കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൗമാരകലാമാമാങ്കത്തിന് കാഞ്ഞങ്ങാട് തിരിതെളിഞ്ഞു: ഇനി കലയുടെ രാപകലുകൾ

  • By Desk
Google Oneindia Malayalam News

കണ്ണൂർ: തിങ്ങിനിറഞ്ഞ സദസിനെ സാക്ഷിയാക്കി നിലവിളക്കിന്റെ തിരി തെളിഞ്ഞതോടെ കൗമാര കേരളത്തിന്റെ കലാമാമാങ്കത്തിന്‌ കാഞ്ഞങ്ങാട് തുടക്കമായി. പ്രധാന വേദിയായ ഐങ്ങോത്തെ മഹാകവി പി കുഞ്ഞിരാമൻ നായർ വേദിയിൽ അൻപതു അധ്യാപകർ ചേർന്ന് ആലപിച്ച സ്വാഗത ഗാനത്തോടെ ഉദ്‌ഘാടനച്ചടങ്ങുകൾ തുടങ്ങി.തുടർന്ന്‌ നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കലോത്സവം ഉദ്ഘാടനം ചെയ്‌തു. മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷനായി. മന്ത്രി സി രവീന്ദ്രനാഥ്‌ മുഖ്യ പ്രഭാഷണം നടത്തും. നടൻ ജയസൂര്യ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി , രാജ്‌മോൻ ഉണ്ണിത്താൻ എം പി, എംഎൽഎമാർ എന്നിവർ സംസാരിച്ചു.

 മഹാരാഷ്ട്ര: കൂറുമാറ്റം തടയാന്‍ അണിനിരത്തിയത് ഹോട്ടല്‍ തൊഴിലാളികളെ; ശിവസേനയുടെ തന്ത്രം ഇങ്ങനെ മഹാരാഷ്ട്ര: കൂറുമാറ്റം തടയാന്‍ അണിനിരത്തിയത് ഹോട്ടല്‍ തൊഴിലാളികളെ; ശിവസേനയുടെ തന്ത്രം ഇങ്ങനെ

രാവിലെ ഒൻപതിന്‌ പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ജീവൻ ബാബുവാണ്‌ കലോത്സവ നഗരിയിൽ പതാക ഉയർത്തിയത്‌. നൃത്തച്ചുവടുകളാലും അഭിനയത്തികവിനാലും കലോത്സവം അത്യുത്തര കേരളത്തിലെ സാംസ്‌കാരിക കേന്ദ്രത്തെ ത്രസിപ്പിക്കും. 28 വർഷങ്ങൾക്കു ശേഷമാണ് കാസർകോട് ജില്ല വീണ്ടുമെത്തുന്ന കലാമാമാങ്കത്തെ വരവേൽക്കുന്നത്‌. 60 അധ്യാപകർ അവതരിപ്പിച്ച സ്വാഗതഗാനത്തിനൊപ്പം വിദ്യാർഥികൾ നൃത്തച്ചുവടുകൾ വെച്ചു.

fest

സംഗീതജ്ഞൻ കാഞ്ഞങ്ങാട്‌ രാമചന്ദ്രനാണ്‌ സ്വാഗതഗാനം ഒരുക്കിയത്‌. വടക്കിന്റെ കലാരൂപമായ മംഗലം കളി, പൂരക്കളി, പുള്ളുവൻ പാട്ട്‌ എന്നിവയൊക്കെ സമന്വയിപ്പിച്ച ഗാനത്തിന്റെ രചയിതാവ്‌ മഹാകവി കുട്ടമത്തിന്റെ ചെറുമകനും അധ്യാപകനുമായ മണികണ്‌ഠദാസാണ്‌. ശാസ്‌ത്രീയ നൃത്തങ്ങളും തിരുവാതിര, ഒപ്പന, കഥകളി എന്നിവയൊക്കെ ചേർന്ന സ്വാഗത നൃത്തം വേറിട്ട അനുഭവമായി.

സമാപന സമ്മേളനം ഡിസംബർ ഒന്നിന് വൈകിട്ട് നാലിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനംചെയ്യും. മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷനാകും. മന്ത്രി സി രവീന്ദ്രനാഥ് സമ്മാനദാനവും കലോത്സവ രേഖ പ്രകാശനവും നടത്തും.

English summary
Kerala School Kalolsavam 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X