ദാഹമകറ്റാനും ഫയര്‍ഫോഴ്‌സ്; ശ്രദ്ധേയമായി കായികമേളയിലെ ഔഷധ കുടിവെള്ള സ്റ്റാള്‍

കോഴിക്കോട്: 68-ാമത് സംസ്ഥാന കായികമേളയ്ക്ക് കോഴിക്കോട് എന്‍ഐടിയില്‍ എത്തിയ മത്സരാര്‍ഥികള്‍ക്കും കായികപ്രേമികള്‍ക്കും ദാഹമകറ്റാന്‍ ഔഷധക്കൂട്ടുകളാല്‍ സമ്പന്നമായ കുടിവെള്ളവുമായി കേരള ഫയര്‍ സ്റ്റേഷന്‍ അസോസിയേഷന്‍ കോഴിക്കോട് മേഖലാ കമ്മിറ്റി. രാമച്ചം, നന്നാറി, തുളസി, ഏലം, ഗ്രാമ്പൂ തുടങ്ങിയ ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ത്ത് തിളപ്പിച്ചാറ്റിയ വെള്ളമാണ് സ്റ്റാളിലൂടെ വിതരണം ചെയ്യുന്നത്.

രാവിലെ ആറ് മണിക്ക് ആരംഭിക്കുന്ന കുടിവെള്ള വിതരണം ദിവസവും മത്സരം അവസാനിക്കുന്നതുവരെ തുടരും. ഇതിനായി ഫയര്‍ഫോഴ്സ് ജീവനക്കാര്‍ സ്റ്റാളില്‍ സേവനത്തിനുണ്ടാകും. വടകര എംഎല്‍എ കെ.കെ. രമയാണ് കഴിഞ്ഞ ദിവസം കുടിവെള്ള വിതരണ സ്റ്റാള്‍ ഉദ്ഘാടനം ചെയ്തത്. കായിക വകുപ്പ് മന്ത്രി ഒജെ ജനീഷും പരിപാടിക്ക് ആശംസകള്‍ അറിയിക്കാനെത്തി.

Kerala School Games 2026

കായിക മേളയുടെ രണ്ടാം ദിനമായ ഇന്നലെ ആയിരത്തോളം നാടന്‍ സംഭാരം ആണ് വിതരണം ചെയ്തത്. മീഞ്ചന്ത, വടകര, നാദാപുരം, മുക്കം, കൊയിലാണ്ടി എന്നീ ഫയര്‍ സ്റ്റേഷനുകളിലെ ജീവനക്കാരാണ് കുടിവെള്ള വിതരണത്തില്‍ പങ്കാളികളാകുന്നത്. ഔദ്യോഗിക ഡ്യൂട്ടി സമയം കഴിഞ്ഞും സ്റ്റാളിലെത്തി സേവനം ചെയ്യുന്ന ജീവനക്കാര്‍ കായികമേളയിലെത്തുന്നവര്‍ക്ക് ആശ്വാസമാവുകയാണ്.

ലിജു എ, അനൂപ് ബി കെ, അജേഷ് ജി ആര്‍ എന്നീ ഉദോഗസ്ഥര്‍ ആണ് കുടിവെള്ള വിതരണത്തില്‍ പങ്കാളികളാകുന്നത്. അഗ്‌നിബാധയും മറ്റ് അടിയന്തര സാഹചര്യങ്ങളും നേരിടുന്നതിനൊപ്പം സാമൂഹിക സേവനരംഗത്തും സജീവമാണെന്ന് തെളിയിക്കുകയാണ് ഫയര്‍ഫോഴ്സ് ജീവനക്കാര്‍. സംസ്ഥാന കായികമേളയുടെ ആവേശത്തിനിടയില്‍ കായികതാരങ്ങളുടെ ദാഹമകറ്റുന്ന ഈ സേവനം ശ്രദ്ധേയമാകുന്നു.

ചിത്രം, വിവരങ്ങൾ: കടപ്പാട്- സംഗീത എന്‍പി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma