'ജയിപ്പിച്ചു വിട്ട മന്ത്രിയാണ് കുടിയിറക്കാൻ മുന്നോട്ട് വരുന്നത്'; കെ.റെയിൽ കല്ലിടലിനെതിരെ പ്രതിഷേധം
ആലപ്പുഴ: കേരള സിൽവർ ലൈൻ പദ്ധതി കല്ലിടലിനെതിരെ പ്രതിഷേധം ശക്തമാക്കി നാട്ടുകാർ. ചെങ്ങന്നൂരിലെ കൊഴുവല്ലൂരിലാണ് പദ്ധതിയ്ക്കെതിരെ പ്രതിഷേധം നടന്നത്. സ്ത്രീകളടക്കം പ്രതിഷേധിച്ച് രംഗത്ത് എത്തുകയായിരുന്നു. കൂടുതൽ ജനവാസ മേഖലയിലേക്ക് സിൽവർ ലൈൻ പദ്ധതിയുടെ കല്ലിടൽ എത്തിയ സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമായത്.
സാധാരണക്കാർ വസിക്കുന്ന കോളനിയിലേക്കാണ് കല്ലിടുന്നതിലേക്കായി ഉദ്യോഗസ്ഥർ എത്തിയത്. ഇന്ന് ഉച്ചയോടാണ് പ്രതിഷേധം ശക്തമായത്. ഇതിന് പിന്നാലെ ഉദ്യോഗസ്ഥർ കല്ലിടുന്നത് താൽക്കാലികമായി നിർത്തിവെച്ചിരുന്നു.

നിരവധി പേർ ഒഴിഞ്ഞ് പോകാൻ തയ്യാറല്ലെന്ന് വ്യക്തമാക്കി രംഗത്ത് എത്തുകയായിരുന്നു. കേരളത്തിലെ ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വീടിന് സമീപമാണ് പ്രതിഷേധം നടന്നത്. എന്നാൽ, ജനവാസ മേഖലയിൽ അടക്കം പദ്ധതിയുടെ ഭാഗമായി ഇത്തരത്തിൽ കല്ല് ഇടുന്നത് പുരോഗമിക്കും എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പദ്ധതിക്കെതിരെ പ്രദേശവാസികളുടെ വാക്കുകൾ ഇങ്ങനെ ; - ' 'വീടുകളെല്ലാം നഷ്ടമാകുന്ന സാഹചര്യത്തിലാണ്. ഇത്തരത്തിലുള്ള ഒരു പദ്ധതിയെക്കുറിച്ച് നാട്ടുകാർ അറിഞ്ഞിട്ട് പോലുമില്ല. ജയിപ്പിച്ചു വിട്ട മന്ത്രിയാണ് ഞങ്ങളെ കുടിയിറക്കാൻ ഇപ്പോൾ മുന്നോട്ട് വന്നിരിക്കുന്നത്.
ഇതിനേക്കാൾ നല്ലത് ഞങ്ങളുടെ നെഞ്ചത്ത് ചവിട്ടി പോകുന്നതാ... മന്ത്രി ഞങ്ങളോട് ചെയ്യേണ്ട ഉപകാരം ഇതാണ്. ഉദ്യോഗസ്ഥർ വീണ്ടും എത്തിയാൽ ഞങ്ങൾ പ്രതികരിക്കും. ഇവിടുന്ന് ഒളിപ്പിച്ചു വിട്ടാൽ പോകാൻ മറ്റൊരിടം ഇല്ലെ'; - നാട്ടുകാർ പറയുന്നു. ഭൂതംകുന്ന് കോളനിയിൽ മാത്രം 58 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവിടെ കൂടുതലും താമസിക്കുന്നത് സ്ത്രീകൾ എന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. അമ്മമാരും കുഞ്ഞുങ്ങളും എങ്ങോട്ട് പോകാനാണ് എന്ന് നാട്ടുകാർ ചോദിക്കുന്നു.
