Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകളുടെ സുരക്ഷയ്ക്കായി 'ഷി ടാക്‌സി'

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടിവരുന്നത് പലപ്പോഴും യാത്രകളിലാണ്. നിയമങ്ങളും ശിക്ഷകളും ഉണ്ടായിട്ടും അതിക്രമങ്ങല്‍ കൂടുന്നു. അപ്പോള്‍ നിയമങ്ങളില്ലാത്തതല്ല, കരുതലാണ് വേണ്ടെതന്ന് അനുഭവങ്ങള്‍ പറയുന്നു. ഇത് മുന്‍ നിര്‍ത്തി സ്ത്രീകളുടെ സംരക്ഷണത്തിന് കേരള സര്‍ക്കാര്‍ 'ഷി ടാക്‌സി'കള്‍ നിരത്തിലിറക്കുന്നു. സ്ത്രീസംരക്ഷണം ലക്ഷ്യമാക്കി സാമൂഹ്യ ക്ഷേമ വകുപ്പിന്റെ ജന്റര്‍ പാര്‍ക്കാണ് പദ്ധതി നടപ്പാക്കുന്നത്.

ആധുനിക സുരക്ഷ സംവിധാനത്തോടെ ഒരുക്കുന്ന ടാക്‌സിയില്‍ സ്ത്രീകള്‍ക്ക് കൂട്ടായി ഒരു സ്ത്രീ ഡ്രൈവര്‍ തന്നെയാകും ഉണ്ടായിരിക്കുക. സുരക്ഷിത യാത്രയ്ക്ക് ഉറപ്പുവരുത്തുന്നതിന് വാഹനത്തിന്റെ നീക്കങ്ങള്‍ കമ്പ്യൂട്ടര്‍ വഴി അറിയാന്‍ ജിപിഎസ് സംവിധാനമുണ്ടാകും. യാത്രയ്ക്കിടയില്‍ എന്തെങ്കിലും അസൗകര്യം അനുഭവപ്പെട്ടാല്‍ ബട്ടനമര്‍ത്തി കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയും ചെയ്യാം.

നവംബര്‍ ആദ്യവാരത്തോടെ പരീക്ഷണാടിസ്ഥാനത്തില്‍ പരിശീലനം നല്‍കിയ സ്ത്രീകള്‍ പുതിയ ടാക്‌സിയുമായി നിരത്തിലിറങ്ങും. 25 ടാക്‌സികളാണ് ആദ്യം ഇറക്കുന്നത്. പിങ്ക് നിറത്തിലാണ് ടാക്‌സി. യാത്രക്കൂലി സര്‍ക്കാര്‍ നിശ്ചയിക്കുന്ന പ്രകാരം മാത്രം നല്‍കിയാല്‍ മതിയാകും

ഷി ടാക്‌സിയുടെ പ്രചരണത്തിന്റെ ഭാഗമായി നടത്തിയ ഫ്‌ളാഷ് മോബില്‍ നിന്ന്‌

ഷി ടാക്‌സി

ഷി ടാക്‌സി

സ്ത്രീസംരക്ഷണം ലക്ഷ്യമാക്കി സാമൂഹ്യ ക്ഷേമ വകുപ്പിന്റെ ജന്റര്‍ പാര്‍ക്ക് നടപ്പാത്തുന്ന പദ്ധതിയാണ് ഷി ടാക്‌സി

സുരക്ഷ

സുരക്ഷ

സുരക്ഷിത യാത്രയ്ക്ക് ഉറപ്പുനല്‍കുന്നതിന് വാഹനത്തിന്റെ നിക്കങ്ങള്‍ കമ്പ്യൂട്ടര്‍ വഴി അറിയാന്‍ ജിപിഎസ് സംവിധാനമുണ്ടാകും.

ഡ്രൈവര്‍

ഡ്രൈവര്‍

ആധുനിക സുരക്ഷ സംവിധാനത്തോടെ ഒരുക്കുന്ന ടാക്‌സിയില്‍ സ്ത്രീകള്‍ക്ക് കൂട്ടായി ഒരു സ്ത്രീ ഡ്രൈവര്‍ തന്നെയാകും ഉണ്ടായിരിക്കുക.

 ബട്ടന്‍ കണ്‍ട്രോള്‍

ബട്ടന്‍ കണ്‍ട്രോള്‍

യാത്രയ്ക്കിടയില്‍ എന്തെങ്കിലും അസൗകര്യം അനുഭവപ്പെട്ടാല്‍ ബട്ടനമര്‍ത്തി കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയും ചെയ്യാം.

 യാത്രാ നിരക്ക്

യാത്രാ നിരക്ക്

യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തിക്കുന്ന പക്ഷം സര്‍കാര്‍ നിശ്ചയിച്ച നിരക്കിലുള്ള തുകയേ നല്‍കേണ്ടതുള്ളൂ

 നിരത്തിലിറങ്ങുന്നത്

നിരത്തിലിറങ്ങുന്നത്

പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് 25 ടാക്‌സികള്‍ ഇറക്കും. നവംബര്‍ ആദ്യ വാരത്തോടെ പരിശീലനം നേടിയ സ്ത്രീകള്‍ ഓടിക്കുന്ന പിങ്ക് നിറത്തിലുള്ള ടാക്‌സികള്‍ തലസ്ഥാന നിരത്തുകളില്‍ ഇറങ്ങും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+