കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടംകുളം: വൈദ്യുതിയില്ലെങ്കിലും പണം നല്‍കണം

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കൂടംകുളം ആണവ നിലയത്തില്‍ നിന്ന് ഉത്പാദിപ്പിക്കുന്നവൈദ്യുതി കേരളത്തിന് ഉപയോഗിക്കാനാകാത്ത സ്ഥിതി. ഡിസംബര്‍ മുതലാണ് കൂടംകുളത്ത് നിന്ന് 266 മെഗാവാട്ട് വൈദ്യുതി കേരളത്തിന് ലഭിക്കുക. എന്നാല്‍ പ്രത്യേക ലൈന്‍ ഇതുവരെ സജ്ജമാകാത്തതിനാല്‍ ഈ വൈദ്യുതി കേരളത്തിലേക്ക് എത്തിക്കാനാവില്ല

യൂണിണിറ്റിന് രണ്ടര രൂപ മുതല്‍ മൂന്നര രൂപവരെയുള്ള നിരക്കിലാണ് കൂടംകുളത്ത് നിന്ന് നമുക്ക് ലഭിക്കുക. ഡിസംബര്‍ മുതല്‍ 133 മെഗാവാട്ടും പിന്നീട് 133 മെഗാവാട്ടും ലഭിക്കും. വൈദ്യുതി ഉപയോഗം കൂടിയ സമയങ്ങളില്‍ യൂണിറ്റിന് 11 രൂപയ്ക്കുള്ള വൈദ്യുതിയാണ് ഇപ്പോള്‍ നമ്മള്‍ ഉപയോഗിക്കുന്നത്. കൂടംകുളം വൈദ്യുതി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ പ്രതിദിനം ലക്ഷങ്ങളുടെ ലാഭമുണ്ടാകും. പക്ഷേ പ്രത്യേക ലൈന്‍ ഇല്ലാതെ ഒന്നും ചെയ്യാനാകാത്ത സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളത്. കൊച്ചി - ഇടമണ്‍ ലൈന്‍ വഴി വൈദ്യുതി കൊണ്ടു വരുന്നതിനായിരുന്നു നേരത്തെയുള്ള തീരുമാനം.

Koodamkulam

കൂടംകുളത്തു നിന്നും 266 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിന് കരാര്‍ നിലവില്‍ ഉണ്ട്. ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനുമായിട്ടാണ് കരാര്‍. ഇത് പ്രകാരം ഓരോ ഘട്ടത്തിലും വാങ്ങാമെന്ന് സമ്മതിച്ചിട്ടുള്ള വൈദ്യുതിയുടെ പണം നല്‍കണം. വൈദ്യുതി സ്വീകരിച്ചാലും ഇല്ലെങ്കിലും ഇത് ബാധകമാണ്. ലൈന്‍ ഇതുവരെ പൂര്‍ത്തിയാകാത്ത് സാഹചര്യത്തില്‍ ഡിസംബര്‍ മുതല്‍ ഈ പണം കെഎസ്ഇബി നല്‍കിക്കൊണ്ടിരിക്കണം എന്നര്‍ത്ഥം. ഉപയോഗിക്കാത്ത വൈദ്യുതിക്കാണ് ഈ പണം നല്‍കേണ്ടി വരിക.

കൊച്ചി - ഇടമണ്‍ വൈദ്യുതി ലൈനിന്റെ നിര്‍മാണം താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. ആകുമ്പോഴേക്കും നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പറ്റു. നിര്‍മ്മാം വൈകുന്ന ഓരോ ദിനത്തിനും ഭാവിയില്‍ നാം വെറുതേ പണം ചെലവാക്കേണ്ട ഗതികേടിലാണ്. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ലൈന്‍ നിര്‍മാണം മുടങ്ങിയത്. വന്‍കിട റബ്ബര്‍ തോട്ടങ്ങളില്‍ മരങ്ങള്‍ മുറിച്ച് മാറ്റേണ്ടി വരും എന്നതാണ് കര്‍ഷകര്‍ ഉന്നയിക്കുന്ന പ്രധാന പ്രശ്‌നം.

English summary
Kerala should give money for un used electricity from Koodamkulam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X