അതേസമയം, തിരുവനന്തപുരത്തും സമാനമായ സംഭവം നടന്നിരുന്നു. കെ-റെയിൽ കല്ലിടാൻ വന്ന ഉദ്യോഗസ്ഥർക്കെതിരെ നാട്ടുകാരുടെ പ്രതിഷേധിച്ച് രംഗത്ത് എത്തിയിരുന്നു. മുരുക്കുംപുഴയിലാണ് സംഭവം നടന്നത്. മതിൽ ചാടി കല്ലിടാനെത്തിയ ഉദ്യോഗസ്ഥർക്ക് നേരെയാണ് നാട്ടുകാർ പട്ടിയെ അഴിച്ചു വിട്ട് പ്രതിഷേധിച്ചത്. അതോട് കൂടി ഉദ്യോഗസ്ഥർ കല്ലിടലിൽ നിന്നും പിൻവാങ്ങി.മുരുക്കുംപുഴയിൽ താമസമാക്കിയ ബിബിന ലോറൻസിന്റെ വീട്ടിലെത്തിയപ്പോഴാണ് പ്രതിഷേധം കടുത്തത്.
സ്ത്രീകൾ ഉദ്യോഗസ്ഥരെ ഗേറ്റിനു മുന്നിൽ തടഞ്ഞു. മുൻപ് റെയിൽവേ വികസനത്തിന് സ്ഥലം വിട്ടുനൽകിയവരാണിവർ. രണ്ടാം വട്ടവും തന്റെ സ്ഥലം നഷ്‌ടമാകുന്നതിന്റെ വേദനയിലാണിവർ. ബിബിനയുടെ പത്തര സെന്റ് സ്ഥലം റയിൽവേ വികസനത്തിന് പോയപ്പോൾ പോരാടി നേടിയത് ഒരുലക്ഷം രൂപ മാത്രം. ബാക്കി സ്ഥലത്താണ് നിലവിൽ വീടുള്ളത്.
വീട്ടിലേക്കുള്ള വഴിയും വീടിന്റെ മുൻവശവുമാണ് അന്ന് നഷ്‌ടമായത്. കെ-റെയിൽ പദ്ധതിയിൽ 23 ഓളം വീടുകൾക്ക് പൂർണമായോ ഭാഗികമായോ നഷ്‌ടം സംഭവിക്കാനിടയുണ്ടെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ബിബിനയുമായി മംഗലപുരം എസ്എച്ച്ഒ എച്ച്.എൽ. സജീഷ് ചർച്ച നടത്തിയ ശേഷമാണ് ഉദ്യോഗസ്ഥർക്ക് കല്ലിടാൻ അകത്തുകടക്കാൻ സാധിച്ചത്. ഫെബ്രുവരി മാസത്തിന്റെ തുടക്കത്തിലും കെ-റെയിൽ കല്ലിടാൻ വന്നവർക്കെതിരെ പ്രതിഷേധമിരമ്പിയിരുന്നു. തിരുവനന്തപുരം കടയ്ക്കാവൂരിലായിരുന്നു നാട്ടുകാർ സംഘടിച്ചത്.
കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന തോട്ടിക്കൽ ജംഗ്ഷനിൽ കെ-റെയിൽ സിൽവർ ലൈൻ പദ്ധതിക്കായി കണ്ടെത്തിയ ഭൂമിയിൽ സർവേ കല്ലുകൾ സ്ഥാപിക്കുന്നത് പ്രതിഷേധക്കാർ തടസ്സപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്ന് സംഘർഷാവസ്ഥ നിലനിന്നിരുന്നു. പോലീസ് പറയുന്നതനുസരിച്ച്, പ്രതിഷേധം രണ്ട് ഘട്ടങ്ങളായി ഉയർന്നു. രാവിലെ 10.30 ഓടെ എസ്‌യുസിഐയുടെയും കെ-റെയിലിനെതിരായ ആക്ഷൻ കമ്മിറ്റിയുടെയും ഒമ്പതോളം പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതേ തുടർന്ന് എട്ട് കോൺഗ്രസ് പ്രവർത്തകരും കല്ലിടലിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications