Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനിടെ അപകടമുണ്ടായാല്‍ സംഘാടകര്‍ക്കെതിരെ നടപടി; കടുപ്പിച്ച് കോടതി

കൊച്ചി: കലോത്സവം ആർഭാടങ്ങളുടെ വേദിയാക്കരുതെന്ന് ഹൈക്കോടതി. അനാരോഗ്യകരമായ മത്സരങ്ങൾ നടക്കുന്നുണ്ടെന്നും കഴിവുണ്ടായിട്ടും പാവപ്പെട്ട നിരവധി കുട്ടികൾക്ക് കലോത്സവത്തിന് പങ്കെടുക്കാനാകുന്നില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

സംസ്ഥാന സ്‌കൂൾ കലോത്സവത്തിനിടെ അപകടമുണ്ടായാൽ സംഘാടകർക്ക് എതിരെ നടപടിയെടുക്കണം എന്നും ഹൈക്കോടതി നിർദ്ദേശം നൽകി. ജില്ലാ കലോത്സവങ്ങളിലെ വിധിനിർണ്ണയം ചോദ്യം ചെയ്തുള്ള അപ്പീലുകൾ തള്ളിയതിനെതിരെ നിരവധി വിദ്യാർഥികളാണ് ഹൈക്കോടതിയിൽ എത്തിയത്.

highcourt

സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹർജി. ഹർജികൾ പരിശോധിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിമർശനം. ഹർജികൾ കോടതി കൂട്ടത്തോടെ നിരാകരിക്കുകയും കൂടാതെ കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് സുപ്രധാനമായ ചില നിരീക്ഷണങ്ങൾ കോടതി പങ്കുവെയ്ക്കുകയും ചെയ്തു. കലോത്സവങ്ങൾ ആർഭാടങ്ങളുടെ വേദിയാകുന്നു എന്നായിരുന്നു ഹൈക്കോടതിയുടെ പ്രധാനപ്പെട്ട വിമർശനം.

അതേസമയം, വിദ്യാർത്ഥികൾക്ക് ഈ വർഷം മുതൽ ഗ്രേസ് മാർക്ക് പുനഃസ്ഥാപിച്ചുനൽകിയിട്ടുണ്ട്. 10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് നൽകുന്ന ഗ്രേസ് മാർക്ക് ആണ് പുനഃസ്ഥാപിച്ചത്.10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഈ അധ്യയന വർഷം മുതൽ വീണ്ടും ​ഗ്രേസ് നൽകും. രണ്ടു വർഷത്തിന് ശേഷമാണ് ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കുന്നത്.

കോവി‍ഡ് കണക്കിലെടുത്ത് കഴിഞ്ഞ വർഷങ്ങളിൽ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് അനുവദിച്ചിരുന്നില്ല. കലാകായിക മത്സരങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് പുനസ്ഥാപിക്കാനുള്ള തീരുമാനം. ഇതോടെ ഈ വർഷം മുതൽ വിദ്യാ‍ർഥികൾക്ക് ഗ്രേസ് മാർക്കിന് അപേക്ഷിക്കാനാവും.

വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. പാഠ്യേതര വിഷയങ്ങളിൽ മികവ് കാണിക്കുന്ന വിദ്യാർത്ഥികൾക്ക് ആണ് ഗ്രേസ് മാർക്ക് ലഭിക്കുന്നത്.

2023 ജനുവരി 3 മുതൽ 7 വരെയാണ് കോഴിക്കോട് വെച്ച് സംസ്ഥാന സ്‌കൂൾ കലോത്സവം നടക്കുന്നത്. നേരത്തെ തീരുമാനിച്ച പ്രകാരം തന്നെ എല്ലാ വേദിയിലും മത്സരങ്ങൾ കൃത്യ സമയത്ത് ആരംഭിക്കും.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര മേള ആണ് കേരള സ്‌കൂൾ കലോത്സവം. ഹൈസ്‌കൂൾ, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങളിൽ നിന്നുമായി ഏകദേശം 14000 ത്തോളം വിദ്യാർത്ഥികൾ സംസ്ഥാനതലത്തിൽ മാറ്റുരക്കും.

ഒരു കുട്ടിക്ക് 3 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പിനങ്ങളിലും മത്സരിക്കാമെന്നും മന്ത്രി പറഞ്ഞു. ഈ വർഷവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് 117.5 പവനിൽ രൂപകൽപന ചെയ്ത സ്വർണ്ണകപ്പ് നൽകുമെന്നും മന്ത്രി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+