'തോറ്റു കൊടുക്കാന്‍ എനിക്കാവില്ല, ഇനി മുതല്‍ സസ്യാഹാരി'; പഴയിടത്തിന് പിന്തുണയുമായി സംവിധായകന്
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവം അവസാനിക്ക് കോഴിക്കോട് ജില് കപ്പ ഉയര്‍ത്തിയെങ്കിലും ഭക്ഷണവുമായി ബന്ധപ്പെട്ട വിവാദം അവസാനിച്ചിട്ടില്ല. കലോത്സവത്തില്‍ നോണ്‍ വെജ് ഭക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തിയതോടെയാണ് വിവാദം ഉയര്‍ന്നത്. അടുത്ത വര്‍ഷം മുതല്‍ നോണ്‍ വെജ് ഭക്ഷണം ഉറപ്പാക്കുമെന്ന് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തിയതിന് പിന്നാലെ കടുത്ത നിലപാടുമായി പാചക വിദഗ്ദന് പഴയിടം മോഹനന് നമ്പൂതിരിയും രംഗത്തെത്തി.

16 വര്‍ഷത്തെ കലോത്സവ സേവനം മതിയാക്കുന്നു എന്നാണ് പഴയിടം അറിയിച്ചത്. ഇതോടെ ഈ വിവാദം ഒന്നുകൂടി കൊഴുത്തിരിക്കുകയാണ്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പഴയിടത്തിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇപ്പോഴിചാ പഴയിടത്തെ പിന്തുണച്ച് സംവിധായകന് രാമസിംഹന് അബൂബക്കര്‍ രംഗത്തെത്തി.

പഴയിടമല്ല പടിയിറങ്ങുന്നത്, ഒരു സംസ്കാരമാണെന്ന് രാമസിംഹന് അബൂബക്കര്‍ പറഞ്ഞു. പഴയിടം പടിയിറങ്ങുമ്പോള്‍ പടിയിറങ്ങുന്നത് സംസ്കാരമാണ്.. പക്ഷേ തോറ്റു കൊടുക്കാന്‍ എനിക്കാവുന്നില്ല.. ആകയാല്‍ അല്പസ്വല്പം മാംസഭുക്കായ ഞാന്‍ ഇന്ന് മുതല്‍ പൂര്‍ണ്ണ സസ്യാഹാരിയായി മാറുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

പഴയിടം പടിയിറങ്ങുമ്പോള്‍
നാം അപമാന ഭാരം കൊണ്ട് തല താഴ്ത്തണം.. ഒപ്പം വിഘടന വാദികളുടെ ബ്രാഹ്മണ വിരോധത്തിന്റെ വിജയക്കൊടി പാറിപ്പറക്കുന്നത് കണ്ട് ആഹ്ലാദിക്കാം... പഴയിടമല്ല പടിയിറങ്ങുന്നത്, ഒരു സംസ്കാരമാണ്. ആരെയും നോവിക്കാത്ത വിശ്വാസം കൊണ്ട് ആരെയും വധിക്കാത്ത സംസ്കാരം..പൂണൂല് ജ്ഞാനത്തിന്റെ ലക്ഷണമാണ്, വിദ്യാരംഭം തൊട്ട് കൂടെചേരുന്ന അടയാളം, അത് രാമസിംഹനും രാമസിംഹന്റെ മക്കള്‍ക്കും ഇന്ന് ധരിക്കാന്‍ അവകാശമുണ്ട് ജ്ഞാന ഗംഗയിലേക്ക് ഊളിയിടാന്‍ തീരുമാനിച്ചാല്‍..

കേവലം ജന്മസിദ്ധി മാത്രമല്ല അതെന്ന് ഇപ്പോള്‍ എനിക്ക് പൂര്‍ണ്ണ ബോധ്യമുണ്ട്. പൂണൂലിട്ട ഈഴവര്‍ എന്റെ സൗഹൃദത്തിലുണ്ട്, അവര്‍ ഗുരുവില്‍ നിന്നും താന്ത്രിക വിദ്യ പഠിച്ചവരാണ്. അപ്പോള്‍ പൂണൂലിനോടുള്ള വിരോധം കേവലം വംശീയമല്ല, സാംസ്കാരിക വിരുദ്ധത തന്നെയാണ്, സനാതന ധര്‍മ്മത്തോടുള്ള വൈരാഗ്യബുദ്ധിതന്നെയെന്ന് ഉറപ്പിച്ചു പറയണം..

