കണ്ണൂര്‍ വീര്യത്തിന് മുന്നില്‍ മുട്ടുമടക്കി കോഴിക്കോട്, കലാകിരീടം 23 വര്‍ഷത്തിന് ശേഷം കണ്ണൂരിലേക്ക്
കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കണ്ണൂരിന് കിരീടം. അവസാന നിമിഷം വരെ നീണ്ട് നിന്ന് വാശിയേറിയ പോരാട്ടത്തില്‍ കോഴിക്കോടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കണ്ണൂര്‍ കലാ കിരീടം സ്വന്തമാക്കിയത്. ഇത് നാലാം തവണയാണ് കണ്ണൂര്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മുത്തമിടുന്നത്. കലോത്സവം തുടങ്ങിയത് മുതല്‍ കണ്ണൂര്‍ ആയിരുന്നു ഒന്നാം സ്ഥാനത്ത്.
കണ്ണൂര്‍ 952 പോയന്റ് നേടിയപ്പോള്‍ കോഴിക്കോടിന് 949 പോയന്റ് ആണ് ലഭിച്ചത്. 23 വര്‍ഷത്തിന് ശേഷമാണ് കണ്ണൂര്‍ കിരീടം സ്വന്തമാക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. 117.5 പവന് വരുന്ന സ്വര്‍ണക്കപ്പാണ് വിജയികള്‍ക്ക് ലഭിക്കുക. മൂന്നാം സ്ഥാനത്ത് എത്തിയ പാലക്കാടിന് 938 പോയന്റ് ലഭിച്ചു. കലോത്സവത്തിന്റെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആണ് ഉദ്ഘാടനം ചെയ്യുക.

നടന് മമ്മൂട്ടിയാണ് മുഖ്യാതിഥി. തൃശൂര്‍ (925), മലപ്പുറം (913), കൊല്ലം (910), എറണാകുളം (899), തിരുവനന്തപുരം (870), ആലപ്പുഴ (852), കാസര്‍കോട് (846), കോട്ടയം (837), വയനാട് (818), പത്തനംതിട്ട (774), ഇടുക്കി (730) എന്നിങ്ങനെയാണ് മറ്റ് ജില്ലകളുടെ പോയന്റ് നില. സ്കൂളുകളില്‍ പാലക്കാട് ആലത്തൂര്‍ ബി എസ് എസ് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ (249 പോയന്റ്) ആണ് ഒന്നാമത്.
രജനീകാന്തും വിജയിയുമല്ല, ബോക്സോഫീസില്‍ കിംഗ് ഷാരൂഖ് ഖാന്; ഇതുവരെ വാരിക്കൂട്ടിയത് എണ്ണിതീരില്ല
തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളാണ് (116 പോയന്റ്) രണ്ടാം സ്ഥാനം നേടി. അതേസമയം അടുത്ത കലോത്സവം എവിടെ എന്നത് ഇന്ന് പ്രഖ്യാപിക്കില്ല. ഒന്നിലധികം ജില്ലകളില്‍ നിന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട് എന്നും ചില എം എല്‍ എമാരും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട് എന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. എല്ലാം പരിഗണിച്ച ശേഷമേ അടുത്ത വേദി എവിടെയെന്നു നിശ്ചയിക്കൂ.
2024-25 വര്‍ഷത്തെ കലോത്സവങ്ങള്‍ പുതിയ ചട്ടം അനുസരിച്ചായിരിക്കും എന്നും മന്ത്രി പറഞ്ഞു. വര്‍ഷങ്ങള്‍ പഴക്കമുള്ള കലോത്സവ മാനുവല്‍ പരിഷ്കരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അതിന് ഏകദേശം 7 മാസമെടുക്കും. അതിന് മുന്നോടിയായി കരട് ചട്ടം തയാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
62-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിനാണ് ഇന്ന് സമാപനമാകുന്നത്. അതേസമയം നാളെ കണ്ണൂരില്‍ വിജയികള്‍ക്ക് സ്വീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ നേതൃത്വത്തിലാണ് സ്വീകരണം.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications