Get Updates
Get notified of breaking news, exclusive insights, and must-see stories!

'കേരളത്തിൽ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു, പൂർണപരിഹാരം കാണാൻ എൽഡിഎഫിന്റെ 5 പദ്ധതികൾ': തോമസ് ഐസക്

സംസ്ഥാനത്ത് തൊഴിലില്ലായ്മ നിരക്ക് 4.3 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. മൂന്നാം തുടർഭരണം ലക്ഷ്യമിടുന്ന ഇടതുപക്ഷം തൊഴിലില്ലായ്മ പൂർണമായും ഇല്ലാതാക്കാൻ പ്രകടന പത്രികയിൽ അഞ്ച് തരത്തിലുള്ള ഇടപെടലുകളാണ് മുന്നോട്ട് വയ്ക്കുന്നത് എന്ന് മുൻ ധനവകുപ്പ് മന്ത്രി ഡോ. ടിഎം തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നു.

'' ഇന്നത്തെ ഒരു വാർത്ത കേരളത്തിൽ തൊഴിലില്ലായ്മ നിരക്ക് 4.3 ശതമാനമായി കുറഞ്ഞു എന്നുള്ളതാണ്. ഇത് അവിശ്വസനീയമായി തോന്നി. എന്നാൽ ഇപ്പോൾ ഉറപ്പിച്ചു. 2025-26-ലെ കേന്ദ്ര സർക്കാരിന്റെ ഏറ്റവും പുതിയ പീരിയോഡിക് ലേബർ ഫോഴ്സ് സർവ്വേ റിപ്പോർട്ട് പുറത്തിറങ്ങി. അതിൽ നിന്നാണ് ഈ കണക്ക്. എന്നാൽ എൽഡിഎഫിന്റെ പ്രകടനപത്രിക തയ്യാറാക്കുന്ന സമയത്ത് ഈ റിപ്പോർട്ട് പുറത്തിറങ്ങിയിരുന്നില്ല. അതുകൊണ്ട് പ്രകടനപത്രകയിൽ ഇങ്ങനെയാണ് എഴുതിയത്.

പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം

"കേന്ദ്ര സർക്കാരിന്റെ സർവേ പ്രകാരം 2017-18-ൽ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 11.4 ശതമാനം ആയിരുന്നു. 2023-24 - 7.1 ശതമാനമായി താഴ്ന്നു. എങ്കിലും ദേശീയ ശരാശരിയായ 3.2 ശതമാനത്തിനേക്കാൾ ഉയർന്നതാണ്. കേരളത്തിന്റെ തൊഴിലില്ലായ്മ ദേശീയ ശരാശരിയിലേക്ക് കുറച്ചുകൊണ്ടുവരുകയാണ് ലക്ഷ്യം". ഇപ്പോൾ 4.3 ആയി താഴ്ന്നുവെങ്കിലും ദേശീയ ശരാശരിയായ 3.2-നേക്കാളും ഇപ്പോഴും ഉയർന്നതാണ്.

ldf

തൊഴിൽ പങ്കാളിത്തത്തിന്റെ കണക്കെടുത്താൽ കേരളത്തിന്റെ പ്രകടനം ദേശിയ ശരാശരിയേക്കാൾ മെച്ചപ്പെട്ടു കഴിഞ്ഞുവെന്നാണ് വാർത്തയിലെ ഉള്ളടക്കം. ദേശീയ തലത്തിൽ തൊഴിൽ പ്രായത്തിലുള്ളവരുടെ 44.9 ശതമാനം പേരാണ് തൊഴിലെടുക്കുന്നത്. എന്നാൽ കേരളത്തിൽ ഇവരുടെ തോത് 46.2 ശതമാനം ആണ്. കേരളത്തിലെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 50 ശതമാനമായി ഉയർത്താനുള്ള പ്രകടന പത്രികയിലെ നിർദ്ദേശം നടപ്പാക്കുന്നതിലൂടെ തൊഴിലെടുക്കുന്നവരുടെ എണ്ണം 55 ശതമാനം ആയെങ്കിലും ഉയരും.

തൊഴിലില്ലായിമയ്ക്കു പരിഹാരം കാണാൻ ഇടതുപക്ഷ ജാനാധിപത്യ മുന്നണിയുടെ പ്രകടന പത്രിക അഞ്ച് തരത്തിലുള്ള ഇടപെടലുകളാണ് മുന്നോട്ട് വയ്ക്കുന്നത്. വിജ്ഞാന കേരളം പദ്ധതിയിലൂടെയാണ് ഈ കാഴ്ചപ്പാട് ഉരുത്തിരിഞ്ഞത്.

1️⃣ കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്:- പഠനം പൂർത്തിയാകുന്ന എല്ലാ വിദ്യാർഥികൾക്കും ക്യാമ്പസ് പ്ലേസ്മെന്റ് ഉറപ്പാക്കും. ഇതെങ്ങനെ ചെയ്യുമെന്നത് വിശദീകരിക്കുന്ന 31 നിർദ്ദേശങ്ങൾ പ്രകടന പത്രികയിൽ നൽകിയിട്ടണ്ട്. ഇതിന്റെ ഭാഗമായി നൈപുണ്യ പരിശീലനത്തിന് ഏർപ്പെടുന്ന വിദ്യാർഥികൾക്കും 1000 രൂപയുടെ കണക്ട് ടു സ്കോളർഷിപ്പ് ലഭ്യമാക്കും.

2️⃣അഭ്യസ്തവിദ്യരുടെ സംരംഭങ്ങൾ:- ഇവയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള 20 നിർദ്ദേശങ്ങൾ പ്രകടന പത്രികയിലുണ്ട്. ഇതിൽ ഏറ്റവും നൂതനമായ നിർദ്ദേശം വിദ്യാർത്ഥി പ്രതിഭകളെ സർക്കാർ പ്രൊജക്ടുകളിൽ പങ്കാളികളാക്കുന്നതിനും വിദ്യാലയങ്ങളിൽ ഉല്പാദന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും ഒരു പ്രത്യേക കമ്പനിക്ക് രൂപം നൽകും എന്നതാണ്. സംരംഭകർക്ക് പലിശരഹിത വായ്പയും ലഭ്യമാക്കും.

3️⃣സ്ത്രീകളിൽ 50 ശതമാനം പേർക്ക് ജോലി:- നവകേരള ജനകീയാസൂത്രണ പ്രസ്ഥാനം ഇതിനെ ആസ്പദമാക്കിയാണ് സംഘടിപ്പിക്കുക. കുടുംബശ്രീക്ക് ആയിരിക്കും ഇതിന്റെ മുഖ്യചുമതല. ഇതുമായി ബന്ധപ്പെട്ട 9 നിർദ്ദേശങ്ങൾ പ്രകടന പത്രികയിലുണ്ട്.

4️⃣ബാക്ക് ടു ക്യാമ്പസ് തൊഴിൽ പരിശീലനം :- പഠനം പൂർത്തിയാക്കിയ തൊഴിൽ അന്വേഷകർക്ക് പഠിച്ച വിദ്യാഭ്യാസ സ്ഥാപനവുമായി ബന്ധപ്പെടുത്തി തൊഴിൽ പരിശീലനം നൽകും. ഇതുമായി ബന്ധപ്പെട്ട 4 നിർദ്ദേശങ്ങൾ പ്രകടന പത്രികയിലുണ്ട്.

5️⃣പ്രവാസ പ്രോത്സാഹനം:- കേരളത്തിൽ നിന്നുള്ള കുടിയേറ്റം മന്ദീഭവിക്കുന്ന പശ്ചാത്തലത്തിൽ വിദേശത്തു നല്ല ജോലി ലഭ്യമാക്കുന്നതിനുള്ള 8 നിർദേശങ്ങൾ പ്രകടന പത്രികയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അങ്ങനെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് കൃത്യമായ 72 നിർദ്ദേശങ്ങൾ അടങ്ങുന്ന സമഗ്ര പരിപാടിയാണ് മുന്നോട്ടു വെക്കുന്നത്.

അതേസമയം, യുഡിഎഫ് പ്രകടന പത്രിക പൊതു പ്രസ്താവനയിൽ ഒതുങ്ങുന്നു. സ്വയംതൊഴിൽ ആരംഭിക്കാൻ പലിശരഹിത വായ്പ്പ നൽകും എന്നുള്ളതാണ് ഏറ്റവും വലിയ വാഗ്ദാനം. അതുകഴിഞ്ഞാൽ പിന്നെ, "യുവാക്കളിൽ തൊഴിലിൽ സാധ്യത ഉയർത്തുന്ന നൈപുണ്യ വികസനത്തിന് കൂടുതൽ പ്രാധാന്യം", പിന്നെ, തൊഴിൽ ഇല്ലാത്തവർക്കു വിവരങ്ങൾ ലഭിക്കാൻ ഒരു പോർട്ടൽ, വിദേശ ഭാഷകൾ പഠിപ്പിക്കാൻ ഏതാനും സ്ഥാപനങ്ങൾ. തീർന്നു! തൊഴിലില്ലായ്മ പരിഹരിക്കാനുള്ള പ്രത്യക്ഷ പരിപാടി എത്ര ലാഘവത്തിലാണ് യുഡിഎഫിന്റെ മാനിഫെസ്റ്റോ കൈകാര്യം ചെയ്തിരിക്കുന്നത്‌.

എൻഡിഎയുടെ പ്രകടന പത്രികയാവട്ടെ വ്യവസായ വികസനം ഉണ്ടായാൽ തൊഴിലില്ലായ്മ പരിഹരിക്കപ്പെടും എന്ന വിശ്വാസത്തിലാണ് മുന്നോട്ടു പോകുന്നത്. എങ്കിലും അവർ വ്യവസായാധിഷ്‌ഠിത ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചു വിശദീകരിക്കുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ ഇന്റേൺഷിപ് അപ്രന്റിഷിപ് പ്രോഗ്രാമുകളിലാണ് ഊന്നൽ. കേരളത്തിലെ തൊഴിലില്ലായ്മ സംബന്ധിച്ച് ദേശവ്യാപകമായി ദുഷ്പ്രചാരണം നടത്തുന്നവരാണ് എൻഡിഎ. ഇവർക്കും തൊഴിലില്ലായ്മ പരിഹരിക്കാൻ പ്രത്യക്ഷ പരിപാടി ഇല്ല.

എന്നാൽ ഇടതുക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിലാവട്ടെ പഠിക്കുന്ന വിദ്യാർഥികൾ, പഠനം പൂർത്തിയാക്കിയ തൊഴിൽ അന്വേഷകർ, തൊഴിൽ സേനയിൽനിന്നും പിൻവാങ്ങിയ വീട്ടമ്മമാർ, വിദേശത്തു പോകാൻ ആഗ്രഹിക്കുന്നവർ എന്നിങ്ങനെ ഓരോ വിഭാഗത്തിനും വിശദമായ ഒരു കർമ്മപരിപാടി മുന്നോട്ട് വയ്ക്കുന്നു. അതെ, കഴിഞ്ഞ പത്ത് വർഷക്കാലയളവിൽ കേരളത്തിന്റെ തൊഴിലില്ലായ്മ കുറഞ്ഞു. അടുത്ത അഞ്ച് വർഷംകൊണ്ട് തൊഴിലില്ലായ്മയ്ക്കും പരിഹാരം കാണുമെന്നതിന്റെ ഗ്യാരണ്ടിയാണ് തുടർഭരണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+