പാതിനാരായിരക്കണക്കില്‍ വര്‍ഷങ്ങളായി വേദശബ്ദം നില നിന്ന് പോരുന്നതിലുള്ള അടങ്ങാത്ത പക.. തല്ലിക്കെടുത്തിയിട്ടും കെടാതെ കത്തുന്ന വേദ പ്രകാശത്തോടുള്ള അടങ്ങാത്ത പക...ധര്‍മ്മം അന്നത്തിനു ജാതി കല്പിച്ചിട്ടില്ല പക്ഷേ രാജസം, സാത്വികം, താമസം എന്ന ഗുണം നല്‍കിയിട്ടുണ്ട്, അത് ആധുനിക ശാസ്ത്രവും അംഗീകരിക്കുന്നു...

വ്യക്തി സ്വഭാവവും ഭക്ഷണവും പരസ്പരം ബന്ധപ്പെട്ടിട്ടുണ്ട്. ജാതി മതത്തിലുപരി സസ്യബുക്കുകളും മാംസബുക്കുകളുമുണ്ട്.. എല്ലാവരും ഒരേപോലെ അംഗീകരിക്കുന്ന ഒന്നാണ് സസ്യാഹാരം ഉഷ്ണം കുറയ്ക്കുമെന്ന്.. മൂന്നോ നാലോ ദിവസം സസ്യാഹാരം കഴിച്ചതിന്റെ പേരില്‍ ആരും മരണപ്പെട്ടിട്ടുമില്ല.. അവിടെയാണ് പൂണൂലിട്ടവന്റെ ഭക്ഷണം എന്നരീതിയില്‍ വ്യാഖ്യാനവും അന്നം പ്രസാദമാവുന്നതും..

തികച്ചും പക, ഹിന്ദു സംസ്കാരത്തോടുള്ള പക... കമ്യുണിസ്റ്റുകളാണ് നേതൃത്വം കൊടുക്കുന്നതെങ്കിലും പിന്നണിയില്‍ ഇസ്ലാമിക് അജണ്ട തന്നെയാണ്, തികഞ്ഞ ഹലാല്‍ വത്കരണം... ഗീതാ പാരായണമില്ലാതെ ഖുര്‍ആന്‍ പാരായണം നടത്തുന്ന കലോത്സവങ്ങളില്‍ ഇത്തരം അജണ്ട ചേക്കേറുന്നത് സ്വാഭാവികം..

ആദ്യം അവര്‍ നിങ്ങളെ അവരുടെ ഭക്ഷണ രീതിയിലേക്ക് ആനയിക്കും, പിന്നെ വസ്ത്ര രീതിയിലേക്ക്, അതുകഴിഞ്ഞു വിശ്വാസപ്രമാണങ്ങളിലേക്ക്.. ഒരു രാജ്യത്തിന്റെ പൈതൃകം വളരെയെളുപ്പം തകര്‍ക്കാന്‍ കഴിയുന്നത് സംസ്കാരത്തെ തകര്‍ക്കുന്നതിലൂടെയാണ്..
പഴയിടം പടിയിറങ്ങുമ്പോള്‍ പടിയിറങ്ങുന്നത് സംസ്കാരമാണ്..

പക്ഷേ തോറ്റു കൊടുക്കാന്‍ എനിക്കാവുന്നില്ല.. ആകയാല്‍ അല്പസ്വല്പം മാംസഭുക്കായ ഞാന്‍ ഇന്ന് മുതല്‍ പൂര്‍ണ്ണ സസ്യാഹാരിയായി മാറുന്നു..സമരം തുടങ്ങേണ്ടത് എന്നില്‍ നിന്നാണെന്ന പൂര്‍ണ്ണ ബോധ്യത്തോടെ സമരം എന്നില്‍ നിന്ന് തന്നെ തുടങ്ങുന്നു.
എനിക്കെന്റെ പൈതൃകം സംരക്ഷിക്കാന്‍ ബാധ്യതയുണ്ട്... പൂണൂലിട്ടതിന്റെ പേരില്‍ ഒരു ഭാരതീയനും അപമാനിക്കപ്പെടരുത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications