കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ ആദ്യ ഐപിഎസ് ഓഫീസര്‍ ഡിജിപി ആര്‍ ശ്രീലേഖ വിരമിക്കുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ വനിതാ ഐപിഎസ് ഓഫീസറും കേരളത്തിലെ ഡിജിപി പദവിയില്‍ എത്തുന്ന ആദ്യ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആര്‍ ശ്രീലേഖ ഇന്ന് പൊലീസ് സേവനത്തില്‍ നിന്നും വിരമിക്കും. നിലവില്‍ ഫയർ ആൻഡ് റസ്ക്യു സർവീസസ് ഡയറക്ടർ ജനറലാണ് ശ്രീലേഖ.

1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ് ആർ ശ്രീലേഖ. ചേർത്തല, തൃശൂർ എന്നിവിടങ്ങളിൽ എഎസ്പിയായും തൃശൂർ, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിൽ എസ്പിയായും സേവനമനുഷ്ഠിച്ചു. നാലുവർഷത്തോളം സിബിഐ കൊച്ചി യൂണിറ്റിൽ ജോലി ചെയ്തിരുന്നു. റബർ മാർക്കറ്റിങ് ഫെഡറേഷൻ, കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപ്പറേഷൻ എന്നീ പൊതുമേഖല സ്ഥാപനങ്ങളില്‍ ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ips

വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ കരസ്ഥമാക്കി ആര്‍ ശ്രീലേഖ നിരവധി കുറ്റാന്വേഷണ പുസ്തകങ്ങളും ബാലസാഹിത്യ കൃതികളും രചിച്ചിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്തെ ഐപിഎസ് അസോസിയേഷന്‍ പ്രസിഡന്‍റ് കൂടിയാണ്. ബ്രിട്ടിഷ് സർക്കാരിന്റെ ഫെല്ലോഷിപ്പടക്കം നിരവധി പുരസ്കാരങ്ങളും ലഭിച്ചു. മനസിലെ മഴവില്ല്, നിയമനിർമാണം സ്ത്രീകൾക്ക്, ചെറു മർമ്മരങ്ങൾ, നീരാഴിക്കപ്പുറം, ലോട്ടസ് തീനികൾ, മരണദൂതൻ എന്നിവ പ്രധാനകൃതിയാണ്.

8 മുസ്ലിം ലീഗ് എംഎല്‍എമാര്‍ തെറിക്കും; ഞാനില്ലെന്ന് ഒരാള്‍, പുതുമുഖങ്ങളെ ഇറക്കി കളം പിടിക്കും8 മുസ്ലിം ലീഗ് എംഎല്‍എമാര്‍ തെറിക്കും; ഞാനില്ലെന്ന് ഒരാള്‍, പുതുമുഖങ്ങളെ ഇറക്കി കളം പിടിക്കും

പരാമര്‍ശങ്ങളെ ശക്തമായി എതിര്‍ക്കുന്നു ; നിയമസഭയില്‍ കാര്‍ഷിക നിയമത്തെ പിന്തുണച്ച് ഒ രാജഗോപാല്‍പരാമര്‍ശങ്ങളെ ശക്തമായി എതിര്‍ക്കുന്നു ; നിയമസഭയില്‍ കാര്‍ഷിക നിയമത്തെ പിന്തുണച്ച് ഒ രാജഗോപാല്‍

Recommended Video

cmsvideo
ഫൈസർ വാക്സിൻ സ്വീകരിച്ച നഴ്സിന് കോവിഡ്..കമ്പനി പറയുന്നതിങ്ങനെ | Oneindia Malayalam

English summary
Kerala's first IPS officer R Sreelekha DGP retires today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X