വ്യാപാരികള്‍ സമരം പിന്‍വലിച്ചത് കുമ്മനം നല്‍കിയ ഉറപ്പിലോ? വിവാദം കൊഴുക്കുന്നു
വ്യാപാരി വ്യവസായി ഏകോപന സമിതി ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിത കാല സമരം പിന്‍വലിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ നല്‍കിയ ഉറപ്പിനെത്തുടര്‍ന്നാണെന്നുള്ള വിവാദം കൊഴുക്കുന്നു.
തിരുവനന്തപുരം: അനിശ്ചിത കാല കടയടപ്പു സമരം മാറ്റിവെച്ചതില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ റോള്‍ എന്താണെന്ന് ഇതുവരെയും മനസ്സിലായിട്ടില്ല. കുമ്മനം നല്‍കിയ ഉറപ്പിനെത്തുടര്‍ന്നാണ് സമരത്തില്‍ നിന്നും പിന്‍വാങ്ങിയതെന്ന് വ്യാപാരികള്‍ പറഞ്ഞിട്ടുമുണ്ട്. ഇത് സംബന്ധിച്ച് മലയാള മനോരമ, മാതൃഭൂമി ഓണ്‍ലൈനുകളില്‍ വാര്‍ത്തയുണ്ട്. എന്നാല്‍ വ്യപാരികള്‍ക്ക് താനൊരു തരത്തിലുള്ള ഉറപ്പും നല്‍കിയിട്ടില്ലെന്നാണ് കുമ്മനം പറയുന്നത്.വ്യപാരികള്‍ തങ്ങള്‍ക്ക് കുമ്മനം രഹസ്യ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. കുമ്മനം മാത്രമല്ല ബിജെപി നേതൃത്വവും ഇതോടെ വെട്ടിലായിരിക്കുകയാണ്.
കുമ്മനം നല്‍കിയ ഉറപ്പെന്താണെന്നു വ്യാപാരികളോട് ചോദിക്കുന്നത് മറ്റാരുമല്ല ധനകാര്യ മന്ത്രി തോമസ് ഐസകാണ്. വ്യാപാരികള്‍ക്ക് ഉറപ്പു നല്‍കാനും മാത്രം എന്തധികാരമാണ് ബിജെപിക്കുള്ളതെന്നാണ് ധനകാര്യ വകുപ്പു മന്ത്രിയുടെ ചോദ്യം. . കുമ്മനവുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് വ്യപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് , സെക്രട്ടറി എന്നിവര്‍ സമ്മതിച്ചിട്ടുണ്ട്. ചര്‍ച്ചയെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ഒന്നും പറഞ്ഞിട്ടില്ല. ഇതോടെയാണ് സംഭവം വിവാദമായത്.

വിശദീകരണം
വ്യാപാരികള്‍ക്ക് ഉറപ്പ് നല്‍കിയ വിഷയത്തില്‍ നിന്നും ശ്രദ്ധ മാറ്റുന്നതിനായി വിശദീകരണവുമായി കുമ്മനം തന്നെ രംഗത്തെത്തി. വ്യപാരികളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഉറപ്പൊന്നും നല്‍കിയിട്ടില്ല. ഈ വിഷയത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നാണ് കുമ്മനം പറയുന്നത്.

നേതൃത്വം അറിഞ്ഞില്ല
കുമ്മനത്തിന് ഐക്യദാര്‍ഢ്യവുമായി ബിജെപി നേതൃത്വം രംഗത്തു വന്നിട്ടുണ്ട്. വ്യാപാരികളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഏതെങ്കിലും കാര്യത്തില്‍ ഉറപ്പ് നല്‍കിയതായി നേതൃത്വം അറിഞ്ഞിട്ടില്ല. ഇതോടെ നേതൃത്വവും വെട്ടിലാണ്.

വ്യപാരി വ്യവസായി ഏകോപന സമിതി
രാജ്യത്ത് കള്ളപ്പണം തടയുന്നതിനായി 500,1000 നോട്ടുകള്‍ പിന്‍വലിച്ചത് കാരണം വ്യപാരം മുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് വ്യാപാരി വ്യവസായ ഏകോപന സമിതി കടകള്‍ അടച്ച് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. നോട്ട് നിയന്ത്രണത്തിന്റെ പേരില്‍ വ്യാപാരികളെ പീഡിപ്പിക്കില്ലെന്ന് കുമ്മനം രാജശേഖരന്‍ നല്‍കിയ ഉറപ്പിലാണ് സമരം പിന്‍വലിക്കുന്നതെന്ന് വ്യപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസറുദ്ദീന്‍ രാവിലെ പറഞ്ഞിരുന്നു.

കുമ്മനം
അങ്ങനെയുള്ള കാര്യത്തെ സംബന്ധിച്ച് ഞാനൊരു ഉറപ്പും കൊടുത്തിട്ടില്ല. അങ്ങനെയൊരു കാര്യം ചര്‍ച്ച ചെയ്തിട്ടുമില്ല. ശനിയാഴ്ച ഞാന്‍ ഇവരുമായി സംസാരിക്കുന്നത്. അപ്പോഴും ആരും ഈ പ്രശ്‌നമൊന്നും എന്നോട് ആരും പറഞ്ഞില്ല. ഇത് ജനവിരുദ്ധമാണ്. ഈ അവസരത്തില്‍ കട അടക്കരുത്. കട അടച്ചുകഴിഞ്ഞാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. ആ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ നിങ്ങള്‍ കട തുറന്നിട്ട് കൊണ്ട് സകല പിന്തുണയും സഹായവും ചെയ്തുകൊടുക്കണം. ഈ അവസരത്തില്‍ അതാണ് കച്ചവടക്കാര്‍ ചെയ്യേണ്ടത്.












Click it and Unblock the Notifications