സാഹിത്യഅക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: ഉണ്ണി ആറിനും പിഎഫ് മാത്യൂസിനും വിധു വിൻസന്റിനും പുരസ്കാരം
തൃശ്ശൂർ: 2020 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഉണ്ണി ആർ (ചെറുകഥ- വാങ്ക്), പിഎഫ് മാത്യൂസ് (നോവൽ- അടിയാളപ്രേതം), ഒപി സുരേഷ് (കവിത- താജ്മഹൽ) എന്നിവരാണ് പുരസ്കാരത്തിന് അർഹരായിട്ടുള്ളത്. 25,000 രൂപയും, സാക്ഷ്യപത്രവും, ഫലകവുമാണ് പുരസ്‌കാരം. മലയാളത്തിലെ മുതിർന്ന എഴുത്തുകാരന്മാരായ സേതുവിനും പെരുമ്പടവം ശ്രീധരനും അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിച്ചിട്ടുണ്ട്.
ഇന്നസെന്റ്, സംവിധായിക വിധു വിൻസെന്റ്, തിരക്കഥാകൃത്ത് ഉണ്ണി ആർ. എന്നിവരും പുരസ്‍കാര ജേതാക്കളാണ്. 'ഇരിങ്ങാലക്കുടയ്ക്കു ചുറ്റും' എന്ന പുസ്തകത്തിനാണ് ഹാസസാഹിത്യ വിഭാഗത്തിൽ നിന്ന് നടൻ ഇന്നസെന്റിന് പുരസ്‍കാരം ലഭിച്ചിട്ടുള്ളത്. 'ദൈവം ഒളിവിൽ പോയ നാളുകൾ' എന്ന യാത്രാവിവരണമാണ് വിധു വിൻസെന്റിനെ പുരസ്‍കാരത്തിനർഹയാക്കിയത്.

ഹോട്ട് ലുക്കില്‍ പാര്‍വ്വതി നായര്‍; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്
മറ്റു പുരസ്‌കാര ജേതാക്കൾ ഇനിപ്പറയുന്നവരാണ്. ശ്രീജിത്ത് പൊയിൽക്കാവ് (ദ്വയം, നാടകം), ഡോ: പി സോമൻ (വൈലിപ്പിള്ളിക്കവിത ഒരു ഇടതുപക്ഷ വായന, സാഹിത്യ വിമർശനം), ഡോ. ടി കെ ആനന്ദി (മാർക്സിസവും ഫെമിനിസവും ചരിത്രപരമായ വിശകലനം, വൈജ്ഞാനിക സാഹിത്യം), കെ. രാഘുനാഥൻ (മുക്തകണ്ഠം വി കെ എൻ ജീവചരിത്രം/ആത്മകഥ), അനിത തമ്പി (റാമല്ല ഞാൻ കണ്ടു, വിവർത്തനം), സംഗീത ശ്രീനിവാസൻ (ഉപേക്ഷിക്കപ്പെട്ട ദിവസങ്ങൾ, വിവർത്തനം), പ്രിയ എ എസ് (പെരുമഴയത്തെ കുഞ്ഞിതളുകൾ, ബാലസാഹിത്യം). താജ്മഹൽ എന്ന കവിതാസമാഹാരത്തിനു ഒ പി സുരേഷിനും പുരസ്കാരം ലഭിച്ചിട്ടുണ്ട്.
പ്രൊഫ. പി നാരായണമേനോൻ (ഐസി ചാക്കോ അവാർഡ്), ജെ പ്രഭാഷ്, ടിടി ശ്രീകുമാർ (സി ബി കുമാർ അവാർഡ്), വി ശിശുപാലപ്പണിക്കർ (കെ ആർ നമ്പൂതിരി അവാർഡ്), ചിത്തിര കുസുമൻ (കനകശ്രീ അവാർഡ്), കെഎൻ പ്രശാന്ത് (ഗീതാ ഹിരണ്യൻ അവാർഡ്), കേശവൻ വെളുത്താട്ട് (എംവി നാരായണൻ ( കുറ്റിപ്പുഴ അവാർഡ്), ഗീതു എസ് എസ് (തുഞ്ചൻ സ്മാരക പ്രബന്ധ മത്സരം), എന്നിവർ എൻഡോവ്മെന്റ് അവാർഡുകളും നേടിയിട്ടുണ്ട്.












Click it and Unblock the Notifications