കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സമരത്തിലെ എല്ലാ ജനങ്ങള്‍ക്കും വിപ്ലവ അഭിവാദ്യങ്ങള്‍' - കെ റെയിലിനെതിരെ മാവോയിസ്റ്റ് പോസ്റ്റര്‍

Google Oneindia Malayalam News

കോഴിക്കോട്: സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് എതിരെ മാവോയിസ്റ്റ് പോസ്റ്റര്‍. കോഴിക്കോട് പുതുപ്പാടി മട്ടിക്കുന്നിലാണ് സംഭവം നടന്നത്. സി.പി.ഐ മാവോയിസ്റ്റിന്റെ പേരിലാണ് പദ്ധതിയ്ക്ക് എതിരെ പോസ്റ്റര്‍ പതിപ്പിച്ചത്.

കേരളത്തെ കെ റെയില്‍ കമ്പനിക്ക് നൽകി സംസ്ഥാനത്തിന്റെ കൃഷി ഭൂമി നശിപ്പിക്കുന്ന പദ്ധതിയാണ് സിൽവർ ലൈൻ. ഈ പദ്ധതിയ്ക്ക് എതിരെ കേരളത്തിലെ ജനങ്ങൾ പ്രതികരച്ച് രംഗത്ത് വരണമെന്ന് പതിപ്പിച്ചിരിക്കുന്ന പോസ്റ്ററിൽ ആവശ്യപ്പെടുന്നു.

ഇന്ന് രാവിലെ ആയിരുന്നു പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. 'സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തില്‍ നില്‍ക്കുന്ന മുഴുവന്‍ ജനങ്ങള്‍ക്കും വിപ്ലവ അഭിവാദ്യങ്ങള്‍. ഇത്തരം സായുധ സമരത്തിലൂടെ ജനകീയ അധികാരം സ്ഥാപിക്കുക.

1

സിൽവർ ലൈൻ വിരുദ്ധ സമരം ചെയ്യുന്ന ജനങ്ങളുടെ കൂടെ നിൽക്കാൻ എല്ലാ ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു - എന്നായിരുന്നു പതിപ്പിച്ചിരിക്കുന്ന പോസ്റ്ററിന്റെ ഉളളടക്കം. അതേസമയം, രാജ്യത്ത് വർധിക്കുന്ന വിലക്കയറ്റത്തിന് എതിരെയും പോസ്റ്ററിൽ വാചകൾ പ്രതക്ഷ്യപ്പെട്ടു. സി പി എം , കോണ്‍ഗ്രസ്, ബി.ജെ.പി എന്നീ പാര്‍ട്ടികളുടെ കള്ള കളിയാണ് സംസ്ഥാനത്തും രാജ്യത്തും നടക്കുന്നത് എന്നും പോസ്റ്ററിൽ വ്യക്തമാക്കുന്നു.

'നൃത്ത വിവാദത്തിന് കാരണം ക്ഷേത്ര ഭരണസമിതിയുടെ ജാഗ്രത കുറവ്, പരിശോധന നടത്തണമായിരുന്നു' - സിപിഐ'നൃത്ത വിവാദത്തിന് കാരണം ക്ഷേത്ര ഭരണസമിതിയുടെ ജാഗ്രത കുറവ്, പരിശോധന നടത്തണമായിരുന്നു' - സിപിഐ

2

ഇതിന് പിന്നാലെ താമരശ്ശേരി പൊലീസും മാവോയിസ്റ്റ് സ്‌പെഷ്യല്‍ സ്‌ക്വാഡും സ്ഥലത്ത് എത്തി. അതേസമയം, സമാനമായ മറ്റൊരു സംഭവം ഇക്കഴിഞ്ഞ ദിവസവും റിപ്പോർട്ട് ചെയ്തിരുന്നു. സില്‍വര്‍ലൈന്‍ പദ്ധതിയ്ക്ക് എതിരെ വീടുകൾക്ക് മുന്നിൽ പോസ്റ്റര്‍ പതിപ്പിച്ച് നാട്ടുകാർ രംഗത്ത് എത്തുകയായിരുന്നു. ചെങ്ങന്നൂര്‍ പുന്തല നിവാസികള്‍ ആണ് പോസ്റ്റര്‍ പതിപ്പിച്ച് രംഗത്ത് എത്തിയിരുന്നത്. സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി ബോധവല്‍ക്കരണം നടത്താന്‍ ആരും വരരുത് എന്നാണ് പതിപ്പിച്ചിരിക്കുന്ന പോസ്റ്ററിൽ വ്യക്തമാക്കുന്നത്.

3

വെണ്‍മണി പഞ്ചായത്തിലെ പുന്തല പമ്പൂപ്പടിയിലാണ് പദ്ധതിയ്ക്ക് എതിരെ പോസ്റ്റർ എത്തിയത്. പതിനഞ്ചോളം വീടുകള്‍ക്ക് മുന്നിലായിരുന്നു പോസ്റ്റര്‍. 'സിൽവർ ലൈൻ അനുകൂലികള്‍ ആരും ബോധവത്കരണത്തിനായി വരരുത്' എന്നതായിരുന്ന പതിപ്പിച്ച പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. അതേസമയം, പദ്ധതിയുടെ ഭാഗമായി ഈ പ്രദേശത്ത് നേരത്തെ സി പി എം പ്രവർത്തകർ ബോധവത്കരണത്തിന് എത്തിയിരുന്നു. ആവശ്യം ഉന്നയിച്ച് എത്തിയ സി പി എം നേതാക്കളെ നാട്ടുകാർ തിരിച്ച് അയക്കുകയാണ് ചെയ്തത്.

4

പദ്ധതിയിൽ ഒരു ന്യായീകരണവും കേള്‍ക്കാന്‍ തയ്യാറല്ല. കിടപ്പാടം വിട്ട് പുറത്തേക്ക് ഇറങ്ങില്ല എന്നതായിരുന്നു നാട്ടുകാരുടെ പ്രതികരണം. നാട്ടുകാര്‍ വിശദീകരണ ലഘു ലേഖകള്‍ വാങ്ങാൻ പോലും തയ്യാറായില്ല. ഈ സംഭവത്തിന് പിന്നാലെ ആണ് ഇപ്പോൾ നാട്ടുകാർ പോസ്റ്ററുമായി എത്തിയിരിക്കുന്നത്. വെണ്‍മണി പഞ്ചായത്തില്‍ 1.7 കിലോമീറ്റര്‍ ഭാഗമാണ് സിൽവർ ലൈൻ പദ്ധതിയിൽ ഉള്‍പ്പെടുന്നത്. 2.06 ഹെക്ടര്‍ പദ്ധതിയ്ക്ക് വേണ്ടി ഏറ്റെടുക്കണം എന്നാണ് റിപ്പോർട്ട്. ഈ പദ്ധതിയിൽ വെണ്‍മണി, മുളക്കുഴ എന്നീ പഞ്ചായത്തുകളിലെ 67 വീടുകള്‍ പൂര്‍ണമായും 43 വീടുകള്‍ ഭാഗികമായും നശിക്കും.

5

സിൽവർ ലൈൻ സർവ്വേ നടത്തുന്നത് ഭൂമി ഏറ്റെടുക്കലിന് അല്ലെന്ന സർക്കാർ വാദം പൊളിയുന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ വിശദ വിവരങ്ങളാണ് പുറത്തായിരുന്നത്. സിൽവർ ലൈൻ പദ്ധതി കടന്ന് പോകുന്ന 11 ജില്ലകളിലെ ജില്ലാ ഭരണകൂടങ്ങൾ പുറത്തിറക്കിയ വിവരങ്ങളിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിച്ചിരുന്നത്.

6

തുടർ വിജ്ഞാപനങ്ങളിലും ഏറ്റെടുക്കേണ്ട ഭൂമിയുടെ നമ്പരുകളടക്കം കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്. പദ്ധതി സംബന്ധിക്കുന്ന വിജ്ഞാപനം സർക്കാർ പുറത്ത് ഇറക്കിയത് 2021 ഒക്ടോബർ എട്ടിന് ആണ്. സിൽവർ ലൈൻ പദ്ധതിയുടെ കല്ലിടൽ സാമൂഹിക ആഘാത പഠനത്തിന് ആണെന്ന സർക്കാറിന്റെ വാദത്തിന് വിരുദ്ധമാണ് വിജ്ഞാപനം.

English summary
kerala silver line: Maoist poster to against krail in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X