കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്കൂൾ കലോത്സവം; 3 വർഷം കലാപ്രതിഭ... ചക്യാർകൂത്തിൽ റെക്കോർഡ്, പിതാവിന് പിന്നാലെ മകളും....

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: ഡോക്ടര്‍മാരായി പേരെടുത്തിട്ടും കലയെ സ്‌നേഹിക്കുന്ന മാതാപിതാക്കളുടെ പാത പിന്തുടരാണാണ് ഗൗരിക്കിഷ്ടം. ഭരതനാട്യത്തില്‍ മത്സരിക്കാനെത്തിയ മഞ്ചേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി ഗൗരി പാര്‍വിയുടെ എല്ലാ പിന്തുണയും മാതാപിതാക്കള്‍ തന്നെ.

<strong>എലിപ്പെട്ടിയില്‍ കുടുങ്ങാതെ കുട നന്നാക്കുന്ന ചോയി; അവിയല്‍ പരുവമായി ഹൈസ്‌കൂള്‍ വിഭാഗം നാടക മത്സരം</strong>എലിപ്പെട്ടിയില്‍ കുടുങ്ങാതെ കുട നന്നാക്കുന്ന ചോയി; അവിയല്‍ പരുവമായി ഹൈസ്‌കൂള്‍ വിഭാഗം നാടക മത്സരം

മലപ്പുറം പാണ്ടിക്കാട് പൊലീസ് ഡിസ്‌പെന്‍സറിയിലെ ചീഫ് മെഡിക്കല്‍ ഓഫിസറായ ഡോ.സഞ്ജു പാലശേരിയും , ഭാര്യ വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെപി ഹീരയുമാണ് കലോത്സവത്തിനെത്തിയത്. 1988 മുതല്‍ 1990 വരെ തുടര്‍ച്ചയായ മൂന്ന് വര്‍ഷം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വിജയിയാണ് ഡോ ക്ടര്‍ സഞ്ജു. പൈങ്കുളം നാരായണ ചാക്യാരുടെ ആദ്യ ശിഷ്യനായ സഞ്ജു ചാക്യാര്‍ കുത്തില്‍ സൃഷ്ടിച്ച ഹാട്രിക് വിജയം ഇന്നും കലോത്സവത്തിലെ റെക്കോര്‍ഡാണ്. വിദ്യാഭ്യാസത്തിന് ശേഷം നേവിയില്‍ മെഡിക്കല്‍ ഓഫിസറായെങ്കിലും ഇടവേളകളില്‍ ക്ഷേത്രങ്ങളില്‍ ചാക്യാര്‍ കൂത്ത് ഇദ്ദേഹം ആവതരിപ്പിച്ചിട്ടുണ്ട്.

Kerla School Kalothsavam

98 ല്‍ കാലിക്കട്ട് സര്‍വകലാശാല കലോത്സവത്തില്‍ കലാ തിലകമായിരുന്നു ഡോക്ടര്‍ ഹീര. അന്ന് കുച്ചിപ്പുടി , ഭരതനാട്യം , നാടോടി നൃത്തം എന്നീ ഇനങ്ങളിലെല്ലാം ഒന്നാമതെത്തിയാണ് ഹീര കലാ തിലകമായത്. മുന്‍ വര്‍ഷങ്ങളില്‍ കലോത്സവം കാണാനായി മാത്രം എത്തിയവര്‍ ഇക്കുറി മോള്‍ക്കൊപ്പം മത്സരവേദിയില്‍ സജീവമായുണ്ട്. മകന്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി ഗൗരാംഗ്. മലപ്പുറം മഞ്ചേരി പാലശേരി മനയിലാണ് ഈ കലാ കുടുംബം താമസിക്കുന്നത്. എത്ര തിരക്കാണെങ്കിലും കലവിട്ടൊരു ജീവിതം തങ്ങള്‍ക്കില്ലെന്നും മകള്‍ തങ്ങളുടെ പാത പിന്തുടരുന്നതില്‍ അതിയായ സന്തോഷം ഉണ്ടെന്നും ഈ മാതാ പിതാക്കള്‍ പറയുന്നു.

English summary
Kerala School Kalolsavam 2018-19; The story of Barathabatyam competitor Gauri and her parents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X