'കേരളത്തിലെ ഒരു കുടുംബവും വഴിയാധാരമാകില്ല'; 'സിൽ ലൈനുമായി മുന്നോട്ട് പോകും'; - പിണറായി വിജയന്‍
കോഴിക്കോട്: സില്‍വര്‍ലൈന്‍ പദ്ധതിയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കോഴിക്കോട്ട് വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സില്‍വര്‍ ലൈനിന് വേണ്ടി ഭൂമി നല്‍കിയതിന്‍റെ പേരില്‍ ഒരു കുടുംബവും വഴിയാധാരമാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജനങ്ങളിലേക്കിറങ്ങിച്ചെന്ന് കെ റെയിലിനെ കുറിച്ചുള്ള ആശങ്ക അകറ്റും. സിൽവർ ലൈൻ പദ്ധതി ആരെയും ഉപദ്രവിക്കാനല്ല. നാടിന്റെ വികസനത്തിന് സ്ഥലം വിട്ടു കൊടുക്കേണ്ടി വരുന്നവർ അത് ചെയ്യണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ ; -
സിൽവർ ലൈനുമായി മുന്നോട്ട് പോകാനാണ് തീരുമാനം. സില്‍വര്‍ ലൈനിന് വേണ്ടി ഭൂമി നല്‍കിയതിന്‍റെ പേരില്‍ ഒരു കുടുംബവും വഴിയാധാരമാകില്ല. ആർക്കാണ് ഇത്ര വേഗത്തില്‍ പോകേണ്ടതെന്ന വിമർശനം പുതിയ കാലത്തിന് യോജിച്ചതല്ല. ജനങ്ങളിലേക്കിറങ്ങിച്ചെന്ന് കെ റെയിലിനെ കുറിച്ചുള്ള ആശങ്ക അകറ്റും. സിൽവർ ലൈൻ പദ്ധതി ആരെയും ഉപദ്രവിക്കാനല്ല.
നാടിന്റെ വികസനത്തിന് സ്ഥലം വിട്ടു കൊടുക്കേണ്ടി വരുന്നവര് അത് ചെയ്യണം. പദ്ധതി പ്രഖ്യാപിച്ചാൽ സർക്കാർ അതു നടക്കും എന്ന് ഉറപ്പുള്ളവരാണ് ഇപ്പോൾ എതിർപ്പ് ഉയർത്തുന്നത്. 9,314 കെട്ടിടങ്ങളെയാണ് പദ്ധതി ബാധിക്കുന്നത്. എല്ലാവര്‍ക്കും ആശ്വാസകരമായ പുനരധിവാസ പാക്കേജ് ഉണ്ടാകും. പദ്ധതിയെ കുറിച്ച് വിശദീകരണം നല്‍കിയാലും പ്രതിപക്ഷം എതിര്‍ക്കുകയാണ്. - മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ യോഗ വേദിയിലേക്ക് സിൽവർ ലൈനിന് എതിരെ പ്രതിഷേധ മാർച്ച് നടന്നിരുന്നു. സില്‍വര്‍ലൈന്‍ വിരുദ്ധ സമരസമിതിയുടേതായിരുന്നു മാർച്ച്. മാര്‍ച്ച് പൊലീസ് തടഞ്ഞിരുന്നു. നഗരത്തില്‍ നിന്നുമാണ് പ്രതിഷേധ മാർച്ച് ആരംഭിച്ചത്. സ്ത്രീകളും കുട്ടികളുമുൾപ്പടെ നൂറുകണക്കിന് പേർ മാർച്ചില്‍ പങ്കെടുത്തിരുന്നു.












Click it and Unblock the Notifications