• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഷോക്കിംഗ്! ജൂനിയേഴ്‌സിനെ നഗ്നരാക്കി ടോയ്‌ലെറ്റ് കഴുകിപ്പിച്ചു.. ഇത് കേരളം തന്നെയോ അതോ...!!!

  • By Kishor

മഞ്ചേരി: കോട്ടയത്തെ നാട്ടകം പോളിയിലെ ദളിത് വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ പുലയക്കുടില്‍ എന്നെഴുതിവെച്ചു എന്ന് കേട്ട് ഞെട്ടിയിരിക്കുകയാണ് കേരളം. പിന്നാലെ ഇതാ മറ്റൊരു കലാലയത്തില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്ത വീണ്ടും. മെന്‍സ് ഹോസ്റ്റലില്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ നഗ്നരാക്കിയ ശേഷം ടോയ്‌ലെറ്റുകള്‍ കഴുകിപ്പിച്ചു എന്നാണ് പരാതി.

Read Also: കൊളപ്പുള്ളി അപ്പനും പോയി സുഭദ്രയും പോയി.. ആ ട്രസ്റ്റ് അനാഥമാക്കി ഏഴുപത്തിയേഴാം വയസ്സില്‍ ജഗന്നാഥ വര്‍മയും!

മഞ്ചേരി ഗവണ്‍മെന്റ് കോളജില്‍ നിന്നാണ് ഈ വാര്‍ത്ത പുറത്ത് വന്നത്. ഉത്തരേന്ത്യയിലും മറ്റും കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുമ്പോള്‍ അതങ്ങ് ദൂരെയല്ലേ കേരളത്തില്‍ ഇതൊന്നും നടപ്പില്ല എന്ന് വീമ്പ് പറഞ്ഞവരാണ് നമ്മള്‍ മലയാളികള്‍. എന്നാല്‍ തുടരെത്തുടരെ പുറത്ത് വരുന്ന ഈ വാര്‍ത്തകള്‍ ഏത് ഉത്തരേന്ത്യയിലെ ഗുണ്ടാഗ്രാമങ്ങളെപ്പോലും നാണിപ്പിക്കുന്നതാണ്.

റാഗിങിന് ഇരയായത് 42 കുട്ടികള്‍

റാഗിങിന് ഇരയായത് 42 കുട്ടികള്‍

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ 42 എം ബി ബി എസ് വിദ്യാര്‍ഥികളാണ് റാഗിങിന് ഇരയായത്. എല്ലാവരും ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ്. സീനിയര്‍ വിദ്യാര്‍ഥികള്‍ ഇവരെ വസ്ത്രം അഴിപ്പിച്ച് നഗ്നരാക്കുകയും മെന്‍സ് ഹോസ്റ്റലിലെ ടോയ്‌ലെറ്റുകള്‍ വൃത്തിയാക്കിപ്പിക്കുകയും ചെയ്തു എന്നാണ് പരാതി.

21 പേര്‍ക്ക് സസ്‌പെന്‍ഷന്‍

21 പേര്‍ക്ക് സസ്‌പെന്‍ഷന്‍

സംഭവം വിവാദമായതിനെ തുടര്‍ന്ന് 21 സീനിയര്‍ വിദ്യാര്‍ഥികളെ കോളജ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പ്രിന്‍സിപ്പാള്‍ എം മോഹനനാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ പീഡിപ്പിച്ച സീനിയേഴ്‌സിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. ഇവര്‍ തെറ്റുകാരെന്ന് തെളിഞ്ഞാല്‍ കര്‍ശന ശിക്ഷാ നടപടികള്‍ നേരിടേണ്ടിവരും.

ബാത്ത് റൂമിലെ വെള്ളം കുടിപ്പിച്ചു

ബാത്ത് റൂമിലെ വെള്ളം കുടിപ്പിച്ചു

ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ഒരുമിച്ചാണ് പ്രിന്‍സിപ്പാളിന് പരാതി നല്‍കിയത്. ഹോസ്റ്റല്‍ ബാത്ത്‌റൂമിലെ വൃത്തിയില്ലാത്ത വെളളം സീനിയേഴ്‌സ് തങ്ങളെക്കൊണ്ട് കുടിപ്പിച്ചു എന്നാണ് പരാതിയില്‍ ഇവര്‍ പറഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തിലാണ് കോളജ് 21 വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുത്തത്.

നാട്ടകത്ത് നടന്നത്

നാട്ടകത്ത് നടന്നത്

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതകളാണ് കഴിഞ്ഞ ദിവസം നാട്ടകം പോളി ടെക്നിക്കില്‍ അരങ്ങേറിയത്. ഹോസ്റ്റലില്‍ ദളിത് വിഭാഗങ്ങള്‍ക്ക് നേരെയുള്ള പീഡനം വ്യക്തമാക്കുന്ന തരത്തിലുള്ള തെളിവുകളാണ് പുറത്തായത്. ഹോസ്റ്റലിന്റെ ഒരു മുറിയിലും ഹാളിന്റെ ഭാഗത്തും പുലയക്കുടില്‍ എന്നെഴുതി വെച്ചിട്ടുണ്ടെന്ന വിവരമാണ് പുറത്തുവന്നത്.

സമാനമായ സംഭവം തന്നെ

സമാനമായ സംഭവം തന്നെ

മഞ്ചേരിയില്‍ നടന്നത് പോലെ തന്നെ ജൂനിയേഴ്‌സിനെ നഗ്നരാക്കി പീഡിപ്പിക്കുകയായിരുന്നു നാട്ടകത്തും. ഡിസംബര്‍ രണ്ടിനു രാത്രി ഒന്‍പത് മുതല്‍ പുലര്‍ച്ചെ മുന്നുവരെയായിരുന്നു പീഡനം. തങ്ങളെ പൂര്‍ണ്ണ നഗ്‌നരാക്കി നിര്‍ത്തി നൂറുവീതം പുഷ്അപ്പും സിറ്റപ്പും എടുപ്പിക്കുകയും തറയില്‍ക്കിടത്തി നീന്തിപ്പിക്കുകയും മദ്യം കുടിപ്പിക്കുകയും ചെയ്തുവെന്ന് റാഗിങ്ങിനിരയായ വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

English summary
A government medical college in Manjeri of Kerala has suspended 21 of its students following allegations of ragging. All senior MBBS students have been accused of tormenting 42 first year students in the name of ragging.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more