കലോത്സവ സമാപനം; നാളെ തിരുവനന്തപുരം ജില്ലയിലെ സ്കൂളുകൾക്ക് അവധി, അറിയിപ്പ് ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥന സ്കൂൾ കലോത്സവത്തിന്റെ സമാപന ദിവസമായ ബുധനാഴ്ച തിരുവനന്തപുരം ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന എല്ലാ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകൾക്കുമാണ് അവധി. വേദികൾക്കും താമസ സൗകര്യം ഒരുക്കിയ സ്കൂൾക്കും വാഹനങ്ങൾ വിട്ടുകൊടുത്ത സ്കൂളുകൾക്കും നേരത്തെ മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചിരുന്നു.
മറ്റ് സ്കൂൾ കുട്ടികൾക്ക് കലോകത്സവം കാണാൻ അവസരം വേണമെന്ന ആവശ്യം ഉയർന്നതിന് പിന്നാലെയാണ് അവധി നൽകുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കുട്ടികൾ കലോത്സവ വേദിയിലെത്തി ഈ അവസരം ഉപയോഗിപ്പെടുത്തണമെന്നും അധികൃതർ പറഞ്ഞു. അതേ സമയം സ്വർണക്കപ്പിന് വേണ്ടിയുള്ള ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുകയാണ്. നിലവിലെ ചാമ്പന്യൻമാരായ കണ്ണൂർ തന്നെയാണ് പോയിന്റ് പട്ടികയിൽ മുന്നിൽ.

കണ്ണൂരും തൃശൂരും ഒപ്പത്തിനൊപ്പം ആണ് 776 പോയിന്റാണ്. പിന്നിൽ കോഴിക്കോട് 774 പോയിന്റുമായി ഉണ്ട്. ഇന്ന് 60 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. ആകെയുള്ള 249 മത്സരങ്ങളിൽ 198 മത്സരങ്ങളും ഇതിനോടകം പൂർത്തിയായി. ഏറ്റവും പോയിന്റ് നേടിയ സ്കൂളുകളുടെ പട്ടികയിൽ പാലക്കാട് ആലത്തൂർ ബി എസ് എസ് ഗുരുകുലം ഹയർ സെക്കന്ററി സ്കൂളാണ് മുന്നിൽ ഉള്ളത്. 128 പോയിന്റാണ് ലഭിച്ചിട്ടുള്ളത്.
തിരുവനന്തപുരം നഗരത്തിലെ 25 വേദികളിലായാണ് കലോത്സവം നടക്കുന്നത്. 15000 ത്തോളം വിദ്യാർത്ഥികളാണ് കലാ മത്സരങ്ങളിൽ പങ്കെടുക്കാനെത്തുന്നത്.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications