കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന സ്കൂൾ കലോത്സവം; ജീവിതം തളർത്താൻ സമ്മതിച്ചില്ല്, ഫിനിക്സ് പക്ഷി യെ പോലെ ഉയർന്ന് ഗംഗ!

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: ജീവിതം വിധിയുടെ പേരില്‍ തളര്‍ത്താന്‍ ശ്രമിച്ചപ്പോഴൊക്കെ ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ഗംഗ ഉയര്‍ന്നു പറക്കുകയാണ്. പണക്കൊഴുപ്പു നിറഞ്ഞ കലോത്സവ വേദിയില്‍ ഗംഗ വേറിട്ടു നില്‍ക്കുന്നതും അതുകൊണ്ടു തന്നെ. ചേര്‍ത്തല എസ്എന്‍ ട്രസ്റ്റ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഗംഗാ എസ് കുമാര്‍ കലോത്സവ വേദിയില്‍ എത്തിയത് സ്വന്തമായി അധ്വാനിച്ചു സ്വരൂപിച്ച പണം കൊണ്ടു മേക്കപ്പ് സാധനങ്ങളും ഉടുപ്പുമല്ലാം വാങ്ങിയവാണ്.

<strong>ഭീഷണികളെ ഭയന്നില്ല... ശിവര‍ഞ്ജിനി ആലപ്പുഴയിലും ചിലമ്പണിഞ്ഞു, കഴിഞ്ഞ തവണ ഒന്നാമത്, ഇത്തവണ...</strong>ഭീഷണികളെ ഭയന്നില്ല... ശിവര‍ഞ്ജിനി ആലപ്പുഴയിലും ചിലമ്പണിഞ്ഞു, കഴിഞ്ഞ തവണ ഒന്നാമത്, ഇത്തവണ...

പിതാവ് സജികുമാറിനു രോഗം പിടിപ്പെതോടെ ഗംഗയുടെ നൃത്ത പഠനത്തിനും മറ്റും പണം കണ്ടെത്താന്‍ കഴിയാത്ത അവ്‌സഥ വന്നു. നെഞ്ചു തകരുന്ന വേദനയൊടെ തന്‍െ്‌റ മകള്‍ സ്വന്തം സ്വസ്പനങ്ങള്‍ ഉപേക്ഷിക്കുന്നുതു കണ്ട പിതാവിനു അതു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. എന്നാല്‍ പണം കടം വാങ്ങിയും മറ്റും കലാപ്രവര്‍ത്തനങ്ങള്‍ക്കും മറ്റും പണം കണ്ടെത്താമെന്നും പിതാവ് പറഞ്ഞെങ്കിലും ഗംഗയുടെ കുഞ്ഞു മനസ് അതനു തയാറാല്ല. എന്നാല്‍ ദുര്‍വിധികള്‍ തന്‍െ്‌റ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തുന്നതു നോക്കി നില്‍ക്കാന്‍ ഗംഗ തയ്യാറായിരുന്നില്ല.

Ganga and family

ഇതോടെ കലോത്സവത്തില്‍ പങ്കെടുക്കാനും നൃത്ത പഠനത്തിനുമായി തുക കണ്ടെത്താന്‍ ഗംഗ സ്വന്തം നിലയില്‍ പരിശ്രമം ആരംഭിച്ചത്. സ്‌കൂള്‍ വിട്ടു വരുന്ന വൈകുന്നേരങ്ങളില്‍ റിസോര്‍ട്ടുകളില്‍ വിനോദ സഞ്ചാരികള്‍ക്കായി നൃത്തം അവതരിപ്പിച്ചും, നൃത്താധ്യാപകനൊപ്പം വിവിധ വേദികളില്‍ നൃത്തം അവതരിപ്പിച്ചുമാണ് ഗംഗ കലോത്സവ വേദികള്‍ കീഴടക്കാനുള്ള തുക കണ്ടെത്തിയത്.

