കുട്ടികള്‍ ഇനി പ്രതികളെ കാണേണ്ടി വരില്ല;കേരളത്തിന്റെ ആദ്യത്തെ ശിശു സൗഹൃദ പോക്സോ കോടതി എറണാകുളത്ത്
കൊച്ചി: കേരളത്തിന്റെ ആദ്യത്തെ ശിശു സൗഹൃദ പോക്സോ കോടതി പ്രവർത്തനം ആരംഭിച്ചു. പലതരം കേസുകളിൽ കുട്ടികൾക്ക് മറ്റ് ബുദ്ധിമുട്ടുകൾ ഇല്ലാതെ മൊഴി നൽകുന്നതിന് ഈ പോക്സോ കോടതി ഇനി മുതൽ സഹായകമാകും.
അതിനൊപ്പം തന്നെ വിചാരണയിൽ പങ്കെടുക്കുവാനും ഉള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിലാണ് ശിശു സൗഹൃദ പോക്സോ കോടതിയുടെ പ്രവർത്തനം ആരംഭിച്ചത്. 69 ലക്ഷം രൂപയാണ് ഇത്തരമൊരു പോക്സോ കോടതിയുടെ നിർമ്മാണ ചിലവ്. ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ കോടതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

കോടതിയിൽ വിചാരണ നടക്കുന്നത് വീഡിയോ കോൺഫറൻസിലൂടെ ആയിരിക്കും. ഇതിലൂടെ കുട്ടിയെ ജഡ്ജി ഉൾപ്പെടെയുള്ളവർ കാണും. എന്നാൽ, ലൈംഗിക അതിക്രമ കേസുകളിൽ മൊഴി കൊടുക്കാൻ കോടതിയിൽ എത്തുന്ന കുട്ടികൾക്ക് പ്രതികളെ നേരിട്ട് കാണേണ്ട സാഹചര്യം ഇത്തരം ശിശു സൗഹൃദ പോക്സോ കോടതി വന്നതോടെ ഒഴിവാക്കുകയാണ്.
എറണാകുളം അഡീഷണല്‍ ഡിസ്ട്രിക്‌സ് സെഷന്‍സ് കോടതിയോട് ചേർന്നാണ് കേരളത്തിന്റെ ആദ്യത്തെ ശിശു സൗഹൃദ പോക്സോ കോടതി പ്രവർത്തനം ആരംഭിച്ചത്. സാധാരണ ജഡ്ജിയുടെ മുന്നിൽ മൊഴി രേഖപ്പെടുത്തുവാൻ പരാതി കൊടുത്ത കുട്ടി നേരിട്ട് എത്തേണ്ടതുണ്ട്. എന്നാൽ ഇത്തരം കോടതിയിലൂടെ ജഡ്ജിക്ക് മുന്നിൽ മൊഴി രേഖപ്പെടുത്താൻ കുട്ടി എത്തുമ്പോൾ പോലും പ്രതിയെ കാണേണ്ട സാഹചര്യം ഇനി ഉണ്ടാകില്ല.
അഹാന കളര്‍ഫുളാണല്ലോ പോസ്, സംഗതി കലക്കിയിട്ടുണ്ട്, ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍
അതേസമയം, കുട്ടികളെ പരിഗണിച്ച് സൗഹൃദ പോക്സോ ലൈബ്രറിയും ചെറിയ രീതിയിലുള്ള പാർക്കുകളും സജ്ജമാക്കിയിട്ടുണ്ട്. കേരളത്തിൽ 28 പോക്സോ കോടതികളാണ് ഇനി ആരംഭിക്കാനിരിക്കുന്നത്. എറണാകുളത്ത് പ്രവർത്തനം ആരംഭിച്ച പോക്സോ കോടതിക്ക് സമാനമായിരിക്കും ഇനി വരാനിരിക്കുന്ന 28 പോക്സോ കോടതികളും.












Click it and Unblock the Notifications