സിക്ക വൈറസ് പരിശോധനയ്ക്ക് കേരളം സജ്ജം: 2100 പരിശോധനാ കിറ്റുകളെത്തിയെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: തലസ്ഥാനത്ത് സിക്ക വൈറസ് കേസുകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പരിശോധന നടത്താൻ സുസജ്ജമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകൾ, ആലപ്പുഴയിലെ എൻഐവി യൂണിറ്റ് എന്നിവിടങ്ങകൾ കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തിൽ സിക്ക വൈറസ് പരിശോധന നടത്തുന്നത്. ഇതിനായി എൻഐവി പൂനെയിൽ നിന്ന് പരിശോധന നടത്താൻ സാധിക്കുന്ന 2100 പിസിആർ കിറ്റുകൾ പൂനെയിൽ നിന്ന് കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ട്.
സിക്ക വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്ത തിരുവനന്തപുരത്ത് 1000, തൃശ്ശൂർ 300, കോഴിക്കോട് 300, ആലപ്പുഴ എന്നീ ക്രമത്തിലാണ് കിറ്റുകൾ ലഭിച്ചിട്ടുള്ളത്. അതേ സമയം തിരുവനന്തപുരം മെഡിക്കൽ കോളേജിന് ചിക്കൻഗുനിയ, സിക്ക, ഡെങ്കിപ്പനി എന്നീ രോഗങ്ങൾ തിരിച്ചറിയുന്നതിനുള്ള 500 ട്രയോ പ്ലക്സ് കിറ്റുകളും സിക്ക വൈറസ് പരിശോധനയ്ക്കുള്ള 500 സിംഗിൾ പ്ലക്സ് കിറ്റുകളുമാണ് ലഭിച്ചിട്ടുള്ളത്. അതേ സമയം മറ്റ് മൂന്ന് ആശുപത്രികളിലും സിംഗിൾ പ്ലക്സ് കിറ്റുകളാണ് ലഭിച്ചിട്ടുള്ളത്.
കേരളത്തില്‍ ഇങ്ങനെ ആദ്യം!! ചരിത്ര നിയോഗം ഇവര്‍ക്ക്... അറിയാം വനിതാ നേട്ടങ്ങള്‍

രക്തം, മൂത്രം എന്നിവ ശേഖരിച്ചാണ് സിക്ക വൈറസ് പരിശോധന നടത്തുന്നത്. അതേ സമയം രക്തസാമ്പിളുകളിലൂടെ പരിശോധന നടത്താനാണ് പൂനെ എൻഐവി നിർദേശിച്ചിട്ടുള്ളത്. നിലവിൽ ആർടിപിസിആർ പരിശോധന നടത്താൻ കഴിയുന്ന ലാബുകളാണുള്ളത്. എന്നാൽ കൊവിഡ് വ്യാപനത്തോടെ സംസ്ഥാനത്ത് സർക്കാർ ലാബുകളും പ്രവർത്തനം ആരംഭിച്ചിരുന്നു. എന്നാൽ പരിശോധനാ കിറ്റുകൾ ലഭിക്കുന്നതിന് അനുസരിച്ച് പരിശോധന വ്യാപിപ്പിക്കാനാണ് നീക്കം. ഇതിനായി ഐൻഐവിയുടെ അനുമതിയും തേടും.
Recommended Video
ഒന്‍പത് വര്‍ഷത്തെ പ്രണയം, പ്രിയതാരം വിവാഹത്തിലേക്കോ, ഒടുവില്‍ സത്യം വെളിപ്പെടുത്തി സ്വാസിക
സിക്ക വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗപ്രതിരോധവും ശക്തമാക്കിയിട്ടുണ്ട്. പനി, ചുവന്ന പാടുകൾ, ശരീരവേദന എന്നീ ലക്ഷണങ്ങളുള്ളവരെയാണ് പരിശോധിക്കുക. ആശുപത്രികളിൽ ഇത്തരം രോഗലക്ഷണങ്ങളുമായി എത്തുന്നവരെയും ഗർഭിണികളെയുമാണ് സിക്ക വൈറസ് പരിശോധനയ്ക്ക് വിധേയമാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications