'കെ–റെയിൽ ഉദ്യോഗസ്ഥർ എന്തിനാണ് ധൃതി കാണിക്കുന്നത്?, എല്ലാവരും ഇടത് വിരുദ്ധർ അല്ല' - കെ.പ്രകാശ്ബാബു
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ്ബാബു. പദ്ധതി കേരളത്തിലെ ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ച് കൊണ്ട് നടപ്പിലാക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ പദ്ധതിയെ എതിർക്കുന്ന എല്ലാവരും ഇടത് വിരുദ്ധരും സർക്കാർ വിരുദ്ധരും അല്ല. ചില കാര്യങ്ങൾ തിരുത്താൻ സർക്കാർ തയ്യാറാകണം. കെ-റെയിൽ ഉദ്യോഗസ്ഥർ എന്തിനാണ് ധൃതി കാണിക്കുന്നത്? എന്നും അദ്ദേഹം ചോദിച്ചു.

പദ്ധതിയിൽ ചില ഉദ്യോഗസ്ഥരുടെ തീരുമാനങ്ങൾ ആശങ്ക ഉണ്ടാക്കുന്നതാണ്. പരിസ്ഥിതി വിഷയം, സാമൂഹികാഘാത പഠനം എന്നിവയിൽ സർക്കാരിന്റെ സമീപനം ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയണം. പദ്ധതിയിൽ ജനങ്ങൾക്കുളള ആശങ്കകൾ പരിഹരിച്ചാൽ പ്രതിപക്ഷ നിലപാടിനെ തളളി ജനങ്ങൾ മുന്നോട്ട് വരുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
കേരളത്തിലെ സിൽവർ ലൈൻ പദ്ധതി ഒരാളെയും ദ്രോഹിച്ച് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ഇതിന്റെ അർഥം മനസ്സിലാക്കി കൊണ്ട് ഉദ്യോഗസ്ഥർ പെരുമാറാൻ തയ്യാറാകണം പ്രകാശ്ബാബു വ്യക്തമാക്കി.
സില്‍വർ ലൈൻ സമരങ്ങളെ നേരിടാന്‍ സിപിഎം ഒരുങ്ങുകയാണ്. വിഷയത്തിൽ ദേശീയ തലത്തില്‍ പ്രചാരണം നടത്താനാണ് സിപിഎം തീരുമാനം. പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം വിപുലമായ ബോധവല്‍കരണ പരിപാടികൾ പദ്ധതിയുടെ ഭാഗമായി നടത്തും. ഡൽഹിയിൽ നടക്കുന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.
Recommended Video
-
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
വോട്ട് പിടിക്കാൻ 40 ലക്ഷം മാത്രം! സ്ഥാനാർത്ഥികളുടെ ചിലവ് നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications