കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന സ്‌കൂൾ കായികോത്സവം തിരുവനന്തപുരത്ത്; പകലും രാത്രിയും മത്സരങ്ങൾ

Google Oneindia Malayalam News

തിരുവനന്തപുരം: അറുപത്തിനാലാമത് സംസ്ഥാന സ്‌കൂൾ കായികോത്സവം ഡിസംബർ മൂന്ന് മുതൽ ആറു വരെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിൽ നടക്കും.

ഇന്ത്യയിൽ തന്നെ ആദ്യമായി സംസ്ഥാന സ്‌കൂൾ കായികോത്സവം പകലും രാത്രിയുമായി നടത്തുകയാണ്. 86 വ്യക്തിഗത ഇനങ്ങളും രണ്ട് ക്രോസ് കൺട്രി മത്സരങ്ങളും പത്ത് ടീം ഇനങ്ങളും ഉൾപ്പെടെ ആകെ 98 ഇനങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുന്നത്.

athletics new

'അങ്ങനെ തോന്നിയതുകൊണ്ടാണ് ഇതിന് മുതിര്‍ന്നത്, കണ്ടെത്തിയത് ഫേസ്ബുക്കിലൂടെ'; വൈറല്‍ ദമ്പതികള്‍ പറയുന്നു'അങ്ങനെ തോന്നിയതുകൊണ്ടാണ് ഇതിന് മുതിര്‍ന്നത്, കണ്ടെത്തിയത് ഫേസ്ബുക്കിലൂടെ'; വൈറല്‍ ദമ്പതികള്‍ പറയുന്നു

നാലു വർഷത്തെ ഇടവേളക്ക് ശേഷമാണ് തിരുവനന്തപുരം കായികോത്സവത്തിന് ആതിഥ്യം വഹിക്കുന്നത്. കൊവിഡ് മഹാമാരിയുടെ രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന ആദ്യ സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ സബ് ജൂനിയർ ബോയ്സ് ആൻഡ് ഗേൾസ്, ജൂനിയർ ബോയ്സ് ആൻഡ് ഗേൾസ്, സീനിയർ ബോയ്സ് ആൻഡ് ഗേൾസ് എന്നീ ആറ് കാറ്റഗറികളിലായി ആകെ 2737 മത്സരാർഥികളാണ് പങ്കെടുക്കുന്നത്.

ഇതിൽ 1443 ആൺകുട്ടികളും, 1294 പെൺകുട്ടികളും ഉൾപ്പെടുന്നു. മുന്നൂറ്റി അമ്പതോളം ഒഫിഷ്യൽസും ഈ മേളയിൽ പങ്കെടുക്കും. സംസ്ഥാന സ്‌കൂൾ കലോത്സവം 2023 ജനുവരി മൂന്ന് മുതൽ ഏഴുവരെ കോഴിക്കോട്ട് നടക്കും. വിക്രം മൈതാനിയാണ് പ്രധാന വേദി. വിവിധ സ്‌കൂളുകളിൽനിന്നുള്ള 14,000 കുട്ടികൾ കൗമാരകലാമാമാങ്കത്തിൽ പങ്കെടുക്കും.

സ്വന്തം വീട്ടില്‍ എന്തിനായിരുന്നു ആ 8ാം ക്ലാസുകാരന്‍ വിചത്രസംഭവങ്ങള്‍ ചെയ്തത്? ഞെട്ടിക്കുന്ന കാരണംസ്വന്തം വീട്ടില്‍ എന്തിനായിരുന്നു ആ 8ാം ക്ലാസുകാരന്‍ വിചത്രസംഭവങ്ങള്‍ ചെയ്തത്? ഞെട്ടിക്കുന്ന കാരണം

കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഇത്തവണ വിദ്യാർഥികൾ കലാപ്രകടനങ്ങൾക്കെത്തുന്നത്. 2019 ഡിസംബർ, 2020 ജനുവരി മാസങ്ങളിൽ നടന്ന 60-ാമത് സ്‌കൂൾ കലോത്സവത്തിൽ പാലക്കാട് ജില്ലയായിരുന്നു സ്വർണക്കപ്പ് നേടിയത്.

English summary
Kerala School Athletic Meet 2022 will be held in Thiruvananthapuram, here is the details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X