ചേര്‍ത്തലയില്‍ ഓട്ടോഡ്രൈവറായ സജികുമാറിന്റെയും വീട്ടമ്മയായ ജയശ്രീയുടെയും മകളാണ് ഗംഗ എസ്.കുമാര്‍. കഴിഞ്ഞ നാല് വര്‍ഷമായി കലോത്സവങ്ങളില്‍ സ്ഥിരം സാന്നിധ്യമാണ് ഗംഗ. എന്നാല്‍, കഴിഞ്ഞ വര്‍ഷത്തോടെയാണ് ഗംഗയുടെ കുടുംബത്തില്‍ കരിനിഴല്‍ വീണ് തുടങ്ങിയത്. വിവിധ രോഗങ്ങള്‍ ബാധിച്ചതോടെ സജികുമാറിനു ഓട്ടോറിക്ഷ ഓടിക്കാന്‍ സാധിക്കാതെ വന്നു. പല ദിവസങ്ങളിലും ആശുപത്രി വാസവും പതിവായി.

എന്നാല്‍, ഇതൊന്നും മകളുടെ കലാവാസനയെ തളര്‍ത്തരുതെന്ന് അദ്ദേഹത്തിന് വാശിയുണ്ടായിരുന്നു. ആശുപത്രിക്കിടക്കയില്‍ നിന്നിറങ്ങുമ്പോള്‍ ഓട്ടോ ഓടിലഭിക്കുന്ന വരുമാനത്തില്‍ നിന്നും ഒരു പങ്ക് മകളുടെ നൃത്ത പഠനത്തിനായി മാറ്റി വച്ചു. പിതാവ് കഷ്ടപ്പെടുന്നത് കണ്ടതോടെയാണ് ഗംഗയും തന്നാല്‍ കഴിയുന്ന രീതിയില്‍ കുടുംബത്തെ സഹായിക്കാന്‍ ഇറങ്ങിയത്.

പിതാവിന്റെ സുഹൃത്ത് വഴിയാണ് കുമരകത്തെയും ചേര്‍ത്തലയിലെയും രണ്ട് റിസോര്‍ട്ടുകളില്‍ നൃത്തം അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചത്. സ്‌കൂളില്‍ നിന്നും മടങ്ങിയെത്തിയ ശേഷം വൈക്കുന്നേരങ്ങളിലാണ് റിസോര്‍ട്ടുകളില്‍ നൃത്തത്തിനായി ഗംഗ പോകുന്നത്. ഇത്തരത്തില്‍ കണ്ടെത്തുന്ന പണം പിതാവിനെ ഏല്‍പ്പിക്കും. കലോത്സവത്തിനുള്ള തയ്യാറെടുപ്പുകള്‍ക്കായാണ് ഈ തുക ഗംഗ മാറ്റി വച്ചിരുന്നത്.

ഇത്തവണ ജില്ലാ തലതത്തില്‍ കേരള നടനത്തിന് ഒന്നാം സ്ഥാനവും, കുച്ചിപ്പുടിയ്ക്ക് രണ്ടാം സ്ഥാനവുമാണ് ലഭിച്ചത്. കുച്ചിപ്പുടിയില്‍ മുന്‍ വര്‍ഷങ്ങളില്‍ എഗ്രേഡ് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ബന്ധുവായ ഒരു യുവതിയാണ് കുച്ചിപ്പുടിയില്‍ അപ്പീല്‍ നല്‍കാന്‍ നിര്‍ദേശിച്ച് സ്വര്‍ണവള ഊരി നല്‍കിയത്. ഈ അപ്പീല്‍ അനുവദിക്കപ്പെട്ടതോടെ കുച്ചിപ്പുടിയിലും കേരള നടനത്തിലും മത്സരിക്കാന്‍ ഗംഗയ്ക്കായി.

English summary
Kerala School Kalolsavam 2018-19; story of SN trust school student Ganga
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X