കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്തെ ഏറ്റവും വലിയ സ്വാഭാവിക വനം കോതമംഗലത്ത്!! കളപ്പാറയില്‍ നിര്‍മാണം തുടങ്ങി

  • By Desk
Google Oneindia Malayalam News

കോതമംഗലം: സംസ്ഥാനത്തെ ഏറ്റവും വലിയ സ്വാഭാവിക വന നിര്‍മാണത്തിന് കോതമംഗലത്തെ തട്ടേക്കാട് പക്ഷി സങ്കേതത്തിന് സമീപം കളപ്പാറയില്‍ തുടക്കം കുറിച്ചു. 170 ഏക്കര്‍ സ്ഥലത്താണ് ഫല വൃക്ഷത്തൈകളുടെ നടീല്‍ ആരംഭിച്ചിരിക്കുന്നത്.

പുന്നേക്കാട്, കളപ്പാറ മാഞ്ചിയം പ്ലാന്റേഷനാണ് സ്വാഭാവിക വനവല്‍ക്കരണത്തിന് തയ്യാറെടുക്കുന്നത്. ഒന്നരപ്പതിറ്റാണ്ട് മുമ്പ് വനം വകുപ്പ് വച്ചുപിടിപ്പിച്ച ആയിരക്കണക്കിന് മാഞ്ചിയം മരങ്ങള്‍ മുറിച്ചു നീക്കിയാണ് ബഹുജന പങ്കാളിത്തത്തോടെ വന നിര്‍മാണം നടക്കുന്നത്. വിവിധ ഇനത്തിലുള്ള പഴവര്‍ഗങ്ങളും, പൂമരങ്ങളും, ഔഷധച്ചെടികളുമാണ് ഇവിടെ നട്ടുപിടിപ്പിക്കുന്നത്. വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളും, എന്‍സിസി കേഡറ്റുകളും, പരിസ്ഥിതി സംഘടനകളും ഉള്‍പ്പെടെ 500-ഓളം പേരുടെ സഹകരണത്തോടെയാണ് വനനിര്‍മാണം നടക്കുന്നത്.

treeplantation-

170 ഏക്കര്‍ സ്ഥലത്ത് 40 - ഓളം ഇനത്തില്‍പ്പെട്ട 40,000 തൈകളാണ് നടുന്നത്. സിഗ്‌നല്‍ സ്റ്റേഷന് പുറകിലെ സ്ഥലത്താണ് വനം വകുപ്പ് നഴ്‌സറി തയ്യാറാക്കിയിരിക്കുന്നത്. ഇവിടെ നിന്ന് തൈകള്‍ കൊണ്ടുവന്നാണ് പ്ലാന്റേഷനില്‍ വച്ചു പിടിപ്പിക്കുന്നത്. ഞാവല്‍, പേര, നാരകം, മൂട്ടിപ്പഴം, മാവ്, നെല്ലി, സീതപ്പഴം, പ്ലാവ് തുടങ്ങിയ ഫലവൃക്ഷത്തൈകളാണ് കൂടുതലായി ഇവിടെ വച്ചുപിടിപ്പിക്കുന്നത്.

പരിസ്ഥിതിക്ക് ഏറെ ഗുണകരമാകുന്ന ഈ വനവത്ക്കരണം ബഹുജന പങ്കാളിത്തം കൊണ്ട് വലിയ വന മഹോത്സവമായി മാറുകയായിരുന്നു. കോതമംഗലം ഡിഎഫ്ഒ എസ്. ഉണ്ണികൃഷ്ണന്‍ ഐഎഫ്എസ് വൃക്ഷത്തൈ നട്ടുകൊണ്ട് വനവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. ഭാവിയില്‍ പക്ഷി മൃഗാദികള്‍ക്കും മനുഷ്യര്‍ക്കും ഗുണകരമാകുന്ന സ്വാഭാവിക വനമായി ഇത് മാറുമെന്ന് ഡിഎഫ്ഒ പറഞ്ഞു.

English summary
Kerala's Natural forest started in Kottayam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X