കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഉച്ചയുറക്കത്തിലെ പകൽ കിനാവല്ല സിൽവർലൈൻ'; പ്രതിപക്ഷത്തിനെതിര ദേശാഭിമാനിയിലൂടെ കോടിയേരി

'ഉച്ചയുറക്കത്തിലെ പകൽ കിനാവല്ല സിൽവർലൈൻ'; പ്രതിപക്ഷത്തിനെതിര ദേശാഭിമാനിയിലൂടെ കോടിയേരി

Google Oneindia Malayalam News

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ പ്രതിപക്ഷത്തിനെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇത് ഉച്ചയുറക്കത്തിൽ പകൽക്കിനാവ് കണ്ട് അവതരിപ്പിക്കുന്ന പദ്ധതി അല്ല സിൽവർ ലൈൻ എന്ന് അദ്ദേഹം ശക്തമായി ആരോപിച്ചു.

പദ്ധതിയിൽ പ്രതിപക്ഷത്തിന് ഇരട്ടത്താപ്പാണ്. ഇവർ സിൽവർ ലൈനിനെതിരെ ഗൂഢ പ്രവർത്തനങ്ങൾ നടത്തുന്നു. പദ്ധതിയെ ആദ്യം കേന്ദ്രം പിന്തുണച്ചു. എന്നാൽ, ഇപ്പോൾ ചുവട് മാറ്റുന്നത് കേരളം വളരേണ്ട എന്ന മനോഭാവം ഉളളത് കൊണ്ടാണ്.

സി പി ഐ എം മുഖപത്രമായ ദേശാഭിമാനി ദിനപത്രത്തിലെ ലേഖനത്തിലാണ് കോടിയേരി ഇത്തരത്തിലുളള വിമർശനങ്ങൾ ഉന്നയിക്കുന്നത്. ഹൈ സ്പീഡ് റെയിൽ പ്രഖ്യാപിച്ച് യു ഡി എഫ് തന്നെ കെ റെയ്‌ലിനെ എതിർക്കുന്നത് അവരുടെ ഇരട്ടത്താപ്പ് ആണ് വ്യക്തമാകുന്നത്.

1

ലൈഫ് പദ്ധതിയേയും സൗജന്യ കിറ്റ് വിതരണത്തേയും പ്രതിപക്ഷം എതിർത്തു. എന്നാൽ, കേന്ദ്രം യു പി യിൽ ഉൾപ്പെടെ നടപ്പാക്കുന്ന അതിവേഗ റെയിൽ പദ്ധതികൾക്ക് എതിരെ രാഹുലോ പ്രിയങ്കയോ കോൺഗ്രസ്‌ നേതാക്കളോ ആരും രംഗത്ത് വന്നില്ല. ഒരു സത്യഗ്രഹവും നടത്തുന്നില്ല.
തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന യു പിയും പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനം ആയ ഗുജറാത്തും ഉൾപ്പെടെ ഉള്ള സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാർ എത്ര ആയിരം കോടി രൂപയുടെ അതിവേഗ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ, മുംബൈ - അഹമ്മദാബാദ് ഹൈസ്പീഡ് ലൈൻ നിർമാണത്തിലാണ്. വാരാണസിയിലേക്ക് പുതിയ അതി വേഗപാത വരുന്നു.

ജാക്വിലിനുമായി പ്രണയബന്ധം,കോടികളുടെ സമ്മാനം നല്‍കിയത് അതുകൊണ്ട് മാത്രം, ലോബിയിസ്റ്റാണെന്ന് സുകേഷ്ജാക്വിലിനുമായി പ്രണയബന്ധം,കോടികളുടെ സമ്മാനം നല്‍കിയത് അതുകൊണ്ട് മാത്രം, ലോബിയിസ്റ്റാണെന്ന് സുകേഷ്

2

ഇത്തരത്തിൽ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ മുൻ കൈയിൽ 18 പുതിയ ലൈൻ. എന്നാൽ, അതിൽ ഒന്നും കേരളമില്ല എന്നും കോടിയേരി വിമർശിച്ചു. ഇടതുപക്ഷം ഭരിക്കുമ്പോൾ കേരളം അത്രമേൽ വളരേണ്ട എന്ന മനോഭാവത്തിൽ ആണ് മോദി ഭരണം. അതുകൊണ്ടാണ്, സിൽവർലൈൻ പദ്ധതിയെ ആദ്യം പിന്തുണച്ച കേന്ദ്രം ഇപ്പോൾ ചുവടുമാറ്റിയിരിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.

