കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന സ്കൂൾ കലോത്സവം; കുച്ചുപുടി വേദിയിൽ കണ്ണീരണിഞ്ഞ നിമിഷം, ആൻ മടങ്ങി, അടുത്ത വർഷം വരാൻ!!

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ നിന്നു നിറഞ്ഞ കണ്ണുമായി ആന്‍മേരി മടങ്ങി, നഷ്ടപ്പെട്ടതു തിരിച്ചു പിടിക്കാന്‍ അടുത്ത വര്‍ഷം താനുണ്ടാകുമെന്ന് ഉറപ്പിച്ചു. ഹൈസ്‌കുള്‍ വിഭാഗം പെണ്‍കുട്ടികളുടെ കുച്ചിപ്പുടി നൃത്തവേദിയില്‍ തളര്‍ന്നു വീഴുമ്പോള്‍ ആനിന്റെ മിഴികള്‍ നിറഞ്ഞൊഴുകുകയായിരുന്നു. തുടര്‍ന്ന് വേനിയില്‍ നിന്നു സംഘാകര്‍ ചേര്‍ന്നു ആനിനെ പ്രാഥമിക ശുശ്രൂഷയ്ക്കു വിധേയയാക്കുകയും ചെയ്തു. ക്ഷീണം മാറിയ ആന്‍ ആവശ്യപ്പെട്ടതു തനിക്കു വീണ്ടും മത്സരിക്കണമെന്നാണ്.

<strong>കിത്താബിന് ദുര്‍ഗതി; പ്രതിഷേധമുയര്‍ത്തി സാംസ്‌കാരിക കൂട്ടായ്മ, കണ്ണീരണിഞ്ഞ് വിദ്യാർത്ഥികൾ!!</strong>കിത്താബിന് ദുര്‍ഗതി; പ്രതിഷേധമുയര്‍ത്തി സാംസ്‌കാരിക കൂട്ടായ്മ, കണ്ണീരണിഞ്ഞ് വിദ്യാർത്ഥികൾ!!

ആനിന്റെ ആവശ്യം വിധികര്‍ത്താക്കളും അംഗീകരിച്ചു. ആന്‍ മത്സരിച്ച ക്ലസ്റ്റില്‍ മറ്റു മത്സരാര്‍ഥികുടെ മത്സരം പൂര്‍ത്തിയാകുന്ന മുറയ്ക്കു ആനിനു മത്സരിക്കാന്‍ അവസരം നല്‍കാമെന്ന് അറിയിച്ചതോടെ കുത്ത വേദനയിലും ആന്‍ പുഞ്ചിരിക്കുകയായിരുന്നു. ഫോര്‍ട്ട്‌കൊച്ചി ഫാത്തിമ ജി.എച്ച്.എസിലെ വിദ്യാര്‍ഥിനിയാണ് ആന്‍ മേരി ജെ അക്യൂന. നിരവധി റിയാലിറ്റി ഷോകളില്‍ മത്സരിച്ച് ആന്‍ സമ്മാനം നേടിയിട്ടുണ്ട്.

Kerala School Kalothsavam

മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പു റിയാലിറ്റി ഷോയക്കു പരിശിലനം നടത്തുന്നതിനിടെ ആനിനു പരുക്കേല്‍ക്കുയായിരുന്നു. പരുക്ക് പൂര്‍ണമായും ഭേതമായെങ്കിലും ആനിനെ ആ പരുക്ക് വിടാതെ പിന്തുടരുകയായിരുന്നു. എന്നാല്‍ കുറച്ചു നാളുകളായി കാര്യമായ സംഭങ്ങള്‍ ഒന്നും ഉണ്ടാതെ വന്നതോടെ ആന്‍ വീണ്ടും പരിളശീലനം ആരംഭിക്കുകയും മതസ്‌രങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ആലപ്പുഴയില്‍ എത്തുന്നതു വരെ ആനിനു പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.

കുച്ചിപ്പുടി കളിക്കുന്നതിനിടെ ആപ്രതീക്ഷിതമായാണ് ആന്‍ തളര്‍ന്നു വീണത്. തുടര്‍ന്ന് രണ്ടാമതു മത്സരിച്ചെങ്കിലും പല ചുവടുകളിലും തളര്‍ന്നു പേകുന്ന അവ്‌സഥയിലായിരുന്നു ആന്‍. എന്നാല്‍ ഇതൊന്നും ആനിന്‍െ്‌റ പ്രകടനത്തെ ബാധിച്ചില്ല. മത്സരം പൂത്തിയാക്കി വേദിക്കു പുറകിലെത്തിയ ആന്‍ ഒപ്പുമുണ്ടായിരുന്നവരുടെ കൈകളിലേക്കു തളര്‍ന്നു വീഴുകയായിരുന്നു. കുച്ചിപ്പുടിക്കു ശേഷം ആനിനു ഭരതനാട്യത്തില്‍ മത്സരമുണ്ടായിരുന്നെങ്കിലും അപ്പോഴേക്കും ആനിന്റെ ശരീരം മത്സരിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ എത്തിയിരുന്നു. തുടര്‍ന്ന് ആനിനെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

English summary
Kerala School Kalolsavam 2018-19; Ann fell to the stage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X