കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോട്ടയത്തിന്റെ കൊടി പാറിച്ച് തിരുവാതിര; പ്രളയത്തിലും മാറാത്തവരെ ചിന്തിപ്പിച്ച് കൗമുദി!!

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: കിഴക്കിന്റെ വെന്നീസില്‍ കോട്ടയത്തിന്റെ കൊടിപാറിച്ച് കിടങ്ങുരിന്റെ സുന്ദരികള്‍. ഹൈ സ്‌കൂള്‍ വിഭാഗം തിരുവാതിര മത്സരത്തിലാണു കിടങ്ങൂര്‍ എന്‍എസ്എസ് എച്ച്എസ്എസിലെ വിദ്യാര്‍ഥിനികള്‍ എ ഗ്രേഡു നേടിയത്.

<strong>കിത്താബിന് ദുര്‍ഗതി; പ്രതിഷേധമുയര്‍ത്തി സാംസ്‌കാരിക കൂട്ടായ്മ, കണ്ണീരണിഞ്ഞ് വിദ്യാർത്ഥികൾ!!</strong>കിത്താബിന് ദുര്‍ഗതി; പ്രതിഷേധമുയര്‍ത്തി സാംസ്‌കാരിക കൂട്ടായ്മ, കണ്ണീരണിഞ്ഞ് വിദ്യാർത്ഥികൾ!!

ഇതു മൂന്നാം തവണയാണു കിടങ്ങൂര്‍ സ്‌കൂളില്‍ നിന്നു സംസ്ഥാന സ്‌കൂള്‍ കലോത്സവത്തലില്‍ തിരുവാതിരയില്‍ മത്സരിക്കാനെത്തിയത്. പദ്യം ചൊല്ലന്‍ മത്സരത്തില്‍ എ ഗ്രേഡു നേടിയ എസ്. സംയുക്തയും കഥകളി സംഗീത്തില്‍ എ ഗ്രേഡു നേടിയ ഗായത്രി എസ്. നായരും അണിനിരന്നപ്പോള്‍ ഇവരുടെ ചുവടുകള്‍ക്ക് വേദിയൊന്നാകെ താളം പിടിച്ചു. ജ്യോതി ബാലകൃഷ്ണന്റെ കഴിലാണു ഇവര്‍ തിരുവാതിര പരിശിലിക്കുന്നത്.

Kaumudi

ചിലര്‍ അങ്ങനെയാണ് എത്ര വലിയ ദുരന്തം ഉണ്ടായാലും പാഠം പഠിക്കാത്തവര്‍, ഇത്തരക്കാര്‍ക്കു മുന്നറീപ്പായി കൗമുദിയെന്ന കൊച്ചു മിടുക്കിയും. പ്രളദുരന്തത്തിലും മനസുമാറാത്തവരെ മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു കൗമുദിയുടെ പ്രകടനം.

കോഴിക്കോട് മേപ്പയൂര്‍ ജിവിഎച്ച്എസ്എസിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിനി കൗമുദി കളരിക്കണ്ടി പ്രകൃതിസ്‌നേഹം വരച്ചുകാട്ടിയാണ് ഹൈസ്‌കൂള്‍വിഭാഗം ഏകാഭിനയത്തില്‍ വിജയം നേടിയത്.
മേപ്പയൂര്‍ ഇരണ്ടത്ത് യു.പി.സ്‌കൂള്‍ അധ്യാപകന്‍ ശശികുമാറിന്റെയും കോഴിക്കോട് പി.എച്ച്.സി ഹെല്‍ത്ത് നഴ്‌സ് സതിയുടെയും മകളാണ്. ഗാനരചയിതാവ് രമേശ്കാവില്‍ രചനയും സത്യന്‍ മുദ്ര സംഗീതവും നിര്‍വഹിച്ചു.

English summary
Kerala School Kalolsavam 2018-19; Thiruvathira competition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X