കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏകാഭിനയത്തിൽ കൃഷ്ണശ്രീയെ വെല്ലാനാളില്ല; ശബരിമലയും പ്രളയവും പ്രയമായപ്പോൾ നേടിയത് എ ഗ്രേഡ്!

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: ഏകാഭനയത്തില്‍ കൃഷ്ണ ശ്രീയെ വെല്ലാന്‍ ആളില്ല,
പ്രളയവും ശബരിമല യുവതീ പ്രവേശന വിഷയവും പ്രമേയമാക്കിയപ്പോള്‍ കൂടെ പോന്നത് എ ഗ്രേഡ് തന്നെ. പത്തനംതിട്ട പുല്ലാട് ശ്രീവിവേകാനന്ദ ഹൈസ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയാണ് കൃഷ്ണശ്രീ വി പിള്ള.

<strong>സ്കൂൾ കലോത്സവം; 3 വർഷം കലാപ്രതിഭ... ചക്യാർകൂത്തിൽ റെക്കോർഡ്, പിതാവിന് പിന്നാലെ മകളും....</strong>സ്കൂൾ കലോത്സവം; 3 വർഷം കലാപ്രതിഭ... ചക്യാർകൂത്തിൽ റെക്കോർഡ്, പിതാവിന് പിന്നാലെ മകളും....

സംസ്ഥാനകലോത്സവത്തില്‍ ആദ്യമായി പെങ്കടുക്കുന്നതിന്റെ പകപ്പോടെ അവതരിപ്പിച്ച ആനുകാലികവിഷയം മോണോആക്ട് വേദിയില്‍ ഏവരുടെയും കൈയ്യടി നേടി. പ്രളയത്തില്‍ ജീവന്‍നഷ്ടപ്പെട്ട ഒരുകുടുംബത്തിന്റെ വേദനയും ഇതൊന്നും തിരിച്ചറിയാതെ ഇവരെ നാമജപഘോഷയാത്രക്ക് കൂട്ടികൊണ്ടുപോകുന്ന ചിലരുടെ താല്‍പര്യവും പ്രകടമാക്കുന്നതായിരുന്നു പ്രമേയം.

Krishna Sree

ഒരുരാഷ്ട്രീയ പാര്‍ട്ടിക്കൊപ്പം നില്‍ക്കില്ലെന്നും മനുഷ്യത്വത്തിന്റെ കൊടി മാത്രമേ പിടിക്കാവൂവെന്ന സന്ദേവും നല്‍കിയാണ് അവസാനിപ്പിച്ചത്. മാധ്യമപ്രവര്‍ത്തകന്‍ തെള്ളിയൂര്‍ വിനോദ്കുമാറിന്റെയും ചെറിയനാട് ദേവസ്വംബോര്‍ഡ് ഹൈസ്‌കുള്‍ അധ്യാപിക ശ്രീലേഖ കുറുപ്പിന്റെയും മകളാണ്. ഓതറ തുളസീധരനും വള്ളംകുളം പ്രശാന്തുമാണ് ഗുരു.

English summary
Kerala School Kalolsavam 2018-19; Krishna Sree get A grade in mono act
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X