കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു, ഇനി കലാമാമാങ്കത്തിന്റെ നാലുനാൾ

Google Oneindia Malayalam News

കാസർഗോഡ്: അറുപതാമത് സംസ്താന സ്കൂൾ കലോത്സവത്തിന് കാഞ്ഞങ്ങാട്ട് തിരി തെളിഞ്ഞു. സ്പീക്കർ പി ശ്രീരമാകൃഷ്ണൻ കലാമേള ഉദ്ഘാടനം ചെയ്തതോടെ നാല് ദിവസം നീണ്ടു നിൽക്കുന്ന കലാമേളയ്ക്ക് തുടക്കമാകും. മഹാകവി പി കുഞ്ഞിരാമൻ നായരുടെ പേരിലുള്ള മുഖ്യവേദിയിലാണ് ഉദ്ഘാടന ചടങ്ങ്. പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു പതാക ഉയർത്തി.

പഴയിടം പാലുകാച്ചി: സംസ്ഥാന സ്കൂൾ കലോത്സവ ദക്ഷണശാല ഇക്കുറി ഗാന്ധിയൻ മോഡലിൽ!!കുറി ഗാന്ധിയൻ മോഡലിൽപഴയിടം പാലുകാച്ചി: സംസ്ഥാന സ്കൂൾ കലോത്സവ ദക്ഷണശാല ഇക്കുറി ഗാന്ധിയൻ മോഡലിൽ!!കുറി ഗാന്ധിയൻ മോഡലിൽ

മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, സി രവീന്ദ്രനാഥ്, കടന്നപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. 28 വർഷങ്ങൾക്ക് ശേഷമാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കാസർഗോഡ് വേദിയാകുന്നത്. 60 അധ്യാപകർ ചേർന്ന് ആലപിക്കുന്ന സ്വാഗത ഗാനത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്

youth festval

239 മത്സരയിനങ്ങളിലായി 13000 മത്സരാർത്ഥികളാണ് കലാമേളയിൽ മാറ്റുരയ്ക്കാൻ എത്തുക. 28 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. കോല്‍കളി, മോഹനിയാട്ടം, സംഘനൃത്തം കുച്ചുപുടി, ചവിട്ടുനാടകം തുടങ്ങിയവയാണ് ഉദ്ഘാടന ദിവസത്തെ പ്രധാന മത്സര ഇനങ്ങൾ.

പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഊട്ടുപുരയും സജ്ജമായിട്ടുണ്ട്. 25000 പേർക്കുള്ള ഭക്ഷണം ദിവസവും ഒരുക്കും. പൂമരം ആപ്പ് വഴി ഫലം അറിയാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവൻ ആളുകൾക്കും ട്രോഫികൾ സമ്മാനിക്കും. 717 വിധികർത്താക്കളും 200 റിസർവ്ഡ് വിധി കർത്താക്കളും കലോത്സവത്തിലുണ്ടാകും. പൂർണമായും ഹരിത പ്രോട്ടോകോൾ പാലിച്ചാണ് കലോത്സവമെന്ന് സംഘാടകർ അറിയിച്ചു.

English summary
state school youth festival starts today in Kasargod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X