മുന്നൊരുക്കങ്ങൾ നടത്തൂ.. പ്രളയം ഇക്കൊല്ലവും വരുമെന്ന് ഭൌമശാസ്ത്ര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: കൊറോണ വൈറസ് ഭീതിയിൽ കഴിയുന്ന കേരളത്തിന്റെ ചങ്കിടിപ്പ് വർദ്ധിപ്പിച്ച് ഭൌമശാസ്ത്ര മന്ത്രാലയം. സംസ്ഥാനത്ത് ഇക്കൊല്ലവും പ്രളയത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ രണ്ട് വർഷങ്ങളിലെപ്പോലെ തന്നെ ഇത്തവണയും പ്രളയമുണ്ടാകുമെന്ന് ചൂണ്ടിക്കാണിച്ച ഭൌമമന്ത്രാലയം സർക്കാരിനോട് പ്രളയത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ നടത്താനും നിർദേശിച്ചിട്ടുണ്ട്. മന്ത്രാലയം സെക്രട്ടറി ഡോ. എം രാജീവനാണ് സംസ്ഥാന സർക്കാരിന് മുന്നറിയിപ്പുമായി എത്തിയിട്ടുള്ളത്.
കഴിഞ്ഞ പത്ത് വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ പ്രളയത്തിനുള്ള സാധ്യത വർധിച്ച് വരികയാണെന്നും അതുകൊണ്ട് തന്നെ സർക്കാർ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഈ വർഷത്തിന് പുറമേ വരും വർഷങ്ങളിലും പ്രളയ സാധ്യത നിലനിൽക്കുന്നുണ്ട്. മഴപെയ്യുന്നത് എപ്പോൾ എന്നത് സംബന്ധിച്ച് രണ്ട് ദിവസം മുമ്പ് വിവരം നൽകാമെന്നും ഡോ. എം രാജീവൻ പറഞ്ഞു.

ഈ വർഷം ജൂൺ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ശക്തമായ മഴ ലഭിക്കും. അതോടൊപ്പം കഴിഞ്ഞ വർഷത്തേതിന് സമാനമായ മഴ ലഭിയ്ക്കാനും സാധ്യതയുണ്ട്. അതേ സമയം സാഹചര്യത്തിന് അനുസരിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനും ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനും ഡാമുകൾ തുറക്കുന്ന കാര്യത്തിലും സംസ്ഥാന സർക്കാർ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്.
ആഗസ്റ്റ് മാസത്തിൽ കേരളത്തിൽ അതിവർഷത്തിന് സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയതായി നേരത്തെ മുഖ്യമന്ത്രിയും മുന്നറിയിപ്പ് നൽകിയിരുന്നു. അതേ സമയം വെള്ളപ്പൊക്കം ഉണ്ടായാൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിന് വേണ്ടി ഇതിനകം തന്നെ 27,000ത ലധികം കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കൊറോണ ബാധയുടെ സാഹചര്യത്തിൽ രോഗബാധയുള്ളവരെയും നിരീക്ഷണത്തിൽ കഴിയുന്നവരെയും രോഗമില്ലാത്തവരെയും വെവ്വേറെ താമസിപ്പിക്കുന്നതിനായി നാല് തരത്തിലുള്ള കെട്ടിടങ്ങളാണ് ആവശ്യമായി വരിക. നിലവിൽ ഇടുക്കി അണക്കെട്ട് ഉൾപ്പെടെയുള്ളവ തുറക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറയുന്നു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications