ചീത്തപ്പേര് മാറ്റി കേരളം, അതിവേഗത്തിൽ വളരുന്ന വ്യവസായ രംഗം, സംസ്ഥാനത്തിന് പുരസ്ക്കാര നേട്ടം
വ്യവസായത്തിന് വളരാൻ കഴിയാത്ത നാട് എന്ന ചീത്തപ്പേര് മാറ്റി അതിവേഗത്തിൽ വളരുന്ന വ്യവസായ രംഗത്തിനുളള മികച്ച നേട്ടം സ്വന്തമാക്കി കേരളം. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിലാണ് കേരളം മുൻനിരയിൽ എത്തിയിരിക്കുന്നത്. ഫാസ്റ്റ് മൂവിംഗ് വിഭാഗത്തിൽ ഒന്നാം സ്ഥാനത്തിനുളള പുരസ്ക്കാരം കേന്ദ്ര മന്ത്രി പീയൂഷ് ഗോയലിൽ നിന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഏറ്റുവാങ്ങി.
പി രാജീവിന്റെ കുറിപ്പ്: ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് ( Business Reforms Action Plan+ Reduction of Compliance Burden) ൽ ഈ വർഷവും കേരളം ഏറ്റവും ഉയർന്ന ശ്രേണിയിൽ, അതിവേഗത്തിൽ വളരുന്ന വ്യവസായരംഗം(ഫാസ്റ്റ് മൂവർ) ആയി തെരഞ്ഞെടുക്കപ്പെട്ടുവെന്ന സന്തോഷം പങ്കുവെക്കുകയാണ്. അംഗീകാരത്തിന്റെ ഭാഗമായുള്ള പുരസ്കാരം ഇന്ന് ഡെൽഹിയിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് കേന്ദ്ര വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി ശ്രീ. പീയൂഷ് ഗോയലിൽ നിന്ന് ഏറ്റുവാങ്ങി. കേരളത്തിന്റെ മുന്നേറ്റങ്ങളെ പ്രശംസിച്ചുകൊണ്ട് ഇത്തവണയും ആദ്യം വിളിച്ച് പുരസ്കാരം നമുക്കാണ് കൈമാറിയത് എന്നത് ഓരോ മലയാളിക്കും അഭിമാനിക്കാനുള്ള നേട്ടമാണ്.
കഴിഞ്ഞ വർഷം യൂണിയൻ ഗവൺമെന്റ് ആവശ്യപ്പെട്ട പരിഷ്കാരങ്ങളിൽ 91% ആണ് കേരളം പൂർത്തീകരിച്ചതെങ്കിൽ ഇത്തവണ 99.3% പരിഷ്കാരങ്ങളും പൂർത്തിയാക്കാൻ നമുക്ക് സാധിച്ചു. ഈ ബിസിനസ് ആക്ഷൻ റീഫോംസിനൊപ്പം നിക്ഷേപകരുടെ പരാതികൾ പരമാവധി കുറക്കാൻ സാധിച്ചതും കേരളത്തിന്റെ മുന്നേറ്റത്തിലെ സുപ്രധാനഘടകമായി. ഒപ്പം കഴിഞ്ഞ വർഷം ബിസിനസ് ഓറിയന്റഡായ 2 മേഖലകളിലാണ് നാം ഒന്നാമതെത്തിയതെങ്കിൽ ഇത്തവണ 4 മേഖലയിൽ ഒന്നാം സ്ഥാനം കൈവരിച്ചു.

ബഹു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനം കൃത്യമായി നടക്കുകയും എല്ലാ വകുപ്പും വ്യവസായ വളർച്ചയ്ക്കാവശ്യമായ പിന്തുണ നൽകുകയും ചെയ്തത് കേരളത്തിന്റെ നേട്ടത്തെ ഒരു ടീം വർക്കിന്റെ വിജയമാക്കി മാറ്റുകയാണ്. മൂന്ന് ക്യാറ്റഗറി ആയിട്ടാണ് സംസ്ഥാനങ്ങളേയും കേന്ദ്രഭരണപ്രദേശങ്ങളേയും മികവിന്റെ അടിസ്ഥാനത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്നത്. അതിൽ കേരളത്തിനൊപ്പം ദക്ഷിണേന്ത്യയിൽ നിന്ന് ആന്ധ്രാപ്രദേശും കർണാടകയും ഫാസ്റ്റ് മൂവർ ക്യാറ്റഗറിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
എന്നാൽ തമിഴ്നാട്, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങൾ രണ്ടാം നിരയിലുള്ള ആസ്പൈറേഴ്സ് ക്യാറ്റഗറിയിലാണ് ഉൾപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ തവണ നമ്മൾ ഏറ്റവും മുന്നിലെത്തിയപ്പോൾ ആകസ്മികമായി കിട്ടിയെന്ന് പറഞ്ഞ ചില കേന്ദ്രങ്ങൾക്കുള്ള മറുപടി കൂടിയാണ് തുടർച്ചയായ രണ്ടാം വർഷവും നമുക്ക് ലഭിച്ചിരിക്കുന്ന ഈ നേട്ടം. ഒപ്പം അഡ്വാൻസ് ടെക്നോളജി നിക്ഷേപമേഖലയായി ലോകമാകെ നമ്മുടെ കേരളത്തെ കാണുന്ന ഈ ഘട്ടത്തിൽ ഈ നേട്ടം കൂടുതൽ നിക്ഷേപം ആകർഷിക്കാൻ നമ്മളെ സഹായിക്കും എന്നും പ്രതീക്ഷിക്കുന്നു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications