കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ ആദ്യ എൽഎൻജി ബസ് സർവ്വീസ് തിങ്കളാഴ്ച ആരംഭിക്കും: തുടക്കം രണ്ട് റൂട്ടുകളില്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു ഗതാഗത രംഗത്തെ ഇന്ധന ചിലവ് കുറയ്ക്കുന്നതിന് വേണ്ടി ഹരിത ഇന്ധനം ഉപയോഗിച്ചുള്ള ആദ്യ എൽഎൻജി ബസ് സർവ്വീസ് തിങ്കളാഴ്ച ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു അറിയിച്ചു. തിരുവനന്തപുരം - എറണാകുളം, എറണാകുളം -കോഴിക്കോട് റൂട്ടു കളിലാണ് ആദ്യ ഘട്ടത്തില്‍ ബസ് സര്‍വീസ് ആരംഭിക്കുന്നത്. തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്നും ആരംഭിക്കുന്ന ആദ്യ സർവ്വീസ് ഉച്ചയ്ക്ക് 12 മണിയ്ക്ക് ഫ്ലാഗ് ഓഫ് ചെയ്യും.

ലക്ഷദ്വീപിനെ കേരള ഹൈക്കോടതിയുടെ അധികാര പരിധിയില്‍ നിന്നും മാറ്റാന്‍ നീക്കം: പ്രതിഷേധംലക്ഷദ്വീപിനെ കേരള ഹൈക്കോടതിയുടെ അധികാര പരിധിയില്‍ നിന്നും മാറ്റാന്‍ നീക്കം: പ്രതിഷേധം

നഗരസഭാ കൗൺസിലർ സി.ഹരികുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ എസ്‌ ആർ ടി സി സിഎംഡി ബിജു പ്രഭാകർ, പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡ് ചീഫ് ജനറൽ മാനേജർ യോഗാനന്ദ റെഡ്ഡി, യൂണിയൻ നേതാക്കളായ വി. ശാന്തകുമാർ, ആർ. ശശിധരൻ, കെ.എൽ രാജേഷ്, സൗത്ത് സോൺ എക്സിക്യൂട്ടീവ് ഡയറക്ടർ ജി. അനിൽ കുമാർ തുടങ്ങിയവർ പങ്കെടുക്കും.

സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ആളൊഴിഞ്ഞ് കേരളത്തിലെ നിരത്തുകള്‍- ചിത്രങ്ങള്‍

 antoney

ലോകമെമ്പാടും ഹരിത ഇന്ധനങ്ങളിലേക്കുള്ള ചുവടു മാറ്റം വ്യാപകമാകുന്ന സാഹചര്യത്തിലാണ് കെ.എസ്. ആർ.ടി.സിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിത ഇന്ധനത്തിലേക്കുള്ള ചുവടു മാറ്റം.
ഇതിന്റെ ഭാഗമായി കെഎസ്ആർടിസിയുടെ ഡീസൽ ബസുകൾ ഹരിത ഇന്ധനങ്ങളായ എൽ എൻ ജി യിലേക്കും സി എൻ ജി യിലേക്കും മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിച്ച് വരുകയാണ്.

ബി ജെ പിയെ ഞെട്ടിക്കാന്‍ കോണ്‍ഗ്രസ്: നിരവധി നേതാക്കള്‍ പാര്‍ട്ടി മാറുന്നു, ഭരണമാറ്റം ഉറപ്പെന്ന് ദത്ത്ബി ജെ പിയെ ഞെട്ടിക്കാന്‍ കോണ്‍ഗ്രസ്: നിരവധി നേതാക്കള്‍ പാര്‍ട്ടി മാറുന്നു, ഭരണമാറ്റം ഉറപ്പെന്ന് ദത്ത്

നിലവിലുള്ള 400 പഴയ ഡീസൽ ബസ്സുകളെ എൽ.എൻ.ജിയിലേക്ക് മാറ്റുന്നതിനുള്ള ഉത്തരവ് നൽകിയിട്ടുണ്ട്.കേന്ദ്ര ഗവൺമെന്റിന്റെ ഉടമസ്ഥതയിൽ ഉള്ള ഈ രംഗത്തെ പ്രമുഖ സ്ഥാപനമായ പെട്രോനെറ്റ് എൽ.എൻ.ജി ലിമിറ്റഡ് നിലവിൽ അവരുടെ പക്കലുള്ള രണ്ട് എൽ.എൻ ജി ബസ്സുകൾ മുന്ന് മാസത്തേക്ക് കെ.എസ്.ആർ.ടി.സിക്ക് വിട്ടു തന്നിട്ടുണ്ട്. ഈ മൂന്ന് മാസ കാലയളവിൽ ഈ ബസ്സുകളുടെ സാങ്കേതികവും സാമ്പത്തികവുമായ സാദ്ധ്യതാപഠനം നടത്തുന്നതാണ്. കൂടാതെ ഡ്രൈവർമാരുടെയും മെയിന്റനൻസ് വിഭാഗം ജീവനക്കാരുടെയും അഭിപ്രായങ്ങളും ശേഖരിക്കും

ജില്ലാ പ്രസിഡന്റ് രാജിവെച്ചു, പിന്നാലെ കൂട്ടരാജി, ബംഗാളില്‍ ഞെട്ടിത്തരിച്ച് ബി ജെ പി , തൃണമൂലിലേക്ക്. . .ജില്ലാ പ്രസിഡന്റ് രാജിവെച്ചു, പിന്നാലെ കൂട്ടരാജി, ബംഗാളില്‍ ഞെട്ടിത്തരിച്ച് ബി ജെ പി , തൃണമൂലിലേക്ക്. . .

വൈറലായി ആദാ ശർമയുടെ സെൽഫ് പോർട്രെയ്റ്റ്; ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
AIIMS warns of impending third wave

English summary
Kerala's first LNG bus service to start on Monday: minister antony raju
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X