കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീഷണികളെ ഭയന്നില്ല... ശിവര‍ഞ്ജിനി ആലപ്പുഴയിലും ചിലമ്പണിഞ്ഞു, കഴിഞ്ഞ തവണ ഒന്നാമത്, ഇത്തവണ...

  • By Desk
Google Oneindia Malayalam News

അലപ്പുഴ: ഭീഷണികള്‍ പലതുണ്ടായെങ്കിലും അത്തെല്ലാം അവരുടെ കൈയ്യില്‍ തന്നെ വെച്ചാല്‍ മതിയെന്നു തെളിയിച്ചു ശിവരഞ്ജിനി. കഴിഞ്ഞ തവണ ഭരത നാട്യത്തില്‍ ജില്ലാ തലത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് ശിവരഞ്ജിനി സംസഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണ ജില്ലാ കലോത്സവം തുടങ്ങുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പ് ശിവരഞ്ജിനിയുടെ വീട്ടില്‍ ഫോണ്‍ വിളിയെത്തി. മത്സരിച്ചിട്ട് കാര്യമില്ലെന്നു ഇക്കുറി നിന്റെ വിധി ഞങ്ങള്‍ തീരുമാനിക്കുമെന്നുമായിരുന്നു കലോത്സവ മാഫിയയുടെ ഫോണ്‍ വിളി.

<strong>സ്കൂൾ കലോത്സവം; 3 വർഷം കലാപ്രതിഭ... ചക്യാർകൂത്തിൽ റെക്കോർഡ്, പിതാവിന് പിന്നാലെ മകളും....</strong>സ്കൂൾ കലോത്സവം; 3 വർഷം കലാപ്രതിഭ... ചക്യാർകൂത്തിൽ റെക്കോർഡ്, പിതാവിന് പിന്നാലെ മകളും....

ചേര്‍ത്തല പാണാവള്ളി എന്‍എസ് എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി എസ് ശിവരഞ്ജിനിയ്ക്കാണ് ഇതിലൊന്നും കുലുങ്ങാന്‍ തയ്യാറായില്ല. തുടര്‍ന്ന് വീറോടെ മത്സരിച്ചെങ്കിലും
കഴിഞ്ഞ തവണ ഒന്നാം സ്ഥാനം ലഭിച്ച ശിവ ഇക്കുറി ആറാമതായി.എന്നാല്‍ തന്നെ പിന്തളളിയവര്‍ക്ക് തിരിച്ചടിയായി കോടതിയില്‍ നിന്ന് ലഭിച്ച അപ്പീലുമായി എത്തിയ ശിവയ്ക്ക് നേരെ വീണ്ടും ഭീഷി മുഴക്കിയുള്ള ഫോണ്‍ കോളുകള്‍ എത്തി.

Kerala School Kalothsavam

എന്നാല്‍ ഭീഷണികള്‍ തനിക്ക് കൂടുതല്‍ നന്നയി പ്രകടനം കാഴചവെയ്ക്കുവാനുളള പ്രജോതനമാണെന്നും ശിവരഞ്ജിനി പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി മാതാവ് ശ്രീജയും ശിവയ്‌ക്കൊപ്പം നൃത്തം പഠിക്കുന്നുണ്ട്.മൂന്നാം വയസ് മുതല്‍ നൃത്തം അഭ്യസിച്ച് തുടങ്ങിയ ശിവ ഏഴാം ക്ലാസ് മുതലാണ് ആദ്യമായി കലോത്സവ വേദിയില്‍ ചുവട് വയ്ക്കുന്നത്. ഭരതനാട്യത്തിനും , നാടോടിനൃത്തത്തിനും ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടി ശിവ വരവറിയിച്ചു. എട്ടില്‍ മുന്നിനത്തിലായിരുന്നു മത്സരം.

നാടോടി നൃത്തത്തില്‍ ഒന്നാം സ്ഥാനവും , സംസ്ഥാന തലത്തില്‍ എ ഗ്രേഡും നേടിയ ശിവയെ ചിലങ്കയിലെ ആണി ചതിച്ചു. ചിലങ്കയിലെ ആണി കാലില്‍ തറച്ച് കയറി രക്തം വാര്‍ന്നൊഴുകി വേദിയില്‍ ഇരുന്ന് പോയ ശിവയ്ക്ക് ഭരതനാട്യം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.ഇതിന് പകരം കഴിഞ്ഞ വര്‍ഷം ഭരതനാട്യത്തിലും , കുച്ചിപ്പുടിയിലും ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് ശിവ തിരിച്ചടിച്ചത്.

പക്ഷേ , ഇക്കുറി മാഫിയയുടെ പിടിയില്‍പ്പെട്ട് ശിവയുടെ കലോത്സവ സ്വപ്നങ്ങള്‍ തന്നെ തകിടം മറിഞ്ഞേനെ. അറ് ദിവസം മുമ്പ് അപ്പീല്‍ അനുവദിക്കപ്പെട്ടെങ്കിലും ഭീഷണിയെ തുടര്‍ന്ന് ഈ വിവരം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. രാവിലെ രണ്ടാം നമ്പര്‍ വേദിയില്‍ ശിവ എത്തിയതോടെ ഞെട്ടിയത് സമ്മാന മാഫിയയാണ്. സംസ്ഥാന തലത്തില്‍ എ ഗ്രേഡ് സ്വന്തമാക്കി പ്രതികാരം തീരക്കാര്‍ ഒരുങ്ങുകയാണ് ശിവ. ശിവയുടെ കലാ ജീവിതത്തിന് പിതാവ് ചേര്‍ത്തല വെള്ളനേഴത്ത് മാന്താഴത്ത് രാധാകൃഷ്ണന്റെയും ഭാര്യ ശ്രീജയുടെയും പൂര്‍ണ പിന്‍തുണയുമുണ്ട്.

English summary
Kerala School Kalolsavam 2018-19; Sibaranjini gets sixth prize in Bharathanattyam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X