Kerala School Kalolsavam Points 2025: അവസാന ദിവസം ഇഞ്ചോടിച്ച് പോരാട്ടം; കപ്പ് ആർക്ക്? സ്കൂള്‍ അവധിയും
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവം അവസാന നിമിഷങ്ങളിലേക്ക് കടക്കുമ്പോള്‍ കിരീടത്തിനായി ഇഞ്ചോടിച്ച് പോരാട്ടം. ഏതാനും മത്സര ഇനങ്ങള്‍ മാത്രം ശേഷിക്കെ 995 പോയിന്റുമായി തൃശൂരാണ് ഒന്നാം സ്ഥാനത്തുള്ളത്. 992 പോയിന്റ് നേടി പാലക്കാട് രണ്ടാം സ്ഥാനത്ത് തുടരുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ 990 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. തടർവിജയങ്ങളിലൂടെ റെക്കോർഡ് സൃഷ്ടിച്ച കോഴിക്കോട് 985 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.
മലപ്പുറം - 969, എറണാകുളം - 965, കൊല്ലം - 951, തിരുവനന്തപുരം - 944, ആലപ്പുഴ - 940, കോട്ടയം - 909, കാസർകോട് - 900, വയനാട് - 882, പത്തനംതിട്ട - 835, ഇടുക്കി - 804 എന്നിങ്ങനെയാണ് മറ്റ് ജില്ലകളുടെ പോയിന്റ് നില. ഹൈസ്കൂള്‍ വിഭാഗത്തില്‍ 472 പോയിന്റുമായി തൃശൂരും പാലക്കാട് ഒന്നാമത് നില്‍ക്കുമ്പോള്‍ രണ്ടാമതുള്ള കണ്ണൂരിന് 471 ഉം മൂന്നാമതുള്ള കോഴിക്കോടിന് 458 പോയിന്റുമാണുള്ളത്. ഹയർസെക്കന്‍ഡറി വിഭാഗത്തില്‍ തൃൂശൂർ 523 പോയിന്റുമായി മുന്നിട്ട് നില്‍ക്കുന്നു. പാലക്കാട് - 520, കണ്ണൂർ - 519, കോഴിക്കോട് - 517 എന്നിങ്ങനെയാണ് ഈ വിഭാഗത്തില്‍ ആദ്യ മൂന്നിലുള്ള മറ്റ് ജില്ലക്കാരുടെ പോയിന്റെ നില.

സ്കൂളുകളിൽ ആലത്തൂർ ഗുരുകുലം ഹയർ സെക്കന്ററി സ്കൂൾ മികച്ച ലീഡോടെ ഒന്നാം സ്ഥാനത്താണ്. പാലക്കാടിന്റെ പോരാട്ടത്തില്‍ നിർണ്ണായക സംഭാവന നല്‍കിയ ഗുരുകുലും സ്കൂളിന് 166 പോയിന്റാണുള്ളത്. തിരുവനന്തപുരം കാർമെൽ ഹയർ സെക്കന്ററി സ്കൂൾ 116 പോയിന്റുമായി രണ്ടാം സ്ഥാനത്തും മാനന്തവാടി എം ജി എം എസ് എസ് 101 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്.
സ്കൂളുകള്‍ക്ക് ഇന്ന് അവധി
അതേസമയം, സ്കൂള്‍ കലോത്സവത്തിന്റെ സമാപനദിനായ ഇന്ന് തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള സ്‌കൂളുകളിലെ കുട്ടികള്‍ക്ക് കലോത്സവം കാണാന്‍ അവസരം വേണമെന്ന ആവശ്യം പരിഗണിച്ചാണ് അവധിയെന്നും കുട്ടികള്‍ ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. വേദികള്‍ക്കും താമസൗകര്യം ഒരുക്കിയ സ്‌കൂളുകള്‍ക്കും വാഹനങ്ങള്‍ വിട്ടുകൊടുത്ത സ്‌കൂളുകള്‍ക്കും നേരത്തേ മൂന്നു ദിവസം അവധി പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications