Get Updates
Get notified of breaking news, exclusive insights, and must-see stories!

'പറഞ്ഞ വേഗത്തിൽ ട്രെയിൻ ഓടിക്കാൻ പറ്റില്ല, വലിയ അപകടം സാധ്യത, കേന്ദ്രാനുമതിയും ഇല്ല - ഇ.ശ്രീധരൻ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ പ്രതികരണവുമായി ഇ ശ്രീധരൻ രംഗത്ത്. പദ്ധതിയിൽ സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവിശ്യപ്പെട്ടു. റെയിൽവേ മന്ത്രിയെ നേരിട്ട് കണ്ട് സിൽവർ ലൈൻ പദ്ധതിയുടെ ബുദ്ധിമുട്ടുകൾ ബോധ്യപ്പെടുത്തി.

ഇതിലെ ഡിപിആർ പാകപ്പിഴകൾ വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചു. ഡിപിആറിൽ പറഞ്ഞ വേഗത്തിൽ ട്രെയിൻ ഓടിക്കാൻ പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പരിസ്ഥിതി ആഘാത പഠനത്തിന്റെ മറവിൽ സർക്കാർ ജനങ്ങളുടെ ഭൂമി ഏറ്റെടുക്കുകയാണ്. കേരളത്തിൽ സിൽവർ ലൈൻ പദ്ധതി നടക്കില്ല എന്നും ശ്രീധരൻ പറഞ്ഞു.

1

കെ.റെയിൽ പദ്ധതി സർക്കാർ വൈകാതെ ഉപേക്ഷിക്കും എന്നാണ് കരുതുന്നത്. പദ്ധതിയിൽ, പ്രഖ്യാപിച്ച സ്പീഡിൽ ട്രയിൻ ഓടിച്ചാൽ വലിയ അപകടം ഉണ്ടാകാൻ സാധ്യത ഉണ്ട്. ഈ പദ്ധതിക്ക് കേന്ദ്രത്തിൽ നിന്നും അനുമതി കിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിക്ക് അംഗീകാരം നൽകാതെ ഭൂമി ഏറ്റടുക്കാൻ അനുവദിക്കരുതെന്ന് കേന്ദ്ര സർക്കാരിനോട് നേരത്തെ താൻ ആവിശ്യപ്പെട്ടിരുന്നു. സാമൂഹികാഘാത പഠനത്തിന് കല്ലിടേണ്ട കാര്യമില്ല. പദ്ധതി ശരിയല്ല. അത് റയിൽവേ ബോർഡിന് ബോധ്യപ്പെട്ടതാണ്. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയാണ് കേരള സർക്കാർ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Recommended Video

cmsvideo
    ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, സംസ്ഥാനത്ത് മഴ വരുന്നു | Oneindia Malayalam
    2

    കേരള സിൽവർ ലൈൻ പദ്ധതി 64000 കോടി രൂപയ്ക്ക് പൂർത്തീകരിക്കാൻ സാധിക്കില്ല. ബഫർ സോണിന് നഷ്ടപരിഹാരം നൽകേണ്ടി വരും. ഇത് ബ്രിട്ടീഷ് കാലഘട്ടം ഒന്നും അല്ല. മണ്ണിലൂടെ സെമി സപീഡിൽ ട്രയിൻ ഓടിക്കാൻ സാധിക്കില്ല. വേഗത എന്നത് 30 - 40 കിലോമീറ്റർ എന്ന തരത്തിൽ ചുരുക്കേണ്ടി വരും. പദ്ധതിയിൽ സർക്കാരിന് ഹിഡൻ അജണ്ടയുണ്ടെന്നും ശ്രീധരൻ വ്യക്തമാക്കി. മറ്റ് എന്തോ തരത്തിലുളള ഉടമ്പടിയിൽ സംസ്ഥാന സർക്കാർ പെട്ടിട്ടുണ്ട് എന്നത് വ്യക്തമാണ്. പദ്ധതിയിൽ സർക്കാർ പറയുന്ന സ്പീഡിൽ ട്രയിൻ ഓടിച്ചാൽ വലിയ അപകടമ ഉണ്ടാകും എന്നും അദ്ദേഹം വ്യക്തമാക്കി.

    3

    കേരളത്തിന് വേണ്ടത് സെൻട്രൽ ലൈനാണ്. സിൽവർ ലൈനിന് കല്ലിടുന്നത് ഭൂമി ഏറ്റെടുക്കാനാണ്. സാമൂഹികാഘാത പഠനമെന്ന പേരിൽ കല്ലിടുന്നത് ഭൂമി ഏറ്റെടുക്കാനാണ്. സാമ്പത്തിക ചിലവ്, ഏറ്റെടുക്കേണ്ട ഭൂമി അങ്ങനെയുള്ള എല്ലാ കാര്യത്തിലും സർക്കാർ പാവം കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുന്നു. ദേശീയ പാത വികസനം പോലെ അല്ല സിൽവർ ലൈൻ. കെ റെയിൽ പദ്ധതി, ദേശീയ പാത വികസനം എന്നില രണ്ട് പദ്ധതികളാണ്. ഇത് രണ്ടും എങ്ങിനെയാണ് ഒന്ന് ആകുന്നത്. ഇതിനെ ഒരു പോലെ കാണാൻ സാധിക്കില്ല. കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയത്തിന്റെ കാരണം വ്യക്തമായിട്ടില്ല എന്നും ഇ ശ്രീധരൻ വ്യക്തമാക്കി.

    4

    അതേസമയം, സില്‍വര്‍ലൈന്‍ പദ്ധതിയിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്ത് എത്തിയിരുന്നു. പദ്ധതിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആസൂത്രിതമായ വ്യാജ പ്രചരണം നടത്തുകയാണ് എന്ന് കെ.സുരേന്ദ്രന്‍ വ്യക്തമാക്കി. കെ.റെയിൽ പദ്ധതി ഉപേക്ഷിക്കണം. മുഖ്യമന്ത്രി ദുരഭിമാനം വെടിയണം. കേരളത്തിന് ശ്രീലങ്കയുടെ സ്ഥിതി ഉണ്ടാകുമെന്നും വരുമെന്നും സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു.

    5

    സിൽലർ ലൈൻ പദ്ധതിക്ക് കേന്ദ്രം അനിമിതി നൽകിയിട്ടില്ല. പി.ആര്‍ ഏജന്‍സി നൽകിയ കാര്യങ്ങളാണ് മുഖ്യമന്ത്രി നിലവിൽ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിമാര്‍ വരുമ്പോള്‍ പ്രധാനമന്ത്രി അനുഭാവപൂര്‍വം കേള്‍ക്കുന്നത് പതിവാണെന്നും കെ.സുരേന്ദ്രന്‍ വ്യക്തമാക്കുകയായിരുന്നു.

    6

    ഇന്നും കെ റെയിൽ പദ്ധതിക്കെതിരെ സമരം ശക്തമായിരുന്നു. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് സർവേ നടപടികൾ നിർത്തി വച്ചിരുന്നു. കേരളത്തിൽ ഒരു സ്ഥലത്ത് പോലും ഇന്ന് സർവേ നടന്നില്ല. കല്ലിടൽ ഏറ്റെടുത്ത ഏജൻസി ഇക്കരാര്യം അറിയിക്കുകയായിരുന്നു. ജന പ്രതിഷേധം ശക്തമാണ്. അതിനാൽ കല്ലിടലിൽ മുന്നോട്ട് പോവാൻ കഴിയില്ലെന്ന് ഏജൻസി വ്യക്തമാക്കുകയായിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+