രണ്ടാം ഘട്ടം: കലാശക്കൊട്ട് ചൊവ്വാഴ്ച അവസാനിക്കും, ജില്ല വ്യാഴാഴ്ച പോളിംഗ് ബൂത്തിലേക്ക്
തിരുവനന്തപുരം : രണ്ടാംഘട്ട തദ്ദേശതിരഞ്ഞെടുപ്പ് നടക്കുന്ന ഏഴുജില്ലകളില്‍ പരസ്യപ്രചാരണം ചൊവ്വാഴ്ച വൈകിട്ടോടെ അവസാനിക്കും. പത്തനംതിട്ട, ആലപ്പുഴ,കോട്ടയം,എര്‍ണാകുളം,തൃശ്ശൂര്‍,പാലക്കാട്, മലപ്പുറം എന്നി ജില്ലകളിലാണ് വോട്ടെടുപ്പ്. അഞ്ചിനാണ് വിധിയെഴുതുന്നത്. കൊട്ടിക്കലാശം ആവേശപൂര്‍ണമാക്കാനുള്ള തത്രപാടിലാണ് പാര്‍ട്ടികള്‍.
ബുധനാഴ്ചയാണ് നിശബ്ദ പ്രചാരണമാണ്. രണ്ടാംഘട്ട തിരഞ്ഞെടുപ്പിലെ ആകെ പോളിങ്‌സ്റ്റേഷനുകള്‍ 19,328, പഞ്ചായത്തുകളില്‍ 16,681ഉം നഗരമേഖലയില്‍ 2647ഉം .എണ്ണം ഏറ്റവും കൂടുതല്‍ നഗരസഭകളും വാര്‍ഡുകളും മലപ്പുറം ജില്ലയിലാണ്; 12 നഗരസഭകളും 2510 വാര്‍ഡുകളും. ഏറ്റവും കുറവ് പത്തനംതിട്ടയിലാണ്; നാല് മുനിസിപ്പാലിറ്റികളും 1042 വാര്‍ഡുകളും. ആലപ്പുഴ1565, കോട്ടയം1512, എറണാകുളം2044, തൃശ്ശൂര്‍2036, പാലക്കാട് 1942. രണ്ടാംഘട്ടത്തിലേക്ക് പോളിങ് സാമഗ്രികളുടെ വിതരണത്തിനായി 146 കേന്ദ്രങ്ങളുണ്ട്. എല്ലാ ജില്ലകളിലെയും വോട്ടെണ്ണല്‍ ഏഴിനാണ്.

ആദ്യഘട്ട വിധിയെഴുത്തില്‍ ഔദ്യോഗിക പോളിംഗ് 77 ശതമാനം രേഖപ്പെടുത്തി. കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് വയനാട് ജില്ലയിലാണ്. 80 ശതമാണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം 69 (69.27)കൊല്ലം 77.21 (73.58)ഇടുക്കി 80.85 (76.99)കോഴിക്കോട് 77.34 (76.99)വയനാട് 81.58 (79.78)കണ്ണൂര്‍ 73.65 (79.48)കാസര്‍കോട് 77.31 (77.68). പോളിംഗ് രേഖപ്പെടുത്തിയത്.












Click it and Unblock the Notifications