'ആംബുലന്‍സുകളില്‍ ദീര്‍ഘദൂര യാത്ര ഒഴിവാക്കാം,സിൽലർ ലൈൻ വിപ്ലവകരമായ മാറ്റമുണ്ടാക്കും; കെ റെയില്‍
തിരുവനന്തപുരം : കേരളത്തിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈനിന്റെ സവിശേഷ ഗുണങ്ങളെ വ്യക്തമാക്കി കെ - റെയിൽ അധികൃതർ. സിൽവർ ലൈൻ പദ്ധതിയിലൂടെ കേരളത്തിന്റെ ആരോഗ്യ രംഗത്ത് വിപ്ലവകരമായ നേട്ടങ്ങൾ കൊണ്ടുവരാൻ കഴിയുമെന്നാണ് അധികൃതർ പ്രതികരിച്ചിരിക്കുന്നത്.
കേരളം മുഴുവൻ അധിവേഗത്തിൽ സുഗമമായി യാത്ര ചെയ്യാൻ ഈ പദ്ധതിയിലൂടെ സാധിക്കും. ജീവൻ രക്ഷാ ദൗത്യം പോലും ഈ പദ്ധതിയിലൂടെ കഴിയുമെന്നും അധികൃതർ പറഞ്ഞു.
സിൽവർ ലൈൻ പദ്ധതിക്കെതിരെ കേരളത്തിൽ വലിയ പ്രതിഷേധങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സിൽവർ ലൈൻ പദ്ധതിയുടെ സവിശേഷതകളെ വ്യക്തമാക്കി ഫേസ്ബുക്കിലൂടെ കെ റെയിൽ അധികതർ രംഗത്ത് വന്നിരിക്കുന്നത്.

അവയവങ്ങൾ പെട്ടെന്ന് എത്തിക്കാൻ സാധിക്കുമെന്നും കേരളത്തിലെ എല്ലായിടത്തും വിദഗ്ധ ഡോക്ടർമാരുടെ സേവനം അധിവേഗം ലഭ്യമാക്കാൻ പദ്ധതിയിലൂടെ കഴിയുമെന്നും കെ റെയിൽ അധികൃതർ വിശദീകരിക്കുന്നു
ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം ഇങ്ങനെ :-
'കേരളം മുഴുവന്‍ അതിവേഗത്തില്‍ സുഗമമായി യാത്ര ചെയ്യാന്‍ സൗകര്യം ഒരുക്കുന്ന പദ്ധതിയാണ് സില്‍വര്‍ലൈന്‍. യാത്ര എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരാള്‍ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് നടത്തുന്ന സഞ്ചാരം മാത്രമല്ല. ജീവന്‍രക്ഷാദൗത്യം ഉള്‍പ്പടെയുള്ള ഇടപെടലുകള്‍ കൂടിയാണ്.
ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടാക്കാന്‍ സില്‍വര്‍ലൈനിന് കഴിയും.\
*കേരളത്തില്‍ എല്ലായിടത്തും വിദഗ്ധ ഡോക്ടടര്‍മാരുടെ സേവനം അതിവേഗം ലഭ്യമാക്കാന്‍ കഴിയും.
*അവയവക്കൈമാറ്റം വേഗത്തിലാക്കാം
*വിദഗ്ധ ചികിത്സ ആവശ്യമുള്ള രോഗികളെ വളരെപ്പെട്ടെന്ന് തന്നെ മികച്ച ആശുപത്രികളില്‍ എത്തിക്കാന്‍ കഴിയും
*ആംബുലന്‍സുകളിലെ ദീര്‍ഘദൂര യാത്ര ഒഴിവാക്കാം
ഓരോ സെക്കന്‍ഡുകള്‍ക്കും ജീവന്റെ വിലയാണ്. നിര്‍ണായക ഘട്ടങ്ങളില്‍ ജീവന്റെ വിലയുളള സമയം റോഡില്‍ നഷ്ടപ്പെടുത്താതിരിക്കാം. സില്‍വര്‍ലൈന്‍ ഉറപ്പാക്കുന്നു മികച്ച വേഗതയും കരുതലും സുരക്ഷയും' ....












Click it and Unblock the Notifications