കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്രട്ടേറിയേറ്റ്‌ തീപിടുത്തം: ഫാനില്‍ നിന്നും തീപിടിച്ചതിന്‌ തെളിവില്ല

Google Oneindia Malayalam News

തിരുവനന്തപുരം: സെക്രട്ടേറിയേററിലെ പ്രോട്ടോക്കോള്‍ ഓഫിസിലുണ്ടായ തീപിടുത്തത്തിന്റെ ഫോറന്‌സിക്‌ പരിശോധനാഫലത്തിന്റെ അന്തിമ റിപ്പോര്‌ട്ട പുറത്ത്‌. പരിശോധിച്ച സാമ്പിളുകളില്‍ നിന്ന്‌ തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല. മുറിയിലെ ഫാനില്‍ നിന്ന്‌ തീ പിടിച്ചതിന്റെ തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തിപിടുത്തത്തെ കുറിച്ച്‌ കെമിസ്‌ട്രി ഡിപ്പാര്‍ട്ട്‌മെന്റും ഫിസിക്‌സ്‌ ഡിപ്പാര്‍ട്ട്‌മെന്റും രണ്ടു തരത്തിലുള്ള പരിശോധന നടത്തിയിരുന്നു. ഇതില്‍ കെമിസ്‌ട്രി ഡിപ്പാര്‍ട്ട്‌മെന്റ്‌ 45 ഓളം സാമ്പിളുകളാണ്‌ പരിശോധിച്ചത്‌. ഫിസിക്‌സ്‌ ഡിപ്പര്‍ട്ട്‌മെന്റ്‌ പതിനാറ്‌ സാമ്പിളുകള്‍ പരിശോധിച്ചു. സര്‍ക്കാരിന്റെയും പൊലീസിന്റെയും വാദങ്ങളെ പൂര്‍ണമായും തള്ളുന്നതാണ്‌ ഫോറന്‍സിക്‌ പരിശോധനാ ഫലം.

forencic

ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ തീപിടിത്തത്തിന്റെ കാരണമെന്നായിരുന്നു പൊലീസിന്റെയും സര്‍ക്കാരിന്റെയും ആദ്യ വാദം. നേരത്തെ ഫിസിക്‌സ്‌ ഡിപ്പാര്‍ട്‌മെന്റ്‌ നടത്തിയ പരിശോധനയില്‍ ഷോര്‍ട്ട്‌ സര്‍ക്യൂട്ട്‌ അല്ല തീപിടുത്തത്തിന്‌ കാരണമെന്ന്‌ കണ്ടെത്തിയിരുന്നു.
ഇതിന്‌ പിന്നാലെ പുതിയ വാദവുമായി പൊലീസ്‌ രംഗത്തെത്തിയത്‌. പ്രൊട്ടോക്കോള്‍ ഓഫിസിലെ ഫാനില്‍ നിന്നും ഉണ്ടായ തീ ഫാനിലേക്കും മറ്റും പടര്‍ന്നാണ്‌ തീപിടുത്തം ഉണ്ടായതെന്നായിരുന്നു പൊലീസ്‌ പിന്നീട്‌ വ്യക്തമാക്കിയത്‌. അതിനെ സാധൂകരിക്കാന്‍ ഗ്രാഫിക്‌ ദൃശ്യങ്ങളും പുറത്ത്‌ വിട്ടിരുന്നു. എന്നാല്‍ ഫാനില്‍ തീപിടുത്തം ഉണ്ടായതിന്‌ യാതൊരു തെളിവും ഫൊറന്‍സിക്‌ പരിശോധനയില്‍ കണ്ടെത്താനായില്ല എന്നതാണ്‌ ഈ റിപ്പോര്‍ട്ടിലെ
കാതലായ ഭാഗം.

തീപിടുത്തത്തിന്‌ ശേഷം ശേഖരിച്ച സാമ്പിളുകളിള്‍ രണ്ട്‌ മദ്യക്കുപ്പികളും ഉള്‍പ്പെടുന്നുണ്ട്‌. ഇവ സംബന്ധിച്ച്‌ കെമിക്കല്‍ അനാലിസിസും നടത്തിയിരുന്നു. മദ്യം നിറച്ച അവസ്ഥയിലായിരുന്നു ഈ രണ്ട്‌ കുപ്പികളുമെന്നും കണ്ടെത്തിയിട്ടുണ്ട്‌. ഒട്ടേറെ കുപ്പികളും കാനുകളും കണ്ടെത്തിയിരുന്നു.എന്നാല്‍ ഇവയിലൊന്നും തീപിടിത്തത്തിന്‌ കാരണമായേക്കാവുന്ന എണ്ണയോ മറ്റ്‌ ഇന്ധനങ്ങളോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഫൊറന്‍സിക്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രോട്ടോക്കോള്‍ ഓഫിസില്‍ നിന്ന്‌ ശേഖരിച്ച ഒരു സാമ്പിളുകളില്‍ പോലും തിപിടിത്തത്തിന്‌ കാരണമായ തെളിവുകള്‍ കണ്ടെത്താനായിട്ടില്ല. മൂന്ന്‌ ഘട്ടമായാണ്‌ സാമ്പിളുകള്‍ ശേഖരിച്ചത്‌. ആദ്യ ഘട്ടത്തില്‍ ഫൊറന്‍സിക്‌ വിദഗ്‌ധരാണ്‌ സംഭവ സ്ഥലത്ത്‌ നിന്നും തെളിവുകള്‍ ശേഖരിച്ചത്‌. തീപിടുത്തം ഉണ്ടായതിന്‌ പിന്നാലെ ഫോറന്‍സിക്‌ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും തീപിടുത്തമുണ്ടാകാന്‍ സാധ്യതയുള്ള സാമ്പിളുകളും തെളിവുകളും ശേഖരിച്ചു.

അതിന്‌ ശേഷം രണ്ട്‌ ഘട്ടമായി സാമ്പിളുകള്‍ ഹാജരാക്കിയത്‌ പൊലീസാണ്‌. തീപിടുത്തം സംബന്ധിച്ച അന്വേഷണത്തിന്റെ ചുമതലയുള്ള എസ്‌പി ഒപ്പിട്ട സാമ്പിളുകളുടെ പാക്കറ്റുകളും ഫോറന്‍സിക്‌ ഢിപ്പാര്‍ട്‌മെന്റിന്‌ പൊലീസ്‌ കൈമാറിയിട്ടുണ്ട്‌. പല ദിവസങ്ങളിലായാണ്‌ ഇവ കൈമാറിയിരിക്കുന്നത്‌.

ഫാനിന്റെ സാമ്പിളുകള്‍ കൈമാറിയിരിക്കുന്നത്‌ രമ്‌ടാമത്തെയും മൂന്നാമത്തെയും ഘട്ടത്തിലാണ്‌ . അതായത്‌ ആദ്യ ഘട്ടത്തില്‍ ഫോറന്‍സിക്‌ വിദഗ്‌ധര്‍ പരിശോധന നടത്തുമ്പോള്‍ ഈ ഫാനുകളുടെ സാമ്പിളുകള്‍ ശേഖരിച്ചിട്ടില്ല എന്നുവേണം കണക്കാക്കാന്‍. പിന്നീട്‌ പൊലീസാണ്‌ ഈ ഫാനുകളുടെ സാമ്പിളുകള്‍ കൂടി പരിശോധിക്കണം എന്നാവശ്യപ്പെട്ട്‌ ഫോറന്‍സിക്‌ ഡിപ്പര്‍ട്ട്‌മെന്റിന്‌ കൈമാറിയത്‌. ഈ ഫാനുകളുടെ മുഴുവന്‍ ഭാഗവും ഫോറന്‍സിക്‌ പരിശോധനക്ക്‌ വിധേയമാക്കിയിട്ടുണ്ട്‌. എന്നാല്‍ ഇതില്‍ നിന്ന്‌ തീപിടുത്തമുണ്ടായതിന്റെ യാതൊരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നാണ്‌ ഫോറന്‍സിക്‌ റിപ്പോര്‍ട്ട്‌ വ്‌കതമാക്കുന്നത്‌.

Recommended Video

cmsvideo
Ramesh chennithala troll video | Oneindia Malayalam

English summary
Kerala secretariat fire; no evidence for short circuit states forensic report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X