Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ ആദ്യ എൽഎൻജി ബസ് സർവ്വീസ് തിങ്കളാഴ്ച ആരംഭിക്കും: തുടക്കം രണ്ട് റൂട്ടുകളില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു ഗതാഗത രംഗത്തെ ഇന്ധന ചിലവ് കുറയ്ക്കുന്നതിന് വേണ്ടി ഹരിത ഇന്ധനം ഉപയോഗിച്ചുള്ള ആദ്യ എൽഎൻജി ബസ് സർവ്വീസ് തിങ്കളാഴ്ച ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു അറിയിച്ചു. തിരുവനന്തപുരം - എറണാകുളം, എറണാകുളം -കോഴിക്കോട് റൂട്ടു കളിലാണ് ആദ്യ ഘട്ടത്തില്‍ ബസ് സര്‍വീസ് ആരംഭിക്കുന്നത്. തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്നും ആരംഭിക്കുന്ന ആദ്യ സർവ്വീസ് ഉച്ചയ്ക്ക് 12 മണിയ്ക്ക് ഫ്ലാഗ് ഓഫ് ചെയ്യും.

നഗരസഭാ കൗൺസിലർ സി.ഹരികുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ എസ്‌ ആർ ടി സി സിഎംഡി ബിജു പ്രഭാകർ, പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡ് ചീഫ് ജനറൽ മാനേജർ യോഗാനന്ദ റെഡ്ഡി, യൂണിയൻ നേതാക്കളായ വി. ശാന്തകുമാർ, ആർ. ശശിധരൻ, കെ.എൽ രാജേഷ്, സൗത്ത് സോൺ എക്സിക്യൂട്ടീവ് ഡയറക്ടർ ജി. അനിൽ കുമാർ തുടങ്ങിയവർ പങ്കെടുക്കും.

സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ആളൊഴിഞ്ഞ് കേരളത്തിലെ നിരത്തുകള്‍- ചിത്രങ്ങള്‍

 antoney

ലോകമെമ്പാടും ഹരിത ഇന്ധനങ്ങളിലേക്കുള്ള ചുവടു മാറ്റം വ്യാപകമാകുന്ന സാഹചര്യത്തിലാണ് കെ.എസ്. ആർ.ടി.സിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിത ഇന്ധനത്തിലേക്കുള്ള ചുവടു മാറ്റം.
ഇതിന്റെ ഭാഗമായി കെഎസ്ആർടിസിയുടെ ഡീസൽ ബസുകൾ ഹരിത ഇന്ധനങ്ങളായ എൽ എൻ ജി യിലേക്കും സി എൻ ജി യിലേക്കും മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിച്ച് വരുകയാണ്.

നിലവിലുള്ള 400 പഴയ ഡീസൽ ബസ്സുകളെ എൽ.എൻ.ജിയിലേക്ക് മാറ്റുന്നതിനുള്ള ഉത്തരവ് നൽകിയിട്ടുണ്ട്.കേന്ദ്ര ഗവൺമെന്റിന്റെ ഉടമസ്ഥതയിൽ ഉള്ള ഈ രംഗത്തെ പ്രമുഖ സ്ഥാപനമായ പെട്രോനെറ്റ് എൽ.എൻ.ജി ലിമിറ്റഡ് നിലവിൽ അവരുടെ പക്കലുള്ള രണ്ട് എൽ.എൻ ജി ബസ്സുകൾ മുന്ന് മാസത്തേക്ക് കെ.എസ്.ആർ.ടി.സിക്ക് വിട്ടു തന്നിട്ടുണ്ട്. ഈ മൂന്ന് മാസ കാലയളവിൽ ഈ ബസ്സുകളുടെ സാങ്കേതികവും സാമ്പത്തികവുമായ സാദ്ധ്യതാപഠനം നടത്തുന്നതാണ്. കൂടാതെ ഡ്രൈവർമാരുടെയും മെയിന്റനൻസ് വിഭാഗം ജീവനക്കാരുടെയും അഭിപ്രായങ്ങളും ശേഖരിക്കും

വൈറലായി ആദാ ശർമയുടെ സെൽഫ് പോർട്രെയ്റ്റ്; ചിത്രങ്ങൾ കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+