കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ ചെയര്മാന് ടിഎസ് ജോണ്‍ അന്തരിച്ചു
ചേര്‍ത്തല: കേരളാ കോണ്‍ഗ്രസ് സ്ഥാപക നേതാവും കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ ചെയര്‍മാനുമായ ടിഎസ് ജോണ്‍ അന്തരിച്ചു. ചേര്‍ത്തല സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 74 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെതുടര്‍ന്ന് ചികിത്സയിലായിരുന്നു.
ടിഎസ് ജോണ്‍ സ്പീക്കറായും മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളാ കോണ്‍ഗ്രസിന്റെ ആദ്യകാല നേതാക്കളില്‍ പ്രധാനിയായിരുന്ന ടിഎസ് ജോണ്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് സജീവ രാഷ്ട്രീയത്തിലെത്തുന്നത്.

പത്തനംതിട്ടയിലെ കല്ലൂപ്പാറ നിയോജക മണ്ഡലത്തില്‍ നിന്ന് നാലുതവണ നിയമസഭയിലെത്തി. 1976-77ല്‍ അച്യുതമേനാന്‍ സര്‍ക്കാരിന്റെ കാലത്ത് നിയമസഭാ സ്പീക്കറായിരുന്നു. 1978 ഒക്ടോബറില്‍ എകെ ആന്റണി മന്ത്രിസഭയില്‍ ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രിയായിരുന്നു. 1979ല്‍ തുടര്‍ന്നുവന്ന പികെ വാസുദേവന്‍നായര്‍ മന്ത്രിസഭയിലും ടിഎസ് ജോണ്‍ ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രിയായി തുടര്‍ന്നു.
കേരളാകോണ്‍ഗ്രസ് പിളരുകയും ജോസഫ് ഗ്രൂപ്പ് ഉദയം ചെയ്യുകയും ചെയ്തപ്പോള്‍ ജോണ്‍ ജോസഫ് ഗ്രൂപ്പിനൊപ്പം പോയി. പിന്നീട് പിസി ജോര്‍ജ്ജ് കേരളാ കോണ്‍ഗ്രസ് വിട്ട് സെക്യുലര്‍ കേരളാ കോണ്‍ഗ്രസ് രൂപികരിച്ചപ്പോള്‍ ടിഎസ് ജോണ്‍ അതിന്റെ ചെയര്‍മാനായി. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ടിഎസ് ജോണും പിസി ജോര്‍ജ്ജും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ജോര്‍ജ്ജിനെ ടിഎസ് ജോണ്‍ പുറത്താക്കുകയും ചെയ്തു. ഇത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ജോര്‍ജ്ജിനെ പുറത്താക്കിയതോടെ സെക്യുലര്‍ കോണ്‍ഗ്രസ് പിളര്‍ന്നു.
-
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം -
പ്രവാസികൾക്ക് വൻ തിരിച്ചടി; യുഎഇയിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി ഇന്ത്യൻ വിമാന കമ്പനികൾ












Click it and Unblock the Notifications