ടപ്പെട്ടു. ഐസക് തകർത്ത സമ്പദ്വ്യവസ്ഥ താങ്കൾ ശക്തമാക്കി എന്ന വാദം ഗംഭീരമായി !
NB : നബാർഡ് വായ്പയെക്കുറിച്ച് താങ്കൾ കേട്ടിട്ടേയില്ല എന്ന് പറഞ്ഞതിനാൽ ഒരു വാർത്തയുടെ ചിത്രം ഇതോടൊപ്പം ചേർക്കുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications