സമസ്ത കേരള പൊതുപരീക്ഷ ഫലം പുറത്ത്; ഓണ്‍ലൈനായി ഫലം അറിയാം
ദില്ലി: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സമസ്ത പൊതു പരീക്ഷാ ഫലം പുറത്ത്. ഏപ്രില്‍ 15ന് ആണ് ഫലം പുറത്തുവന്നത്. സമസ്ത കേരള ഫലം 2022 ഔദ്യോഗിക വെബ്‌സൈറ്റായ samastha.in ല്‍ ഓണ്‍ലൈനായി ലഭ്യമാണ്. കേരള സമസ്ത ഫലം 2022 പരിശോധിക്കാന്‍ വിദ്യാര്‍ത്ഥികള്‍ അവരുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കേണ്ടതുണ്ട്. 5, 7, 10, 12 പൊതു പരീക്ഷകളില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് സമസ്ത കേരള ഫലം 2022 പരിശോധിക്കാം.

ഓണ്‍ലൈനില്‍ പരീക്ഷ ഫലം എങ്ങനെ അറിയാം..
2022 ലെ പൊതു പരീക്ഷാ ഫലം www.samastha.in ല്‍ ലഭ്യമാണ്. കേരള സമസ്ത 2022 ഫലം പരിശോധിക്കുന്നത് എങ്ങനെയെന്ന് അറിയാന്‍ താഴെ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.
1, സമസ്ത കേരളയുടെ ഔദ്യോഗിക വെബ്സൈറ്റായ samastha.in സന്ദര്‍ശിക്കുക.
2, ഹൈലൈറ്റ് വിഭാഗത്തില്‍, 'റിസള്‍ട്ട്' ടാബില്‍ ക്ലിക്ക് ചെയ്യുക.
3, വിദ്യാര്‍ത്ഥിയുടെ സ്ട്രീം (ഇംഗ്ലീഷ് മീഡിയം, ജനറല്‍, ബോര്‍ഡിംഗ്) അനുസരിച്ച് സമസ്ത റിസള്‍ട്ട് ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
4, വിദ്യാര്‍ത്ഥിയുടെ ക്ലാസ് തിരഞ്ഞെടുത്ത് രജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കുക.
5, 'സബ്മിറ്റ്' ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ഫലം ദൃശ്യമാകും.












Click it and Unblock the Notifications