കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടില്‍ കേക്കുണ്ടാക്കി വില്‍ക്കുന്നവർ സൂക്ഷിക്കുക, ലൈസൻസ് ഇല്ലെങ്കിൽ പണി പാളും; 5 ലക്ഷം വരെ പിഴ

Google Oneindia Malayalam News

കൊച്ചി: കൊവിഡും ലോക്ക് ഡൗണും പൊട്ടിപ്പുറപ്പെട്ടതോടെ നിരവധി പേരുടെ ഉപജീവന മാര്‍ഗമാണ് നഷ്ടമായത്. പലരും സ്വന്തമായി ചെറിയ സംരഭങ്ങളും അതിജീവനമാര്‍ഗങ്ങളും കണ്ടുപിടിച്ച് മുന്നോട്ടുപോയി. ഭക്ഷണ വിതരണ മേഖലയിലാണ് പലരും ഈ സമയത്ത് കൈവച്ചിട്ടുള്ളത്. വീട്ടില് നിര്‍മ്മിക്കുന്ന കേക്ക, മറ്റ് ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തുകയാണ്മ ഇവര്‍ ചെയ്യാറുള്ളത്.

പലരും മികച്ച രീതിയിലുള്ള വരുമാന മാര്‍ഗം ഇതിലൂടെ നേടി. എന്നാല്‍ ഇങ്ങനെ ഭക്ഷണ വസ്തുക്കളും മറ്റും വീട്ടില്‍ നിര്‍മ്മിച്ച് വില്‍ക്കുന്നവര്‍ സൂക്ഷിക്കുക. ലൈസന്‍സും രജിസ്‌ട്രേഷനുമില്ലാതെയാണ് നിങ്ങള്‍ ഈ രംഗത്തേക്ക് വന്നതെങ്കില്‍ വലിയ വില നല്‍കേണ്ടിവരുമെന്ന സൂചനയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്നത്.

അഞ്ച് ലക്ഷം രൂപവരെ പിഴ

അഞ്ച് ലക്ഷം രൂപവരെ പിഴ

വീട്ടില്‍ നിര്‍മ്മിക്കുന്ന ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്നവര്‍ ലൈസന്‍സും രജിസ്‌ട്രേഷനുമില്ലാതെയാണ് വില്‍പ്പന നടത്തുന്നതെങ്കില്‍ അഞ്ച് ലക്ഷം രൂപ പിഴയും ആറ് മാസം വരെ തടവും ലഭിച്ചേക്കാം. ഇതുമായി ബന്ധപ്പെട്ട നിയമം ഇതിന് മുമ്പും ഉണ്ടായിരുന്നെങ്കിലും കൊവിഡ് കാലത്താണ് ഇതിനെ കുറിച്ച് കൂടുതല്‍ പേര്‍ മനസിലാക്കിയത്.

അനുമതി ആര് നല്‍കും?

അനുമതി ആര് നല്‍കും?

ഫുഡ് സേഫറ്റി ആന്‍ഡ് സ്റ്റാന്‍ഡേഴ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശങ്ങളനുസരിച്ച് സംസ്ഥാന ഭക്ഷ്യസുരക്ഷ വകുപ്പാണ് ഇത്തരം നിര്‍മ്മാണത്തിനുള്ള അനുമതി നല്‍കുന്നത്. 2011 ആഗസ്റ്റ് മാസത്തിലാണ് ഇതുമായി ബന്ധപ്പെട്ട നിയമം നിലവില്‍ വന്നത്. മാര്‍ച്ച് മാസത്തിന് ശേഷം ഇങ്ങനെ 2300 രജിസ്‌ട്രേഷനുകളാണ് നടന്നത്.

പലര്‍ക്കും ധാരണയില്ല

പലര്‍ക്കും ധാരണയില്ല

ഇങ്ങനെ വീട്ടില്‍ സംരംഭങ്ങള്‍ നടത്തുന്ന പലര്‍ക്കും ഈ നിയമങ്ങളെ കുറിച്ച് ധാരണയില്ല. വീട്ടിലുണ്ടാക്കുന്ന ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്നതില്‍ എന്താണ് തെറ്റെന്നാണ് ഇവര്‍ ഉദ്യോഗസ്ഥരോട് ചോദിക്കുന്നത്. കൊവിഡ് വ്യാപനമുണ്ടായതോടെ ജോലി നഷ്ടപ്പെട്ടവരും വിദേശത്ത് നിന്നെത്തിയവരുമാണ് ഇത്തരം സംരംഭങ്ങളിലേക്ക് ഇറങ്ങിയത്.