3

അതേസമയം, കേരള സർക്കാരും കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുളള പോരിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ സർക്കാർ മാറ്റില്ലെന്നാണ് കോടിയേരി വ്യക്തമാക്കിയത്. ഗവർണറുടെ നിലപാടിൽ രാഷ്ട്രീയ ലക്ഷ്യം ഉണ്ടെന്ന് കരുതുന്നില്ല. എന്നാൽ, ഗവർണർ തന്നെ സ്ഥാനം തുടരണം എന്നാണ് എൽ ഡി എഫ് നിലപാട്.

കോടിയേരി ബാലകൃഷ്ണന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു ;-

രാജ്യത്ത് ആയിരം കടന്ന് ഒമൈക്രോണ്‍; മഹാരാഷ്ട്രയില്‍ 454, റിപ്പോര്‍ട്ട് ചെയ്തത് 23 സംസ്ഥാനങ്ങളില്‍രാജ്യത്ത് ആയിരം കടന്ന് ഒമൈക്രോണ്‍; മഹാരാഷ്ട്രയില്‍ 454, റിപ്പോര്‍ട്ട് ചെയ്തത് 23 സംസ്ഥാനങ്ങളില്‍

4

ചാൻസലർ സ്ഥാനം തുടരാൻ തയ്യാറല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന് അദ്ദേഹത്തിന്റോതായ നിലപാടുകൾ ഉണ്ട്. എന്നാൽ, സർക്കാർ നിലപാട് ചാൻസലർ സ്ഥാനത്ത് ഗവർണ്ണർ തന്നെ തുടരണം എന്നതാണ്. മറ്റ് പല സംസ്ഥാനങ്ങളിലും ചാൻസിലർ സ്ഥാനത്ത് നിന്നും ഗവർണറിനെ ഒഴിവാക്കുന്ന സ്ഥിതി ആണ്. എന്നാൽ, നമ്മൾ ഇടതുപക്ഷ ഗവൺമെൻറ് ആണ്. അതിനാൽ ഇത്തരത്തിലുള്ള തീരുമാനങ്ങൾ നടപ്പിലാക്കില്ലെന്നും കൊടിയേരി വ്യക്തമാക്കി. നിയമസഭ തീരുമാനിച്ചാൽ സ്ഥാനം മാറ്റാവുന്നതാണ്. എന്നാൽ ഞങ്ങൾ മാറ്റുവാൻ ചിന്തിക്കുന്നില്ല .

Recommended Video

cmsvideo
സംസ്ഥാനത്ത് നൂറ് കടന്ന് ഒമിക്രോണ്‍, 44 പുതിയ കേസുകള്‍ | Oneindia Malayalam
5

എന്നാൽ അദ്ദേഹം ഇപ്പോഴും ആ നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. നിലപാട് തിരുത്തണമെന്ന് ഞങ്ങൾ അദ്ദേഹത്തോട് അഭ്യർത്ഥിക്കുന്നു. ഗവർണറുടെ ഇത്തരം തീരുമാനങ്ങൾ സർക്കാരിനെ വളരെ പ്രതിരോധത്തിലാക്കുകയാണ്. ചാന്‍സലര്‍ സ്ഥാനം ഏറ്റെടുക്കില്ലെന്ന നിലപാടിൽ ഗവർണര്‍ ഉറച്ച് നിൽക്കുകയാണ്. വിഷയത്തിൽ ഹൈക്കോടതി അയച്ച നോട്ടീസ് ഗവർണർ സർക്കാരിലേക്ക് അയച്ചിരുന്നു. ഹൈക്കോടതി നോട്ടീസ് അയച്ചത് ചാൻസലർക്കാണെന്നും താൻ എട്ടാം തീയതി മുതൽ ചാൻസലർ അല്ലെന്നും ആണ് ഗവർണറുടെ പ്രതികരിച്ചിരുന്നു.

English summary
Kerala Silver Line Project: Kodiyeri Balakrishnan criticizes the opposition through Deshabhimani article
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X