Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ പാഠപുസ്തകങ്ങൾക്ക് കരിക്കുലം കമ്മിറ്റിയുടെ അം​ഗീകാരം; അക്ഷരമാല എല്ലാ പുസ്തകത്തിലും

തിരുവനന്തപുരം: പുതിയ പാഠ പുസ്തകങ്ങൾക്ക് കരിക്കുലം കമ്മറ്റി അം​​ഗീകാരം നൽകിയതായി വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി. ഒന്ന്, മൂന്ന്, അ‍ഞ്ച്, ഏഴ്, ഒൻപത് ക്ലാസുകളിലേക്ക് തയ്യാറാക്കിയ 173 പാഠ പുസ്തകങ്ങൾക്കാണ് അം​ഗീകാരം നൽകിയത്. കേരളത്തിന്റെ പഠ്dയ പദ്ധതിയും അതിന്റെ തുടർച്ചയായി പഠപുസ്തകങ്ങളും സമ​ഗ്രമായ മാറ്റത്തിന് വിധേയാമാകുകയാണെന്നും മന്ത്പി പറഞ്ഞു.

രണ്ട് കോടി ഒൻപത് ലക്ഷം പാഠപുസ്തകങ്ങൾ വേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു. 900 ലധികം വരുന്ന അധ്യാപകരാണ് പാഠ്യപദ്ധതി പരിഷ്കരണവുമായി പ്രവർത്തിച്ചത്. ഒന്നര വർഷം നീണ്ട പ്രക്രിയായിരുന്നെന്നും മന്ത്രി പറഞ്ഞു. മലയാള അക്ഷരമാല എല്ലാ പാഠ പുസ്തകത്തിലും ഉണ്ട്. ഏകകണ്ഠമായാണ് കരിക്കുലം കമ്മറ്റി അം​ഗീകാരം നൽകിയതെന്നും മന്ത്രി പറഞ്ഞു.

minsiter

200ി ൽ ആണ് ഇതിന് മുൻപ് സമ​ഗ്രമായ പാഠ്യപദ്ധതി പരിഷ്ക്കരണം നടന്നത്. 2013 ലും ചില്ലറ മാറ്റങ്ങൾ നടന്നിട്ടുണ്ട്. 10 വർഷത്തിൽ ഏറേയായി പാഠ്യ പദ്ധതിയിൽ മാറ്റം ഉണ്ടായിട്ടില്ല. 16 വർഷമായി അറിവിന്റെ മേഖലയിൽ വന്ന വളർച്ച, ശാസ്ത്ര സാങ്കേതിക രം​ഗത്തുള്ള കുതിപ്പ്, വിവര വിനിമയ രം​ഗത്ത് സാങ്കേതികമായി വന്ന മാറ്റങ്ങൾ തുടങ്ങിയവയെല്ലാം പാഠ്യ പദ്ധതിയിൽ പ്രതിഫലിക്കുന്നണ്ടെന്നും മന്ത്രി പറഞ്ഞു.

ജനാധിപത്യം മതനിരപേക്ഷതയും അടിത്തറയാക്കിക്കൊണ്ടുള്ള നവകേരള സങ്കൽപ്പങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള കേരളീയ അന്വേഷണങ്ങൾക്ക് സ്കൂൾ വിദ്യാഭ്യാസം പിന്തുണ നൽകേണ്ടതുണ്ട്. വളരെ സമയമെടുത്ത് തികച്ചും ജനകീയമായും സുതാര്യവുമായാണ് പഠ്യ പദ്ധതി പരിഷക്കരിച്ചതെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+