കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിലെ ആരോ ഗ്യമേഖല തകർന്നു: കേന്ദ്രസഹായം തേടണമെന്ന് കെ സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിലെ ആരോ ഗ്യമേഖല തകർന്നടിഞ്ഞെന്നും കൊവിഡ് പ്രതിരോധത്തിന് കേന്ദ്രസഹായം തേടണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പ്രതിരോധ പ്രവർത്തനത്തിൽ കേരളത്തിന്റെ അലംഭാവം വിനയായെന്ന കേന്ദ്ര ആരോ ഗ്യമന്ത്രിയുടെ പ്രസ്താവന സംസ്ഥാന സർക്കാരിന് മുഖമടച്ചേറ്റ പ്രഹരമാണ്. പി.ആർ ഏജൻസിയെ ഉപയോ ഗിച്ച് വ്യാജപ്രചാരണം നടത്തുന്നതിനിടെ മുന്നൊരുക്കം നടത്തുന്നതിൽ സംസ്ഥാനം പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.

ജോസ് കെ മാണിയുടെ കണക്ക് കൂട്ടൽ പിഴയ്ക്കുന്നു; ഞെട്ടിച്ച് കൊഴിഞ്ഞ് പോക്ക്.. കളം അറിഞ്ഞ് കളിക്കാൻ യുഡിഎഫ്ജോസ് കെ മാണിയുടെ കണക്ക് കൂട്ടൽ പിഴയ്ക്കുന്നു; ഞെട്ടിച്ച് കൊഴിഞ്ഞ് പോക്ക്.. കളം അറിഞ്ഞ് കളിക്കാൻ യുഡിഎഫ്

കൊവിഡ് പ്രതിരോധപ്രവർത്തനം നടത്തുന്ന തദ്ദേശസ്ഥാപനങ്ങൾക്ക് വേണ്ട ഫണ്ട് സർക്കാർ അനുവദിക്കുന്നില്ല.വികസനപ്രവർത്തനത്തിന് ഉപയോ ഗിക്കേണ്ട പണം ഉപയോ ഗിച്ചാണ് തദ്ദേശ സ്ഥാപനങ്ങൾ ഇപ്പോൾ പ്രതിരോധ പ്രവർത്തനം നടത്തുന്നത്. സർക്കാർ ആശുപത്രികളിൽ സൗകര്യം ഇല്ലാത്തതിനാൽ ഹോംഐസൊലേഷനെയും സ്വകാര്യ ആശുപത്രികളെയുമാണ് പൊതുജനം ആശ്രയിക്കുന്നത്. ടെസ്റ്റുകളുടെ എണ്ണത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ പിറകിലായതാണ് കേരളത്തിൽ സ്ഥിതി ഇത്രയും ഭയാനകമാക്കിയതെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

surendran

മുംബൈ,ഡൽഹി ഉൾപ്പെടെയുള്ള കൊവിഡ് വ്യാപനം രൂക്ഷമായ സ്ഥലങ്ങളിൽ കൂടുതൽ ടെസ്റ്റുകൾ നടത്തിയും കേന്ദ്ര സഹായം സ്വീകരിച്ചുമാണ് സർക്കാറുകൾ രോ ഗത്തെ പിടിച്ചുകെട്ടിയത്. എന്നാൽ കേരളത്തിൽ ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം കുറയുകയാണ്. പൊസിറ്റീവായ രോ ഗികൾ ദിവസങ്ങൾ കഴിഞ്ഞാണ് രോ ഗവിവരം അറിയുന്നത്. അത്യാസന്ന നിലയിലുള്ള രോ ഗികൾക്ക് പോലും ആംബുലൻസ് സൗകര്യം ലഭിക്കുന്നില്ല. ഐസൊലേഷനിൽ കഴിയുന്നവരോട് ഫോണിൽ പോലും രോ ഗവിവരം തിരക്കാൻ ആരോ ഗ്യപ്രവർത്തകരില്ല.

പിആർ കോലാഹലങ്ങൾ വിപരീത ഫലം ഉണ്ടാക്കി; സർക്കാരിന്റെ കൊവിഡ് നിയന്ത്രണം പൂർണപരാജയമെന്ന് ചെന്നിത്തലപിആർ കോലാഹലങ്ങൾ വിപരീത ഫലം ഉണ്ടാക്കി; സർക്കാരിന്റെ കൊവിഡ് നിയന്ത്രണം പൂർണപരാജയമെന്ന് ചെന്നിത്തല

കഴിഞ്ഞ ദിവസം പാലക്കാട് കൊവിഡ് ബാധിച്ച് മരിച്ച രോ ഗികളുടെ മൃതദ്ദേഹം മാറി മറവ് ചെയ്ത സംഭവം രാജ്യത്തിന് തന്നെ നാണക്കേടാണ്. ലോക്ക്ഡൗൺ സമയത്ത് മറ്റുസംസ്ഥാനങ്ങൾ കൊവിഡ് കെയർസെന്ററുകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയപ്പോൾ കേരളത്തിൽ സർക്കാർ മുഖ്യമന്ത്രിയുടേയും ആരോ ഗ്യമന്ത്രിയുടെ വായ്ത്താരി പാടുകയായിരുന്നുവെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

ബിജെപിയെ വെട്ടിലാക്കി വൻ ട്വിസ്റ്റ്: കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ നേതാവ് 24 മണിക്കൂറിൽ കാലുമാറിബിജെപിയെ വെട്ടിലാക്കി വൻ ട്വിസ്റ്റ്: കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ നേതാവ് 24 മണിക്കൂറിൽ കാലുമാറി

 പഞ്ചാബില്‍ നാലംഗ കുടുബം തീ കൊളുത്തി ആത്മഹത്യ ചെയ്തു ; ലോക്ക്ഡൗണ്‍ കാരണമെന്ന് ആത്മഹത്യാ കുറിപ്പ് പഞ്ചാബില്‍ നാലംഗ കുടുബം തീ കൊളുത്തി ആത്മഹത്യ ചെയ്തു ; ലോക്ക്ഡൗണ്‍ കാരണമെന്ന് ആത്മഹത്യാ കുറിപ്പ്

English summary
Kerala's health sector fails over covid defense: seeks central help, says K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X