രജിസ്‌ട്രേഷന്‍ എങ്ങനെ ലഭിക്കും?

രജിസ്‌ട്രേഷന്‍ എങ്ങനെ ലഭിക്കും?

രജിസ്‌ട്രേഷന്‍ എവിടെ പോയാല്‍ ലഭിക്കുമെന്നാണ് പലര്‍ക്കും അറിയേണ്ടത്. അക്ഷയ കേന്ദ്രത്തെ സമീപിച്ചാല്‍ ഫുഡ് സേഫറ്റി ആന്‍ഡ് സ്റ്റാന്‍ഡേഴ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സൈറ്റില്‍ കയറി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. 12 ലക്ഷത്തിന് മുകളിലുള്ള കച്ചവവാണെങ്കില്‍ ലൈസന്‍സാണ് എടുക്കേണ്ടത്. വളരെ എളുപ്പത്തില്‍ തന്നെ ഇതിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.

ആവശ്യമുള്ള രേഖകള്‍

ആവശ്യമുള്ള രേഖകള്‍

ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ്്, തുടങ്ങിയവ അപ്ലോഡ് ചെയ്താണ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. ഉപയോഗിക്കുന്ന വെള്ളത്തിന്റെയും സാധനങ്ങളുചെയും ഗുണമേന്മ ഉറപ്പുവരുത്തേണ്ടതുണ്ട ഉത്തരവാദിത്തം നിര്‍മ്മാതാവിനാണ്. ഇതില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ച വരുത്തിയാല്‍ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി പിഴ ഈടാക്കും.

Recommended Video

cmsvideo
Onion Price Crossed Rs 80 Per kg In Kerala, Price Will Continue To Rise For The Next Three Months
പിഴയുടെ കണക്ക്

പിഴയുടെ കണക്ക്

ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ 5 ലക്ഷം വരെ പിഴയും ആറമാസം തടവും ലഭിക്കും. മായം ചേര്‍ത്ത ഭക്ഷണപഥാര്‍ത്ഥങ്ങളാണ് വില്‍പ്പന ചെയ്യുന്നതെങ്കില്‍ ജയില്‍ ശിക്ഷയും പിഴയും ഉറപ്പ്. ലേബല്‍ ഇല്ലാതെ വില്‍പ്പനയ്ക്ക് 3 ലക്ഷവും ഗുണമേന്മയില്ലാതെ വില്‍പ്പന നടത്തിയാല്‍ 5 ലക്ഷവും പിഴ ഒടുക്കേണ്ടി വരും.

100 കടന്ന് സവാള വില കുതിക്കുന്നു, 45 രൂപയ്ക്ക് നല്‍കാനൊരുങ്ങി കേരളം, നാഫെഡിൽ നിന്ന് 75 ടൺ എത്തും100 കടന്ന് സവാള വില കുതിക്കുന്നു, 45 രൂപയ്ക്ക് നല്‍കാനൊരുങ്ങി കേരളം, നാഫെഡിൽ നിന്ന് 75 ടൺ എത്തും

പാല സീറ്റില്‍ എന്ത് സംഭവിക്കും..! ജോസ് കെ മാണി ബലം പിടിക്കുമോ ? മാണി സി കാപ്പന്‍ പറയുന്നത് ഇങ്ങനെപാല സീറ്റില്‍ എന്ത് സംഭവിക്കും..! ജോസ് കെ മാണി ബലം പിടിക്കുമോ ? മാണി സി കാപ്പന്‍ പറയുന്നത് ഇങ്ങനെ

 കണ്ണെരിയിച്ച് ഉള്ളി വില കുതിക്കുന്നു; വില കുത്തനെ ഉയർന്ന് ഉരുളകിഴങ്ങും,അടിയന്തര നടപടിയുമായി സർക്കാർ കണ്ണെരിയിച്ച് ഉള്ളി വില കുതിക്കുന്നു; വില കുത്തനെ ഉയർന്ന് ഉരുളകിഴങ്ങും,അടിയന്തര നടപടിയുമായി സർക്കാർ

എന്‍ഡിഎയ്ക്ക് ആവേശം പകര്‍ന്ന് പ്രധാനമന്ത്രി ബീഹാറില്‍; ആര്‍ജെഡിക്കെതിരെ ഒളിയമ്പ്, നിതീഷിന് പ്രശംസഎന്‍ഡിഎയ്ക്ക് ആവേശം പകര്‍ന്ന് പ്രധാനമന്ത്രി ബീഹാറില്‍; ആര്‍ജെഡിക്കെതിരെ ഒളിയമ്പ്, നിതീഷിന് പ്രശംസ

English summary
Kerala: Selling food without license/registration can fine up to 5 lakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X