കുച്ചിപ്പുടി വേദിയിൽ ശബരിമല വിഷയം; തിരുവാതിരയിൽ തിളങ്ങി പത്തനംതിട്ടയിലെ കൊച്ചു മിടുക്കർ!!
ആലപ്പുഴ: കുച്ചിപ്പുടി വേദിയില്‍ ശബരിമല യുവതീ പ്രവേശനത്തെ എതിര്‍ത്ത് നൃത്തം അവതരിപ്പിച്ച് വര്‍ഷ. ഹൈസ്‌കള്‍ വിഭാഗം കുച്ചിപ്പുടി മത്സരത്തിലാണു യുവതീ പ്രവേശത്തെ എതിര്‍ക്കുന്ന പ്രമേയവുമായി തലപ്പാട് ജിവിഎച്ച്എസ്എസിലെ വര്‍ഷ എസ് നായര്‍ വേറിട്ടു നിന്നത്.
യുവതികള്‍ പ്രശേിക്കുന്നതു മൂലം അയ്യപ്പന്റെ ചൈതന്യം നഷ്ടപ്പെടുന്നതുമെല്ലാം വര്‍ഷ തന്റെ നൃത്തത്തിലൂടെ അവതരിപ്പിച്ചു. തൃശൂര്‍ കണ്ണന്റെ ശിക്ഷണത്തിലാണു വര്‍ഷ കുച്ചിപ്പുടി പരിശീലിക്കുന്നത്. നൃത്തം സംവിധാനം ചെയ്തതും എല്ലാം അധ്യാപകനായ കണ്ണന്‍ തന്നെയാണ്.

അതേസമയം തിരുവാതിരയില്‍ തിളങ്ങി പത്തനംതിട്ടയുടെ കൊച്ചു മിടുക്കര്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈ സ്‌കൂള്‍ വിഭാഗം തിരുവാതിര മത്സരത്തിലാണു മിക്കച്ച പ്രകടനുമായി തിരുവല്ല കാവും ഭാഗം ഡിബിഎച്ച്എസ്എസിലെ കുട്ടികള്‍ കലോത്സവ വേദി കൈയ്യടക്കിയത്. എസ്എസ് നായരിന്റെ കീഴിലാണ് ഇവര്‍ തിരുവാതിര പരിശീലിക്കുന്നത്.












Click it and Unblock the Notifications