Get Updates
Get notified of breaking news, exclusive insights, and must-see stories!

ചരിത്രനേട്ടം; കേരളത്തിന്റെ സംരംഭക വര്‍ഷം പദ്ധതിയ്ക്ക് രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസ് അംഗീകാരം

ദില്ലി: സംസ്ഥാന വ്യവസായ വകുപ്പിന്റെ സംരംഭക വര്‍ഷം പദ്ധതിയ്ക്ക് ദേശീയ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോഡി അദ്ധ്യക്ഷത വഹിച്ച സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ ദേശീയ കോണ്‍ഫറന്‍സില്‍ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസായി കേരളത്തിലെ വ്യവസായ വകുപ്പിന്റെ സംരംഭക വര്‍ഷം പദ്ധതി കേന്ദ്ര സര്‍ക്കാര്‍ തന്നെ അവതരിപ്പിച്ചു. ത്രസ്റ്റ് ഓണ്‍ എം എസ് എം ഇ എന്ന വിഷയത്തില്‍ കേരളം കൂടാതെ യു പി യുടെ വണ്‍ ഡിസ്ട്രിക്ട് വണ്‍ പ്രോഡക്ട് പദ്ധതിയാണ് പരാമര്‍ശിക്കപ്പെട്ടത്. മൂന്നു ദിവസീ നടന്ന കോണ്‍ഫറന്‍സില്‍ കേരളത്തില്‍ നിന്ന് ചീഫ് സെക്രട്ടറി വി.പി. ജോയ്, അഡി. ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, വ്യവസായ വകുപ്പു സെക്രട്ടറി സുമന്‍ ബില്ല, ആരോഗ്യ കുടുംബക്ഷേമ വകുപ്പു സെക്രട്ടറി ടിങ്കു ബിസ്വാള്‍ എന്നിവര്‍ പങ്കെടുത്തു.

p rajeev

കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ സൃഷ്ടിക്കപ്പെട്ട പദ്ധതിയാണിത്. കഴിഞ്ഞ മാര്‍ച്ച് 30 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് സംരംഭക വര്‍ഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഏപ്രിലില്‍ തുടക്കം കുറിച്ച പദ്ധതി നവംബര്‍ ആയപ്പോള്‍ തന്നെ പദ്ധതി ലക്ഷ്യം പൂര്‍ത്തിയാക്കി.

'സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യം പൂര്‍ത്തിയാക്കിയിരിക്കുന്നു. ഒരു വര്‍ഷം കൊണ്ട് നോടാന്‍ ഉദ്ദേശിച്ചത് 8 മാസം കൊണ്ട് നേടി. ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവട് വെച്ചത്. പല മാനങ്ങള്‍ കൊണ്ട് ഇത് ഇന്ത്യയില്‍ തന്നെ പുതു ചരിത്രമാണ്. സംരംഭങ്ങള്‍ രൂപീകരിക്കാനെടുത്ത ചുരുങ്ങിയ സമയം, സര്‍ക്കാര്‍ ഒരുക്കി നല്‍കിയ പശ്ചാത്തല സൗകര്യങ്ങള്‍, പുതുതായി സംരംഭകത്വത്തിലേക്ക് വന്ന വനിതകളുടെ എണ്ണം തുടങ്ങി ഈ പദ്ധതി സൃഷ്ടിച്ച റെക്കോഡുകള്‍ നിരവധിയുണ്ട്. ഇപ്പോള്‍ ലഭിച്ച ദേശീയാംഗീകാരം ഇത്തരം പ്രത്യേകതകള്‍ക്കാണ്. ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുമ്പു തന്നെ 2 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച പദ്ധതി സംരംഭങ്ങളുടെ എണ്ണത്തിലും നിക്ഷേപത്തിന്റെ കാര്യത്തിലും തൊഴിലവസരങ്ങളുടെ കാര്യത്തിലുമെല്ലാം സമാനതകളില്ലാത്ത നേട്ടമാണ് കൈവരിച്ചിരിക്കുന്നത്'- വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.

പദ്ധതി ആരംഭിച്ച് 235 ദിവസം പിന്നിടുമ്പോഴാണ് ഈ നേട്ടം കൈവരിക്കപ്പെട്ടതെന്നത് ദേശീയ വിലയിരുത്തലില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു. ലക്ഷ്യം പൂര്‍ത്തിയാക്കിയ ദിവസത്തെ കണക്കനുസരിച്ച് 1,01,353 സംരംഭങ്ങള്‍ ആരംഭിച്ചു. പദ്ധതിയിലൂടെ കേരളത്തില്‍ 6282 കോടി രൂപയുടെ നിക്ഷേപം ഉണ്ടായി. 2,20,500 പേര്‍ക്ക് ഈ സംരംഭങ്ങളിലൂടെ തൊഴില്‍ ലഭിച്ചു.

ദേശീയ തലത്തില്‍ വിലയിരുത്തപ്പെട്ട പദ്ധതിയുടെ പ്രത്യേകതകള്‍ ഇവയാണ്. ലക്ഷ്യം നേടിയ ദിവസം മലപ്പുറം, എറണാകുളം ജില്ലകളിലാണ് ഏറ്റവുമധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. ഇരുപതിനായിരത്തിലധികം തൊഴിലവസരങ്ങള്‍ ഈ രണ്ട് ജില്ലകളില്‍ സൃഷ്ടിക്കപ്പെട്ടു.
കൊല്ലം, തൃശ്ശൂര്‍, തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ പതിനയ്യായിരത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. വ്യാവസായികമായി പിന്നാക്കം നില്‍ക്കുന്ന കാസര്‍ഗോഡ്, ഇടുക്കി, വയനാട് ജില്ലകളില്‍ മാത്രമാണ് പതിനായിരത്തില്‍ കുറവ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. എങ്കിലും പദ്ധതിയില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നതിന് ഈ ജില്ലകള്‍ക്കും സാധിച്ചിട്ടുണ്ട്.

ലക്ഷ്യം നേടിയ ദിവസത്തെ കണക്കു പ്രകാരം കൃഷി - ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ 40622 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഈ കാലയളവില്‍ സാധിച്ചു. 16129 സംരംഭങ്ങള്‍ ആരംഭിച്ചതിലൂടെ 963.68 കോടി രൂപയുടെ നിക്ഷേപമുണ്ടായി. ഗാര്‍മെന്റ്‌സ് ആന്റ് ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ സൃഷ്ടിക്കപ്പെട്ടത് 22312 തൊഴിലവസരങ്ങളാണ്. 10743 സംരംഭങ്ങളും 474 കോടി രൂപയുടെ നിക്ഷേപവും ഈ മേഖലയില്‍ ഉണ്ടായി. ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് മേഖലയില്‍ 7454 തൊഴിലവസരങ്ങളും 4014 സംരംഭങ്ങളും 241 കോടി രൂപയുടെ നിക്ഷേപവും സൃഷ്ടിക്കപ്പെട്ടു. സര്‍വ്വീസ് മേഖലയില്‍ 7048 സംരംഭങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. 428 കോടി രൂപയുടെ നിക്ഷേപവും 16156 തൊഴിലും ഈ മേഖലയില്‍ ഉണ്ടായി. വ്യാപാര മേഖലയിലാണ് ഏറ്റവുമധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. 54108 തൊഴിലുകള്‍ നല്‍കുന്നതിനായി 29428 സംരംഭങ്ങളും 1652 കോടിയുടെ നിക്ഷേപവും ഉണ്ടായിട്ടുണ്ട്.

പദ്ധതി പ്രകാരമുള്ള പുതിയ കണക്ക് പ്രകാരം ജ്രനുവരി 8 ) ഇതുവരെ 7261.54 കോടിയുടെ നിക്ഷേപങ്ങളാണ് ഉണ്ടായിരിക്കുന്നത്. 118509 സംരംഭങ്ങള്‍ സൃഷ്ടിക്കപ്പെട്ടതിലൂടെ 2,56,140 തൊഴിലുകള്‍ സൃഷ്ടിക്കാനായി.

സംരംഭക വര്‍ഷത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി സംസ്ഥാന-ജില്ലാ-തദ്ദേശ സ്ഥാപന തലത്തില്‍ കമ്മിറ്റികള്‍ രൂപീകരിച്ചിരുന്നു. ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ നടപ്പിലാക്കുന്നതിന് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലുമായി പ്രൊഫെഷണല്‍ യോഗ്യതയുള്ള 1153 ഇന്റേണുകളെ നിയമിച്ചു.. കേരളത്തിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലും തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ ഹെല്പ് ഡെസ്‌ക് വഴിയുള്ള ഇന്റേണിന്റെ സേവനം ലഭ്യമാക്കി. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഹെല്പ് ഡെസ്‌ക്ക് സംവിധാനം നടപ്പിലാക്കി. എല്ലാ താലൂക്ക് വ്യവസായ കേന്ദ്രങ്ങളിലും ജില്ലാ വ്യവസായ കേന്ദ്രങ്ങളിലും റിസോഴ്‌സ് പേഴ്‌സണ്മാരെയും നിയമിച്ചു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള നിക്ഷേപസൗഹൃദ നടപടികള്‍ സംരംഭകത്വത്തിലേക്ക് കാലെടുത്തു വെക്കുന്നതിന് ശങ്കിച്ചു നിന്നവരെയും പദ്ധതിയുടെ ഭാഗമാക്കാന്‍ സഹായിച്ചതായി പി.രാജീവ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+